കുരുതിക്കളമായി പാലാ-കോഴാ റോഡ്….!  അപകടം നിത്യ സംഭവം; വഴിയുടെ വീതി കുറവും വളവുകളും അപകടങ്ങള്‍ക്ക് കാരണമാകുന്നു; നടപടി സ്വീകരിക്കാതെ അധികൃതർ

കുരുതിക്കളമായി പാലാ-കോഴാ റോഡ്….! അപകടം നിത്യ സംഭവം; വഴിയുടെ വീതി കുറവും വളവുകളും അപകടങ്ങള്‍ക്ക് കാരണമാകുന്നു; നടപടി സ്വീകരിക്കാതെ അധികൃതർ

Spread the love

സ്വന്തം ലേഖിക

പാലാ: പാലാ-കോഴാ റോഡിലെ അപകടമൊഴിവാക്കാൻ ഒരു നടപടിയുമില്ല.

പാലാ ടൗണ്‍ മുതല്‍ കോഴാ ജംഗ്ഷൻ വരെയുള്ള 20 കിലോമീറ്ററോളം ദൂരത്തില്‍ ആധുനിക നിലവാരത്തിലുള്ള ടാറിംഗ് നടത്തിയിട്ടുണ്ടെങ്കിലും വഴിയുടെ വീതി കുറവും വളവുകളുമാണ് അപകടങ്ങള്‍ക്ക് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലായില്‍ നിന്നും എറണാകുളം, വൈക്കം ഭാഗങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പോകുന്നത് ഇതു വഴിയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി അപകടങ്ങളാണ് കോഴാ റോഡില്‍ സംഭവിച്ചിരിക്കുന്നത്. നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും അധികൃതര്‍ റോഡ് നവീകരണത്തിന് ചെറുവിരല്‍ അനക്കിയിട്ടില്ല.

കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് മുതല്‍ ഇല്ലിക്കല്‍ വരെയുള്ള ഭാഗത്ത് നിത്യേന അപകടങ്ങളുണ്ടാകുന്നുണ്ട്. രണ്ട് ബസുകള്‍ക്ക് ഒരേ സമയം കടന്നുപോകാനുള്ള വീതിപോലും പല ഭാഗങ്ങളിലുമില്ല.

വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പരസ്പരം ഉരസുന്നതും വാക്കേറ്റവും തര്‍ക്കവും ഉണ്ടാകുന്നതും പതിവാണ്. മുന്നോട്ടുള്ള കാഴ്ച മറക്കുന്ന കൊടും വളവുകളാണ് മറ്റൊരു ഭീഷണി. രണ്ട് ഡസനിലേറെ കൊടുംവളവുകളാണ് ഈ ഭാഗത്തുള്ളത്.