പാലക്കാട് യുവതിയെ കസേരയിൽ കെട്ടിയിട്ട് മോഷണം: വീട്ടിലുണ്ടായിരുന്ന 2 പേരിൽ ഒരാൾ മുകളിലത്തെ നിലയിൽ ഉറങ്ങുകയായിരുന്നു: മറ്റൊരാൾ കുളിക്കുകയായിരുന്നു.
പട്ടാമ്പി : ആനക്കരയിൽ പട്ടാപ്പകൽ വീട്ടിനകത്ത് കയറിയ മോഷ്ടാവ് യുവതിയെ കസേരയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു. വട്ടംകുളത്ത് ഇന്നു (വെള്ളി )രാവിലെ എട്ടരയോടെയാണ് ജനങ്ങളെ ഭീതിയിലാക്കിയ കവർച്ച.
ചിറ്റഴിക്കുന്ന് വട്ടത്ത് അശോകന്റെ മരുമകൾ രേഷ്മയെയാണ് കസേരയിൽ കെട്ടിയിട്ട് ശരീരത്തിൽ ധരിച്ചതും ബാഗിൽ സൂക്ഷിച്ചിരുന്നതുമായ സ്വർണാഭരണങ്ങളും കവർന്നത്. മരുമകൻ വിശാഖ് മുകളിലത്തെ മുറിയിൽ ഉറങ്ങുകയായിരുന്നു
അശോകൻ ആശുപത്രിയിൽ ചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മ കുളിച്ചു കൊണ്ടിരിക്കെ അകത്തു കയറിയ മോഷ്ടാവ് രേഷ്മയെ കസേരയിൽ കെട്ടിയിട്ട് ആഭരണങ്ങൾ കവരുകയായിരുന്നു
15 പവനിലേറെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതാണ് പ്രാഥമിക വിവരം.
ഗ്ലൗസും മാസ്കും കണ്ണടയും ധരിച്ചാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത് അമ്മ കുളികഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് മരുമകളെ കസേരയിൽ കെട്ടിയിട്ട നിലയിൽ കണ്ടത്. അതോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്.