ഹൈവേ പിടിച്ചുപറി കേസ് ;  ഒളിവിലായിരുന്ന പ്രതി രണ്ടു വർഷത്തിനു ശേഷം പിടിയിൽ.

ഹൈവേ പിടിച്ചുപറി കേസ് ;  ഒളിവിലായിരുന്ന പ്രതി രണ്ടു വർഷത്തിനു ശേഷം പിടിയിൽ.

സ്വന്തം ലേഖിക

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് നരകംപുള്ളി പാലത്തിൽ വച്ച് 2021 വർഷം ഡിസംബർ മാസം നടന്ന പിടിച്ചുപറി കേസിൽ രണ്ട് വർഷമായി ഒളിവിലായിരുന്ന ഉറുമ്പൻകുന്ന് ചാലക്കുടി സ്വദേശിയായ ശരത് വിഷ്ണു വയസ് 33 ,എന്ന വട്ടി ശരത്തിനെ കസബ പോലീസ് സാഹസികമായി പിടികൂടിയത്.

 

ചെന്നൈയിൽ നിന്നും എർട്ടിഗ കാറിൽ മലപ്പുറത്തേക്ക് വരുകയായിരുന്ന മലപ്പുറം സ്വദേശിയായ മുനീറും സുഹൃത്തിനെയും ടിപ്പർ ലോറി വച്ച് തടയുകയും കാറുകളിൽ വന്ന നിരവധി പ്രതികൾ ചേർന്ന് മർദ്ധിക്കുകയും കാറും കാറിലുണ്ടായിരുന്ന 25 ലക്ഷം രൂപയും കവർന്നുകൊണ്ടുപോയി എന്ന പരാതിയിലാണ് കേസന്വേഷണം തുടങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേസിൽ ഇതുവരെ 20 പ്രതികൾ അസ്റ്ററിലായിട്ടുണ്ട്. രണ്ട് വർഷമായി വീട്ടിൽ വരാതെ പല സ്ഥലങ്ങളിൽ ഒളിവിലായിരുന്ന പ്രതിയെ ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് കസബ പൊലീസ് പിടികൂടിയത്. നിലവിൽ ചാലക്കുടി സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണ് ശരത് വിഷ്ണു . കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരുകയാണ്.

 

പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ ആനന്ദ് IPS, എഎസ്പി ഷാഹുൽ ഹമീദ് എന്നിവരുടെ നിർദ്ധേശ പ്രകാരം കസബ ഇൻസ്പെക്ടർ രാജീവ് NS, സബ് ഇൻസ്പെക്ടർ ഷാഹുൽ ഹമീദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രാജീദ് R, ജയപ്രകാശ് എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തത്. വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.