കേരളത്തെ കാവി പുതപ്പിക്കാൻ അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ ; പാലക്കാട് നഗരസഭാ മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി ഡി.വൈ.എഫ്.ഐ പ്രവർത്തകർ

കേരളത്തെ കാവി പുതപ്പിക്കാൻ അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ ; പാലക്കാട് നഗരസഭാ മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി ഡി.വൈ.എഫ്.ഐ പ്രവർത്തകർ

സ്വന്തം ലേഖകൻ

പാലക്കാട് : തെരഞ്ഞടുപ്പ് ഫലം വന്നതിന് പിന്നാലെ പാലക്കാട് നഗരസഭ മന്ദിരത്തിൽ ബി.ജെ.പി പ്രവർത്തകർ ജെയ് ശ്രീ റാം ഫ്‌ളെക്‌സ് തൂക്കിയ അതേ ഇടത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ദേശീയപതാക ഉയർത്തി.

. ബി.ജെ.പി പ്രവർത്തകർ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സ്ഥലത്താണ് ദേശീയപതാക തൂക്കിയത്. കേരളത്തെ കാവിയിൽ പുതപ്പിക്കാൻ ഡി.വൈ.എഫ്.ഐ അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ഡി.വൈ.എഫ്.ഐ പ്രവർത്തകർ ദേശീയ പതാക പ്രദർശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെ തുടർന്ന് സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. നഗരസഭയ്ക്ക് മുന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിച്ചു. അതേസമയം ഡി.വൈ.എഫ്.ഐയുടെ നടപടിയെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം നഗരസഭയിൽ ബിജെപി ‘ജയ് ശ്രീറാം’ ബാനർ തൂക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. നഗരസഭ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് ടൗൺ പൊലീസ് ആണ് കേസടുത്തത്. സിപിഎം പ്രാദേശിക നേതൃത്വവും വിഷയത്തിൽ പരാതി നൽകിയിരുന്നു.