നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസിൽ പുതിയ ആരോപണങ്ങളുമായി പ്രതി അഞ്ജലി രംഗത്ത് ; രാഷ്ട്രീയക്കാരടക്കമുള്ളവർ തന്നെ വേട്ടയാടുന്നുവെന്നും തന്നെ കുടുക്കാൻ ശ്രമിക്കുന്നത് ആറു പേരാണെന്നും അഞ്ജലി
സ്വന്തം ലേഖിക
കൊച്ചി :നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ പുതിയ ആരോപണങ്ങളുമായി പ്രതി അഞ്ജലി. രാഷ്ട്രീയക്കാര്‍ അടക്കമുള്ളവർ തന്നെ വേട്ടയാടുന്നുവെന്നും അഞ്ജലി പറഞ്ഞു. തന്നെ കുടുക്കാന്‍ ശ്രമിക്കുന്നത് ആറ് പേരാണ്. റോയ് വയലാട്ടിനെ കുടുക്കാന്‍ വേണ്ടിയാണ് തന്നെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും അഞ്ജലി പറഞ്ഞു.
‘ഈ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം ചെയ്ത പെണ്ണാണ് ഞാനെങ്കില്‍ ഒരു മനുഷ്യനെന്ന പരിഗണന പോലും ഞാന്‍ അര്‍ഹിക്കുന്നില്ല. ഞാന്‍ പബ്ലിക്കിലേക്ക് ഇറങ്ങിനില്‍ക്കും. ആര്‍ക്കും എന്നെ കല്ലെറിയാം. പക്ഷേ ഒരു നിരപരാധിയെ ഇങ്ങനെ ചിത്രീകരിക്കുന്നതില്‍ ആരും പൊറുക്കരുത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഷ്ട്രീയക്കാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും ബിസിനസുകാരുമടക്കം ആറുപേര്‍ എനിക്കെതിരെ കളിക്കുന്നുണ്ട്’. അഞ്ജലി ഫേസ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചു.
അതേസമയം 18 ഹോട്ടലുടമ റോയ് വയലാറ്റ് ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വെള്ളിയാഴ്ച വിധി പറയും.ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി അസ്വസ്ഥതയുണ്ടാക്കുന്നതാണ് എന്ന പരാമര്‍ശത്തോടെയാണ് ജസ്റ്റിസ് പി. ഗോപിനാഥ് കഴിഞ്ഞ ദിവസം ഹര്‍ജി വിധി പറയുന്നതിനായി മാറ്റി വച്ചത്. റോയി വയലാറ്റിന്റെ കൂട്ടാളി സൈജു തങ്കച്ചന്‍, അഞ്ജലി എന്നിവരുടെ ഹര്‍ജിയിലാണ് വിധി പറയുക.