സോമൻ ഇതുവരെ എടുത്തത് 4100 ശവശരീരങ്ങൾ…എന്നാൽ മനസ്സ് മരവിച്ചത് ഇലന്തൂരിൽ മാത്രം…

സോമൻ ഇതുവരെ എടുത്തത് 4100 ശവശരീരങ്ങൾ…എന്നാൽ മനസ്സ് മരവിച്ചത് ഇലന്തൂരിൽ മാത്രം…

 

സോമൻ…കൃത്യമായി പറഞ്ഞാൽ തിരുവല്ല പാലിയേക്കര കാഞ്ഞിരമാലിയിൽ വീട്ടിൽ സോമൻ…സോമനെ അറിയാത്ത പോലീസുകാരോ സോമാനറിയാത്ത പോലീസുകാരോ സ്റ്റേഷനോ ഇല്ല.കാരണമെന്തന്നല്ലേ,ആരും അറയ്ക്കുന്നതും മടുക്കുന്നതുമായതുൾപ്പെടെ,ആത്മഹത്യയോ,കൊലപാതകമോ,മുങ്ങിമരണമോ,പൊള്ളലേറ്റുള്ള മരണമോ,അപകടമോ എന്തുമാകട്ടെ എതുതരത്തിലുള്ള മൃതശരീരങ്ങളും പൊലീസിന് വേണ്ടി എടുക്കുന്നതും അതിന്റെ പോസ്റ്റ് മോർട്ടം കഴിയുന്നത് വരെ പൊലീസിന് സഹായിയായി നിൽക്കുന്നതും സോമനാണ്.ഇത് വരെ ഇത്തരത്തിൽ സോമൻ എടുത്തത് 4100 മൃതദേഹങ്ങളാണ്.യാതൊരു മടുപ്പോ മരവിപ്പോ തനിക്കില്ലെന്ന് പോലീസിനോട് പറയുന്ന സോമന്റെ ഉള്ള് ആദ്യമായി മരവിച്ചു കഴിഞ്ഞ ദിവസം…ഇലന്തൂരിലെ നരബലി നടന്ന വീട്ടിൽ നിന്നും പറമ്പിൽ കുഴിച്ചിട്ട ആ രണ്ട് ശരീര ഭാഗങ്ങൾ എടുക്കുമ്പോൾ.അതിൽ നിന്ന് തന്നെ മനസിലാക്കാം എത്ര പൈശാചികമായാണ് ഷാഫിയും,ലൈലയും,ഭഗൽ സിങ്ങും ചേർന്ന് ആ രണ്ട് ജീവനെടുത്തതെന്ന്.

ചൊവാഴ്ച എടത്വ ആശുപത്രിയിൽ നിൽക്കുമ്പോഴാണ് സോമനെത്തേടി പോലീസിന്റെ വിളി വരുന്നത്,ഉടൻ ആറന്മുള പോലീസ് സ്റ്റേഷനിൽ എത്തണം,വളരെ അത്യാവശ്യമാണ്.സാധാരണ ഗതിയിൽ എന്താവശ്യത്തിനാണ് വിളിക്കുന്നതെന്ന് പോലീസ് പറയാറുണ്ട് എന്നാൽ ചൊവാഴ്ച അതുണ്ടായില്ല.അതിനാൽ തന്നെ സോമന് മനസ്സിലായി കാര്യം നിസാരമല്ല,പ്രശനം ഗുരുതരമാണെന്ന്.രാവിലെ പത്തുമണിയോടെ സോമൻ ആറന്മുളയിൽ പാഞ്ഞെത്തി.അവിടെ നിന്ന് പോലീസിനൊപ്പം ഇലന്തൂരിലേക്ക്.

ഇരട്ട നരബലി നടന്ന വീട്ടിലെത്തുമ്പോഴാണ് കാര്യം അറിയുന്നത്,ശരീരാവശിഷ്ടങ്ങൾക്കായി കുഴിയെടുക്കുമ്പോഴാണ് കാര്യങ്ങൾ പോലീസിൽ നിന്നും കൂടുതലായി അറിയുന്നത്.തൻ എടുക്കാൻ പോകുന്നത് രണ്ട് സ്ത്രീകളിലൂടെ ശരീരാവശിഷ്ടമാണെന്നറിഞ്ഞപ്പോഴാണ് ആദ്യമായി സോമന്റെ മനസ്സ് മരവിച്ചത്.34 വർഷങ്ങളായി പൊലീസിന് വേണ്ടി 4100 ശവശരീരങ്ങൾ എടുക്കുന്നതിനിടെ ആദ്യമായി.ഇലന്തൂരിൽ കുഴിയെടുക്കും തോറും സോമന്റെ മനസ്സിലെ മരവിപ്പ് കൂടി കൂടി വന്നു.10 മണിക്കൂർ എടുത്ത് അതീവ ശ്രദ്ധയോടെ മണ്ണ് നീക്കി സോമൻ ശരീരാവശിഷ്ടങ്ങൾ ഒന്നൊന്നായി പുറത്തെടുത്തു,തീർത്തും മരവിച്ച മനസ്സോടു കൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group