play-sharp-fill
പാലക്കാട് അങ്കണവാടിയിൽ  മൂർഖൻ പാമ്പിനെ കണ്ടെത്തിയ സംഭവം; പാമ്പിനെ പിടികൂടാനായില്ല ; കെട്ടിടം പൂർണ്ണമായി അടച്ചു ; പ്രവർത്തനം താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റാൻ ആലോചന

പാലക്കാട് അങ്കണവാടിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയ സംഭവം; പാമ്പിനെ പിടികൂടാനായില്ല ; കെട്ടിടം പൂർണ്ണമായി അടച്ചു ; പ്രവർത്തനം താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റാൻ ആലോചന

സ്വന്തം ലേഖകൻ

പാലക്കാട്: അങ്കണവാടിക്കകത്ത് കണ്ട മൂർഖൻ പാമ്പിനെ പിടികൂടാനായില്ല. മണ്ണാർക്കാട് തിരുവിഴാം കുന്നിലെ അമ്പലപ്പാറ അങ്കണവാടിക്കകത്താണ് കഴിഞ്ഞദിവസം മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.

തറയിലെ മാളത്തിലേക്കാണ് പാമ്പ് ഇഴഞ്ഞു പോയത്. പലവിധത്തിലും വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പാമ്പിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പാമ്പ് കെട്ടിടത്തിന് പുറത്തേക്ക് പോയതായി ഉറപ്പിക്കാനും സാധിച്ചില്ല. ഇതോടെ അങ്കണവാടി കെട്ടിടം പൂർണ്ണമായി അടച്ചിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ അങ്കണവാടിയുടെ അടുക്കള വൃത്തിയാക്കുന്നതിനിടെയാണ് ജീവനക്കാരി പാമ്പിനെ കണ്ടത്.  ഉടനെ വാർഡ് മെമ്പറെ വിവരം അറിയിച്ചു. പിന്നാലെ വനംവകുപ്പ് ആര്‍ആര്‍ ടീം എത്തി പരിശോധിച്ചാണ്, മൂർഖനാണെന്ന് സ്ഥിരീകരിച്ചത്. ഇതിനിടെ പാമ്പ് തറയിലെ മാളത്തിലേക്ക് മാറിയതിനാൽ പിടികൂടാൻ കഴിഞ്ഞില്ല.

25ലധികം കുട്ടികൾ എത്തുന്ന അങ്കണവാടിയാണിത്. അപായ സാധ്യത കണക്കിലെടുത്താണ് അടച്ചിടൽ. 1993 ൽ സ്ഥാപിച്ച അങ്കണവാടി കെട്ടിടത്തിന്റെ അവസ്ഥയും വളരെ ശോചനീയമാണ്. തത്ക്കാലം പകരം സംവിധാനം ഒരുക്കാനാണ് പഞ്ചായത്തിന്റെ ആലോചന.