ലോകകപ്പിലെ ആദ്യ മത്സരത്തിൽ നാണംകെട്ട് പാക്കിസ്ഥാൻ: വൻ ബാറ്റിംങ് തകർച്ച; വാലറ്റത്തിന്റെ മികവിൽ കഷ്ടിച്ച് നൂറ് കടന്നു

ലോകകപ്പിലെ ആദ്യ മത്സരത്തിൽ നാണംകെട്ട് പാക്കിസ്ഥാൻ: വൻ ബാറ്റിംങ് തകർച്ച; വാലറ്റത്തിന്റെ മികവിൽ കഷ്ടിച്ച് നൂറ് കടന്നു

Spread the love
സ്വന്തം ലേഖകൻ
നോട്ടിംങ്ഹാം: ലോകകപ്പിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസ് പേസ് പടയ്ക്ക് മുന്നിൽ നാണം കെട്ട് പാക്കിസ്ഥാൻ. ആദ്യ മത്സരത്തിൽ പാക്കിസ്ഥാന്റെ ഏഴു ബാസ്റ്റ്‌സ്മാൻമാരാണ് രണ്ടക്കം കാണാതെ പുറത്തായത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത വിൻഡീസ് തീരുമാനം ശരിവച്ച് ബൗളർമാർ മികച്ച പേസും സ്വിങ്ങും കണ്ടെത്തിയ പിച്ചിൽ പാക്കിസ്ഥാൻ തവിട് പൊടിയാകുകയായിരുന്നു. ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 105 റണ്ണിന് പുറത്തായി.
ഏഴ് റണ്ണെടുക്കും മുൻപ് ഓപ്പണർ ഇമാമുൾ ഹഖിനെ (11 റണ്ണിൽ രണ്ട്) കോട്ടർ നെയിലിന്റെ ബൗളിംഗിൽ വിക്കറ്റ് കീപ്പർ ജെയിംസ് ഹോപ്‌സ് പിടിച്ച് പുറത്താക്കിയതോടെ പാക്കിസ്ഥാന്റെ കഷ്ടകാലം തുടങ്ങി. 35 ൽ എത്തിയപ്പോൾ 16 പന്തിൽ 22 റണ്ണെടുത്ത ഫക്കർ സൽമാനും, 45 ൽ 11 പന്തിൽ എട്ടു റണ്ണുമായി ഹാരീസ് സൊഹൈലും മടങ്ങി. പിടിച്ചു നിൽക്കാൻ ശ്രമിച്ച ബാബർ അസലമിനെ 62 റണ്ണിൽ (33 പന്തിൽ 22) തോമസ് പുറത്താക്കി. പിന്നീട് ഒരു ഘട്ടത്തിലും പാക്കിസ്ഥാന് തിരിച്ചു വരാൻ സാധിച്ചില്ല. 75 ൽ സർഫാസ് അഹമ്മദും (12 പന്തിൽ എട്ട്), 77 ൽ ഇമാദ് വസീമും (മൂന്ന് പന്തിൽ ഒന്ന്), 78 ൽ റണ്ണൊന്നുമെടുക്കാതെ ഷഹദാബ് ഖാനും മടങ്ങി. നാല് പന്തിൽ ഒരു റൺ മാത്രമെടുത്ത ഹസൻ അലി മൂന്ന് റൺ കൂടി കൂട്ടിച്ചേർത്ത് 81 ൽ തിരികെ പവലിയനിൽ എത്തി. അവസാന പ്രതീക്ഷയായിരുന്ന മുഹമ്മദ് ഹഫീസ് 24 പന്തിൽ 16 റണ്ണെടുത്ത് 83 ൽ മടങ്ങിയെത്തിയതോടെ പാക്കിസ്ഥാൻ നൂറ് പോലും കടക്കില്ലെന്ന് ഉറപ്പിച്ചു. എന്നാൽ, മുൻ നിര ബാറ്റ്‌സ്മാൻമാർ തകർന്ന സ്ഥാനത്ത് വഹാബ് റിയാസ് ചങ്കൂറ്റത്തോടെ ആഞ്ഞടിച്ചു. രണ്ടു സിക്‌സും ഒരു ഫോറും പറത്തിയ വഹാബ് 11 പന്തിൽ 18 റണ്ണെടുത്ത് സ്‌കോർ നൂറ് കടത്തി. തോമസിന്റെ പന്തിൽ ക്ലീൻ ബൗൾഡായി വഹാബ് മടങ്ങിയപ്പോൾ പാക്കിസ്ഥാൻ സ്‌കോർ ബോർഡിൽ നാണക്കേടിന്റെ അദ്ധ്യായമാണ് ഉണ്ടായത്. ലോകകപ്പിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറെന്ന റെക്കോഡാണ് പാക്കിസ്ഥാന് ബാക്കിയുള്ളത്.
വിൻഡീസിനു വേണ്ടി അഞ്ച് 5.4 ഓവറിൽ 27 റൺ വഴങ്ങി തോമസ് നാലു വീക്കറ്റ് വീഴ്ത്തി. ജാസൺ ഹോൾഡർ മൂന്നും, ആന്ദ്ര റസൽ രണ്ടും, കോർട്ടറെൽ ഒരു വിക്കറ്റും നേടിയിട്ടുണ്ട്.