play-sharp-fill
പാരീസിനും ലോസാഞ്ചൽസിനും ശേഷം ബ്രിസ്‌ബേനിലേയ്ക്ക്: ഒളിംപിക്‌സിനു വേദിയാകാനൊരുങ്ങി ബ്രിസ്‌ബേൻ നഗരം; തീരുമാനം ഒളിംപിക് കമ്മിറ്റിയുടേത്

പാരീസിനും ലോസാഞ്ചൽസിനും ശേഷം ബ്രിസ്‌ബേനിലേയ്ക്ക്: ഒളിംപിക്‌സിനു വേദിയാകാനൊരുങ്ങി ബ്രിസ്‌ബേൻ നഗരം; തീരുമാനം ഒളിംപിക് കമ്മിറ്റിയുടേത്

സ്വന്തം ലേഖകൻ

ടോക്യോ: ഒളിംപിക്‌സ് ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ 2032 ഒളിംപിക്‌സ് വേദി പ്രഖ്യാപിച്ചു. 2032 ലെ ഒളിംപിക്‌സിനു ബ്രിസ്‌ബെയിൻ വേദിയാകുമെന്നു രാജ്യാന്തര ഒളിപിംക് കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.

2032 ഒളിംപിക്‌സ് വേദിയായി ഓസ്‌ട്രേലിയൻ നഗരമായ ബ്രിസ്‌ബെയിൻ തിരഞ്ഞെടുക്കപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോക്കിയോയിൽ ചേർന്ന രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റിയാണ് ബ്രിസ്‌ബെയ്‌നിന് അംഗീകാരം നൽകിയത്.

ഇത് മൂന്നാം തവണയാണ് ഓസ്‌ട്രേലിയ ഒളിംപിക്‌സിനു വേദിയാകുന്നത്. 1956-ൽ മെൽബണും 2000-ൽ സിഡ്‌നിയും ഒളിംപിക്‌സിന് അതിഥേയത്വം വഹിച്ചു. 2024 ഒളിംപിക്‌സ് പാരീസിലും 2028ലേത് ലൊസാഞ്ചലസിലുമാണ് നടക്കുക.