യുദ്ധങ്ങൾ പാഠം പഠിപ്പിച്ചു; ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് താല്പര്യം പ്രകടിപ്പിച്ച്   പാകിസ്ഥാൻ പ്രധാനമന്ത്രി

യുദ്ധങ്ങൾ പാഠം പഠിപ്പിച്ചു; ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് താല്പര്യം പ്രകടിപ്പിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി

സ്വന്തം ലേഖകൻ

അബുദബി : ഇന്ത്യയുമായുള്ള മൂന്ന് യുദ്ധങ്ങൾക്ക് ശേഷം രാജ്യം പാഠം പഠിച്ചുവെന്ന് സമ്മതിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. സമാധാന ചർച്ചയ്ക്ക് താൽപര്യമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ദുബായ് ആസ്ഥാനമായുള്ള അൽ അറബിയ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയുമായി ഏറ്റുമുട്ടിയതിന്റെ ഫലം ദാരിദ്ര്യവും തൊഴിലില്ലായ്മയും സമ്മർദവുമാണ്. പരസ്പരം ഏറ്റുമുട്ടി സമയവും സമ്പത്തും പാഴാക്കേണ്ടതില്ല. ഇന്ത്യയുമായുള്ള ചർച്ചയ്ക്ക് വഴിതുറക്കാൻ യുഎഇയുടെ സഹായം തേടുമെന്നും ഷെരീഫ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“സമാധാനപരമായി ജീവിച്ച് പുരോഗതി കൈവരിക്കുക, അല്ലെങ്കിൽ പരസ്‌പരം കലഹിച്ച് സമയവും വിഭവങ്ങളും പാഴാക്കേണ്ടത് നമ്മളാണ്. ഞങ്ങൾ ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങൾ നടത്തി, അവ ജനങ്ങൾക്ക് കൂടുതൽ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്‌മയും മാത്രമാണ് കൊണ്ടുവന്നത്. ഞങ്ങൾ പാഠം പഠിച്ചു, ഞങ്ങളുടെ യഥാർത്ഥ പ്രശ്‌ന ങ്ങൾ പരിഹരിക്കാൻ കഴിയുമെങ്കിൽ, സമാധാനത്തോടെ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” അദ്ദേഹം പറഞ്ഞു.

‘‘ഇന്ത്യ ഞങ്ങളുടെ അയൽരാജ്യമാണ്. ഞങ്ങൾ അയൽക്കാരാണ്. സമാധാനപരമായി ജീവിക്കുകയും പുരോഗതി പ്രാപിക്കുകയുമാണ് വേണ്ടത്. ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി രാജ്യത്തിന്റെ വിഭവങ്ങൾ പാഴാക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ആണവശക്തികളാണ്. ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ, എന്താണ് സംഭവിച്ചതെന്ന് പറയാൻ ആരാണ് ജീവിക്കുക?’’– അദ്ദേഹം ചോദിച്ചു.