സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍: നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ആകെ രോ​ഗബാധിതർ  152; ജാ​ഗ്രത തുടരണമെന്ന് ആരോ​ഗ്യവകുപ്പ്

സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍: നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ആകെ രോ​ഗബാധിതർ 152; ജാ​ഗ്രത തുടരണമെന്ന് ആരോ​ഗ്യവകുപ്പ്

സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ എറണാകുളം 16, തിരുവനന്തപുരം 9, തൃശൂര്‍ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഇതില്‍ 9 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 4 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 3 പേര്‍ക്കും തൃശൂരിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.

എറണാകുളത്ത് 8 പേർ യുഎഇയിൽ നിന്നും, 3 പേർ ഖത്തറിൽ നിന്നും 2 പേർ യുകെയിൽ നിന്നും, ഒരാൾ വീതം ഫ്രാൻസ്, ഫിലിപ്പിൻസ്, തുർക്കി എന്നിവിടങ്ങളിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് 9 പേരും യുഎഇയിൽ നിന്നും വന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂരിൽ 3 പേർ യുഎഇയിൽ നിന്നും ഒരാൾ സ്വീഡനിൽ നിന്നും എത്തിയതാണ്. പത്തനംതിട്ടയിൽ യുഎഇയിൽ നിന്നും 2 പേരും, ഖസാക്കിസ്ഥാൻ, അയർലാൻഡ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും ഒരാൾ വീതവും വന്നു. കോഴിക്കോട് ഒരാൾ വീതം യുകെ, ഉഗാണ്ട, ഉക്രൈൻ എന്നിവിടങ്ങളിൽ നിന്നും, മലപ്പുറത്ത് രണ്ട് പേർ യുഎഇയിൽ നിന്നും, വയനാട് ഒരാൾ യുഎഇയിൽ നിന്നും വന്നതാണ്

സംസ്ഥാനത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥിതിക്ക് എല്ലാവരും അതീവ ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്ന കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിനാൽ ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമായി പാലിക്കണം.

ഒരുതരത്തിലുള്ള സാമൂഹിക ഇടപെടലുകളും പാടില്ല. അവർ പൊതുസ്ഥലങ്ങൾ സന്ദർശിക്കുകയോ പൊതു ചടങ്ങിൽ പങ്കെടുക്കുകയോ ചെയ്യരുത്. പൊതു സ്ഥലങ്ങളിൽ എല്ലാവരും എൻ 95 മാസ്‌ക് ധരിക്കണം. മാസ്‌ക് താഴ്ത്തി സംസാരിക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.