പാലക്കാട് പഴനിയാർ പാളയത്തെ കുണ്ടരാംപാളയം.ഗ്രാമത്തിന്റെ പ്രത്യേകത അറിയുമോ?കുറുന്തോട്ടി വിറ്റ് വർഷം 72 ലക്ഷം വരുമാനമുണ്ടാക്കുന്ന ഗ്രാമമെന്ന പ്രത്യേകതയാണ് ഈ നാടിനെ വ്യത്യസ്തമാക്കുന്നത്.കുറുന്തോട്ടിയെന്നാൽ കുണ്ടാരപാളയമെന്ന് നിസ്സംശയം പറയാം.

ആയുർവ്വേദ മരുന്നുകളുടെ മഹത്ത്വത്തെക്കുറിച്ചു പറയുമ്പോൾ മറക്കാൻ പാടില്ലാത്ത ഒരു ഗ്രാമമുണ്ട്. പാലക്കാട് പഴനിയാർ പാളയത്തെ കുണ്ടരാംപാളയം. ഇവിടത്തെ മുന്നൂറോളം കുടുംബങ്ങളാണ് സംസ്ഥാനത്തെ പ്രമുഖ ആയൂവേദശാലകൾക്ക് പച്ചമരുന്നുകൾ എത്തിക്കുന്നത്. സർക്കാർ സ്ഥാപനമായ ഔഷധിക്കുപുറമേ, കോട്ടയ്ക്കൽ, ശ്രീധരി, തൈക്കാട്ട്, കണ്ടംകുളത്തി തുടങ്ങിയ ഔഷധശാലകളിലേക്കും ആവശ്യമായ പച്ചമരുന്നിന്റെ പകുതിയിലേറെയും നൽകുന്നത് കുണ്ടരാംപാളയത്തുള്ളവരാണ്. സൂര്യോദയത്തിനുമുമ്പേ തുടങ്ങും പച്ചമരുന്ന് തേടിയുള്ള യാത്ര. അന്തിമയങ്ങുമ്പോഴേക്കും ഒരു ലോഡ് പച്ചമരുന്നുമായി തിരിച്ചെത്തും. മലയോരപ്രദേശമാകെ ചുറ്റിയും ഉൾക്കാടുകയറിയും ശേഖരിക്കുന്ന പച്ചമരുന്നുകൾ വാങ്ങാൻ ഏഴു സംഭരണശാലകളുണ്ട്. പ്രതിദിനം 700 മുതൽ 1000 രൂപ വരെ ഓരോരുത്തർക്കും ലഭിക്കും. […]