
സ്വന്തം ലേഖിക
കൊല്ലം: തേവലക്കരയില്‍ വയോധികയ്ക്ക് മരുമകളുടെ ക്രൂരമര്‍ദനം. കുടുംബവഴക്കിനെ തുടര്‍ന്നാണ് മര്‍ദനമെന്നാണ് വിവരം. മരുമകള്‍ മഞ്ചു മോള്‍ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.80കാരിയായ ഏലിയാമ്മ വര്‍ഗീസിനാണ് മരുമകളുടെ ക്രൂരമര്‍ദനമേറ്റത്.
സ്ഥിരമായി ഏലിയാമ്മയെ മഞ്ചു മര്‍ദിക്കുമായിരുന്നെന്നാണ് വിവരം. മര്‍ദനം കടുത്തതോടെ കഴിഞ്ഞ ദിവസം ഏലിയാമ്മ തെക്കുംഭാഗം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ചുമോള്‍ ഏലിയാമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മക്കളുടെ മുന്നില്‍ വെച്ചാണ് മര്‍ദനം. ചെറിയ കുട്ടിയോട് ഏലിയാമ്മയെ മര്‍ദിക്കാൻ മഞ്ചു പറയുന്നതായും വീഡിയോയില്‍ കാണാം. ഹയര്‍ സെക്കൻഡറി അധ്യാപികയാണ് മഞ്ചുമോള്‍. കഴിഞ്ഞ ദിവസം മഞ്ചുമോളുടെ മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ ഏലിയാമ്മ ചികിത്സ തേടിയിരുന്നു.







