പൊലീസ് ജീവിക്കാൻ അനുവദിക്കുന്നില്ല; കോട്ടയം പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഷേവിങ് കത്തിയുമായി പ്രതിക്കൂട്ടിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

പൊലീസ് ജീവിക്കാൻ അനുവദിക്കുന്നില്ല; കോട്ടയം പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഷേവിങ് കത്തിയുമായി പ്രതിക്കൂട്ടിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

പാലാ: ഷേവിങ് കത്തിയുമായി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലെ പ്രതിക്കൂട്ടിൽ കയറിയ ആൾ പരിഭ്രാന്തി പരത്തി. തോടനാൽ ഓലിക്കൽ സാജൻ (45) ആണ് പരിഭ്രാന്തി പരത്തിയത്. ഇന്നലെ രാവിലെ പതിനൊന്നോടെ മജിസ്‌ട്രേട്ട് ജി.പത്മകുമാർ കോടതിയിൽ എത്തിയ ശേഷമായിരുന്നു സംഭവം.

പ്രതിക്കൂട്ടിലേക്ക് ഓടിക്കയറിയ ഇയാൾ കോടതിക്കു മുന്നിൽ ഒരു സങ്കടം ബോധിപ്പിക്കാനുണ്ടെന്നു വിളിച്ചു പറഞ്ഞു. മുൻപു വിവിധ കേസുകളിൽ പ്രതിയായിരുന്നെന്നും എന്നാൽ ഇപ്പോൾ മര്യാദയ്ക്കു ജീവിക്കാൻ പൊലീസ് സമ്മതിക്കുന്നില്ലെന്നുമായിരുന്നു സാജന്റെ പരാതി. ഷർട്ടിന്റെ പോക്കറ്റിൽ ബലമായി കഞ്ചാവ് ഇട്ടശേഷം കഞ്ചാവ് കേസിൽ പ്രതിയാക്കി.

ഉപജീവന മാർഗമായിരുന്ന ഓട്ടോ പൊലീസ് പിടിച്ചെടുത്തതോടെ ജീവിക്കാൻ മറ്റു വഴിയില്ലെന്നും കോടതിയിൽ സാജൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയിലുണ്ടായിരുന്ന പൊലീസ് കത്തി പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും കഴുത്തു മുറിക്കുമെന്നു ഭീഷണിപ്പെടുത്തിയതോടെ പിൻവാങ്ങി.
കേസ് പരിശോധിക്കാമെന്നും നടപടി സ്വീകരിക്കാമെന്നും മജിസ്‌ട്രേട്ട് പറഞ്ഞതോടെയാണ് സാജൻ പ്രതിക്കൂട്ടിൽ നിന്ന് ഇറങ്ങിയത്.