play-sharp-fill

നാടിനെ കരയ്‌ക്കെത്തിക്കാൻ കൈകോർത്ത് യുവജന കൂട്ടായ്മ: ആരും പറയാതെ ഒരു ലക്ഷം സമാഹരിച്ച സംഘം ആറുമാനൂരിൽ ബോട്ടെത്തിക്കുന്നു; നിരാശയുടെ തുരുത്തിൽ നിന്ന് പ്രതീക്ഷയുടെ കരയിലേയ്ക്ക് അവർ നാടിനെ പറിച്ചു നടുന്നു

സ്വന്തം ലേഖകൻ അയർക്കുന്നം: പ്രളയജലം കഴുത്തൊപ്പമെത്തിയപ്പോൾ ആറുമാനൂർ നിവാസികൾക്ക് ഏക ആശ്രയം നാലു പേർക്ക് കയറാവുന്ന ആ ചെറിയ ഫൈബർ വള്ളമായിരുന്നു. മീനച്ചിലാർ അതിന്റെ എല്ലാ രൗദ്രഭാവവും പുറത്തെടുത്ത് ആറുമാനൂരിലെ കോളനികളിലേയ്ക്ക് ഒഴുകിയെത്തിയപ്പോൾ രക്ഷകരായി എത്തിയത് ഒരു പറ്റം യുവാക്കളായിരുന്നു. പക്ഷേ, നാലു പേർക്ക് മാത്രം കയറാൻ സാധിക്കുന്ന ചെറിയ വള്ളത്തിൽ ഒരു നാടിനെ മുഴുവൻ മറുകരയെത്തിച്ചെങ്കിലും, അത് മാത്രം മതിയായിരുന്നില്ല നാടിനെ രക്ഷിക്കാൻ. മീനച്ചിലാർ കരകവിഞ്ഞൊഴുകിയാൽ ആറുമാനൂരിലെ ഇരുപതാം നമ്പർ വാർഡ് ഏതാണ്ട് പൂർണമായും മുങ്ങും. നാല് പ്രദേശവും മൂടപ്പെട്ട് തികച്ചും ഒറ്റപ്പെട്ട […]

താഴത്തങ്ങാടി ദമ്പതിമാരുടെ ദുരൂഹ തിരോധാനം; കുമരകത്ത് ക്രൈം ബ്രാഞ്ച് തിരച്ചിൽ തുടങ്ങി; വേമ്പനാട്ട് കായലിലും പരിശോധന

തേർഡ് ഐ ബ്യൂറോ കോട്ടയം: താഴത്തങ്ങാടിയിൽ നിന്നും ഒരു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ദമ്പതിമാരുടെ തിരോധാനത്തിൽ ക്രൈം ബ്രാഞ്ച് സംഘം വീണ്ടും തിരച്ചിൽ തുടങ്ങി. കുമരകം പ്രദേശത്ത് സീഡാക്കിന്റെ പ്രത്യേക സ്‌ക്യാനർ ഉപയോഗിച്ചാണ് അന്വേഷണസംഘം തിരച്ചിൽ നടത്തുന്നത്.രണ്ട് ദിവസം തിരച്ചിൽ തുടരുമെന്ന് ക്രൈം ബ്രാഞ്ച് ഹർട്ട് ആൻഡ് ഹോമിസൈഡ് ഡി.വൈ.എ.പി സേവ്യർ സെബാസ്റ്റ്യൻ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു. ഒരു വർഷം മുമ്പാണ് താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം(42) ഭാര്യ ഹബീബ(37) എന്നിവരെ ദുരൂഹ സാഹചര്യത്തിൽ താഴത്തങ്ങാടിയിലെ വീട്ടിൽ നിന്ന് […]

ജലന്ധർ ബിഷപ്പിന്റെ പീഢനം; വെട്ടിലായി ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം : കന്യാസ്ത്രീയെ പീഢിപ്പിച്ച ജലന്ധർ ബിഷപ്പിനെതിരെ പോലീസ് കേസെടുത്ത് 76 ദിവസമായിട്ടും അറസ്റ്റു ചെയ്യാതിരുന്നതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മൗനം. ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറിൽ കന്യാസ്ത്രീകൾ സമരമാരംഭിച്ചിട്ടും കൊച്ചിയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് തിരിഞ്ഞുപോലും നോക്കിയില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ജലന്ധർ ബിഷപ്പിനെതിരായ പരാതിയിൽ അന്വേഷണം വൈകരുത് എന്ന് മറുപടി പറഞ്ഞൊഴിയുകയായിരുന്നു ചെന്നിത്തല. പ്രളയത്തിൽ നിന്നും കേരളത്തെ രക്ഷിക്കാൻ എല്ലാവരും ഒരുമയോടെ കൈകോർക്കുമ്പോൾ സർക്കാരിനെ പ്രതികൂട്ടിലാക്കാൻ വാർത്താസമ്മേളനം നടത്തി മത്സരിക്കുകയായിരുന്നു ചെന്നിത്തല. കന്യാസ്ത്രീയെ പീഢിപ്പിച്ച ബിഷപ്പിനെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെ […]

വായമൂടെടാ പിസി..!’ പി.സി ജോർജിനെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല

സ്വന്തം ലേഖകൻ കോട്ടയം: കന്യാസ്ത്രീ പീഡനക്കേസടക്കമുള്ള സംഭവങ്ങളിൽ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പിസി ജോർജ്ജിന്റെ പ്രതികരണത്തിനെതിരെ ഹാഷ്ടാഗ് വെച്ചുള്ള ക്യാമ്പയിൻ രൂപം കൊണ്ടു.  ‘വായമൂടെടാ പിസി’ എന്ന ഹാഷ്ടാഗിലാണ് പൂഞ്ഞാർ എംഎൽഎയ്‌ക്കെതിരെ നിരവധിപേർ രംഗത്തെത്തിയിരിക്കുന്നത്. സെല്ലോ ടേപ്പ് വച്ച് പിസി ജോർജ്ജിന്റെ വായ മൂടിക്കെട്ടിയ രീതിയിലുള്ള ചിത്രങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ജലന്തർ ബിഷപ്പിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് പി സി ജോർജ്ജ് എംഎൽഎ ദേശീയ മാധ്യമങ്ങളിലടക്കം വളരെ മോശമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇവരുടെ കുടുംബത്തെ അവഹേളിക്കാനും എംഎൽഎ ശ്രമിച്ചു. നേരത്തെ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട […]

ഐ സജികുമാറിന്റെ പിതാവ് സി . പി. ഐസക്ക് നിര്യാതനായി

അയ്‌മനം: ആറാട്ട്കടവിൽ ചെമ്പകശ്ശേരി സി.പി ഐസക്ക് (റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ – 71) നിര്യാതനായി. സംസ്‌കാരം ഇന്ന് (11-9-2018) ഉച്ചയ്‌ക്ക് രണ്ടിനു അയ്മനം ആറാട്ടുകടവിലുള്ള വീട്ടുവളപ്പിൽ. ഭാര്യ – ഓമന (കട്ടയ്‌ക്കൽ കുടുംബാംഗം) മക്കൾ – സജി (എ.എസ്.ഐ, ഈസ്റ്റ് പൊലീസ് സ്റ്റേഷൻ) സിനികുമാരി (തിരുവനന്തപുരം) മരുമക്കൾ – ഗിരീഷ് കുമാർ, ശ്രീജ സജികുമാർ (മാനേജർ, മിനി മുത്തൂറ്റ് ഫിനാൻസ്, കോട്ടയം)

നട്ടാൽകുരുക്കാത്ത നുണയെഴുതി മലയാള മനോരമ: ലേഖകന്റെ ഭാവനാ വിലാസം തട്ടിക്കൂട്ടി വാർത്തയാക്കി; ഇല്ലാത്ത രണ്ടു ലോഡിൽ ‘കയ്യിട്ടുവാരി’ മനോരമ വാർത്ത; എല്ലാം കള്ളമെന്ന് വെളിപ്പെടുത്തി ജില്ലാ കളക്ടർ; അഹോരാത്രം പണിയെടുക്കുന്ന ജീവനക്കാരെ അപമാനിച്ച് മലയാള മനോരമ: മനോരമയുടെ ലക്ഷ്യം ദുരിതാശ്വാസ പ്രവർത്തനത്തെ തകർക്കൽ..!

സ്വന്തം ലേഖകൻ കോട്ടയം: നട്ടാൽകുരുക്കാത്ത നുണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെതിരെ പ്രചരിപ്പിച്ച് കയ്യടി വാങ്ങാൻ മലയാള മനോരമ ലേഖകന്റെ ഭാവനാ സൃഷ് ട്ടി. ഇല്ലാത്ത രണ്ട് ലോഡ് സാധനങ്ങളിൽ ദുരിതാശ്വാസത്തിന്റെ മറവിൽ കയ്യിട്ടുവാരിയെന്ന വമ്പൻ വാർത്തയാണ് തിങ്കളാഴ്ചത്തെ ഹർത്താൽ ദിനത്തിൽ മൂന്നാം പേജിൽ മലയാള മനോരമ അച്ച് നിരത്തിയിരിക്കുന്നത്. ഒരു മാസത്തോളമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഊണും ഉറക്കവും ഉപേക്ഷിച്ച് രംഗത്തിറങ്ങിയ ജീവനക്കാരെയാണ് മലയാള മനോരമ ഒരൊറ്റ രാത്രികൊണ്ട് കള്ളൻമാരാക്കിയത്. മോഷണം തടയാൻ ബസേലിയസ് കോളേജിലെ കളക്ഷൻ സെന്ററിൽ സിസിടിവി ക്യാമറ സ്ഥാപിച്ചെന്നു പോലും ഭാവനാ വിലാസത്തിലൂടെ ലേഖകൻ […]

പാടശേഖരമായ സ്വകാര്യ ഭൂമി മണ്ണിട്ട് നികത്തി: ഭൂമി നികത്തലിനെച്ചൊല്ലി സി.പി.ഐയിൽ തർക്കം; തർക്കമില്ലെന്ന് ജില്ലാ സെക്രട്ടറി ആവർത്തിക്കുമ്പോഴും ഒഴിഞ്ഞു മാറി സംസ്ഥാന നേതാവ്: പാടം നികത്തിയതിനെച്ചൊല്ലി വിപ്ലവ പാർട്ടിയിൽ കൊമ്പു കോർക്കലോ

സ്വന്തം ലേഖകൻ കോട്ടയം: പാർട്ടി സംസ്ഥാന കമ്മിറ്റിയും, സംസ്ഥാന സർക്കാരും നെൽവയലും നീർത്തടവും സംരക്ഷിക്കാനുള്ള യജ്ഞവുമായി മുന്നിട്ടിറങ്ങുമ്പോൾ പാടം നികത്തിയതിനെച്ചൊല്ലി സിപിഐ ജില്ലാ കമ്മിറ്റിയിൽ അതിരൂക്ഷമായ അഭിപ്രായ ഭിന്നത. പാടം നികത്തിയതിനെതിരെ പ്രാദേശിക നേതൃത്വം കൊടികുത്തി നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയപ്പോൾ, മുതിർന്ന നേതാവ് എതിർപ്പുമായി രംഗത്തെത്തി. ഇതോടെയാണ് പാടം നികത്തൽ പാർട്ടിയ്ക്കുള്ളിലും പുറത്തും ചർച്ചയായത്. എം.സി റോഡരികിൽ നാട്ടകം പോളിടെക്നിക്കിന് എതിർവശത്ത് പോർട്ട് റോഡിനു സമീപത്തായുള്ള പാടശേഖരമാണ് സ്വകാര്യ വ്യക്തി കഴിഞ്ഞ ദിവസം നികത്താൻ തുടങ്ങിയത്. സർക്കാരിന്റെയും പാർട്ടിയുടെയും നയത്തിനു വിരുദ്ധമായ പ്രവർത്തനമായതിനാൽ, സിപിഐ […]

ഒക്ടോബർ 22 ന് വൈക്കം വിജയലക്ഷ്മിയ്ക്ക് മിന്നു കെട്ട്; വേദി വൈക്കം മഹാദേവക്ഷേത്രം; വരൻ അനൂപ്

സ്വന്തം ലേഖകൻ കോട്ടയം: കാഴ്ച വൈകല്യത്തെ കഴിവുകൊണ്ട് മറികടന്ന അനുഗ്രഹീത കലാകാരിയ്ക്ക് മിന്നുകെട്ട് ഒക്ടോബർ 22 ന്. തിങ്കളാഴ്ച വൈക്കത്തെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ ഗായിക വൈക്കം വിജയലക്ഷ്മിയും, മിമിക്രികലാകാരൻ പാലാ സ്വദേശി അ്‌നൂപുമായുള്ള വിവാഹ നിശ്ചയം നടന്നു. വിജയലക്ഷ്മിയും,  പാലാ  പുലിയന്നൂർ കൊച്ചൊഴുകയിൽ അനൂപുമായി വിവാഹ നിശ്ചയം നടന്നതായി കഴിഞ്ഞ ദിവസമാണ് വാർത്തകൾ നിറഞ്ഞത്. തിങ്കളാഴ്ച വൈക്കം ഉദയനാപുരത്തുള്ള  വിജയലക്ഷ്മിയുടെ വസതിയായ   ഉഷാ നിവാസിൽ നടന്നു. ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രം നിറഞ്ഞ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഉഷാ നിവാസിൽ […]

കോട്ടയം നഗരത്തില്‍ യു.ഡി.എഫ്‌ പ്രകടനം നടത്തി

  സ്വന്തം ലേഖകൻ കോട്ടയം : ഇന്ധനവില വര്‍ദ്ധനവിനെതിരെയും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്‌.ടി പരിധിയില്‍ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ടുമുള്ള ഹര്‍ത്താലിനോടനുബന്ധിച്ച്‌ കോട്ടയം നഗരത്തില്‍ യു.ഡി.എഫ്‌ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ഗാന്ധിസ്‌ക്വയറില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരംചുറ്റി കളക്‌ട്രേറ്റ്‌ ജംഗ്‌ഷനില്‍ സമാപിച്ചു. തുടര്‍ന്ന്‌ നടന്ന പ്രതിഷേധ യോഗം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ജോസ്‌ കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ്‌ ജില്ലാ ചെയര്‍മാന്‍ സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, ഡോ.എന്‍.ജയരാജ്‌ എം.എല്‍.എ, യു.ഡി.എഫ്‌ ജില്ലാ കണ്‍വീനര്‍ ജോസി […]

ഹർത്താൽ ദിനത്തിൽ റയിൽവേ സ്റ്റേഷനിലെത്തിയ രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് ഭക്ഷണവും യാത്രാ സൗകര്യവുമൊരുക്കി ലയൺസ് ക്ലബ്

സ്വന്തം ലേഖകൻ കോട്ടയം. ഹർത്താൽ ദിനത്തിലും സേവന സന്നദ്ധരായി സെന്റിനിയൽ ലയൺസ് ക്ലബ് അംഗങ്ങൾ .റിയൽവേ സ്റ്റേഷനിലെത്തിയ രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് ഭക്ഷണവും കുടിവെള്ളവും നല്കി. വിശന്ന് വലഞ്ഞ് റയിൽവേ സ്റ്റേഷനിലെത്തിയ നൂറ് കണക്കിന് യാത്രക്കാർക്കിത് അനുഗ്രഹമായി, യാത്രക്കാരെ ക്ലബ് അംഗങ്ങളുടെ വാഹനങ്ങളിൽ കെ എസ് ആർ ടി സി സ്റ്റാൻഡിലും, മെഡിക്കൽ കോളേജിൽ പോകാനെത്തിയവരെ ആശുപത്രയിലും, കോട്ടയത്തിന്റെ പരിസര പ്രദേശത്തു പേകേണ്ടവരെ അവരുടെ വീട്ടിലുമെത്തിച്ചു. രാവിലെ 9 മണിക്ക് ആർ പി എഫ് ഇൻസ്പ്ക്ടർ പവൻ കുമാർ റെഡി ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം […]