കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വയ്ക്കും:കോട്ടപ്പടി പഞ്ചായത്തിലെ 1, 2, 3, 4 വാർഡുകളിൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
കോതമംഗലം: കോട്ടപ്പടി പ്ലാച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വയ്ക്കുമാണ് തീരുമാനം.
വൈകുന്നേരം 4 മണിയോടെ വെടി വയ്ക്കാനാണു തീരുമാനം.
കിണറ്റിലെ വെള്ളം വറ്റിച്ചശേഷം മയക്കുവെടി വയ്ക്കുമെന്ന് മലയാറ്റൂർ ഡിഎഫ്ഒ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ ഭാഗമായി കോട്ടപ്പടി പഞ്ചായത്തിലെ 1, 2, 3, 4 വാർഡുകളിൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
പുലർച്ചെ രണ്ടുമണിയോടെയാണ് സ്വകാര്യ വ്യക്തിയുടെ ചതുരാകൃതിയിലുള്ള കിണറ്റിൽ 10 വയസ് തോന്നിക്കുന്ന കൊമ്പനാന വീണത്. ആന കരയ്ക്ക് കയറിയാൽ അക്രമാസക്തനാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങളെ അധികൃതർ ദൂരേക്കു മാറ്റുകയാണ്.
ആനയെ പുറത്തെടുക്കാനായി മണ്ണുമാന്തിയന്ത്രം എത്തിക്കാനും ശ്രമം നടത്തുന്നുണ്ട്.
ആന കിണറ്റിൽനിന്നും സ്വയം കരകയറാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.
കിണറിന്റെ ഒരു ഭാഗത്തെ തിട്ട ഇടിച്ച് അതുവഴി മുകളിലേക്കു കയറാനാണ് ആന ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ആനയുടെ ശരീരത്തിൽ ഒട്ടേറെ ഭാഗത്തു മുറിവേറ്റിട്ടുണ്ട്.
ആന നിലവിൽ ക്ഷീണിതനായിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു.