play-sharp-fill
പക്ഷിപ്പനി: അയ്മനം പഞ്ചായത്തിൽ ചിക്കന്‍സ്റ്റാളിലും, കോഴിഫാമിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി

പക്ഷിപ്പനി: അയ്മനം പഞ്ചായത്തിൽ ചിക്കന്‍സ്റ്റാളിലും, കോഴിഫാമിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി

.

കോട്ടയം : മണര്‍ക്കാട് കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥീരികരിച്ച സാഹചര്യത്തില്‍ അയ്മനം പഞ്ചായത്തിലെ മുഴുവന്‍ ചിക്കന്‍സ്റ്റാളിലും,
കോഴിഫാമിലും ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി.

പഞ്ചായത്തിന്‍റെ നിര്‍ദ്ദേശാനുസരണം കടകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്മനം എഫ്.എച്ച്.സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.കെ. ശശിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പൊന്മണി, പിങ്കു വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

പനിയോ, മറ്റ് ലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ തന്നെ ആരോഗ്യവകുപ്പ് ജീവനക്കാരെയോ, ആശവര്‍ക്കര്‍മാരെയോ അറിയിക്കണമെന്ന് അയ്മനം എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ
മിനിജ ഡി നായര്‍ അറിയിച്ചു.