play-sharp-fill

വെള്ളപ്പൊക്കത്തിൽ നശിച്ച നെൽപ്പാടങ്ങൾ ഇപ്പോൾ വരണ്ടുണങ്ങി നശിക്കുന്നു

സ്വന്തം ലേഖകൻ പാലക്കാട്: പ്രളയത്തിൽ വെള്ളം കയറി നശിച്ച നെൽകൃഷി ഇപ്പോൾ വെള്ളമില്ലാതെ വരണ്ടുണങ്ങി നശിക്കുന്നു. മഴ കുറഞ്ഞതോടെ പാടങ്ങൾ കരിഞ്ഞു തുടങ്ങി. പ്രളയത്തിൽ വെള്ളം കയറി നശിച്ച നെൽപ്പാടങ്ങൾ എന്തുചെയ്യുമെന്നറിയാതെ ഇരിക്കുന്ന കർഷകരിപ്പോൾ വെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. പാടങ്ങളിലുണ്ടായ വെള്ളം പൂർണമായും വറ്റിയതോടെ നെൽകൃഷി ഉണങ്ങി. മലമ്പുഴ ഡാമിലെ വെള്ളം ആശ്രയിച്ച് കൃഷി ചെയ്യുന്നവരാണ് ഏറെ പ്രയാസത്തിൽ. മലമ്പുഴ ഡാമിന്റെ ഇടത് വലത് കനാലിലൂടെ കാർഷിക ആവശ്യങ്ങൾക്ക് ഇന്ന് മുതൽ വെളളം തുറന്ന് വിട്ടു.

പൂക്കാലം വരവായ്; പ്രളയത്തിൽ മുങ്ങിയ മൂന്നാറിലേക്ക് സഞ്ചാരികൾ ഒഴുകുന്നു

സ്വന്തം ലേഖകൻ മൂന്നാർ: പ്രളയം മുറിവേൽപിച്ച തെക്കിന്റെ കശ്മീരിലേക്ക് പൂക്കാലത്തിന്റൈ പ്രതീക്ഷ നൽകി കുറിഞ്ഞിപ്പൂക്കൾ മിഴി തുറന്നതും വിനോദസഞ്ചാരികൾ വീണ്ടും മഞ്ഞുമല കയറി ഇവിടേക്ക് എത്തിത്തുടങ്ങിയതുമാണ് നിറമുള്ള പ്രതീക്ഷ. മൂന്നാറിനെ പുനർസൃഷ്ടിക്കാൻ ഇറങ്ങിത്തിരിച്ചതുപോലെ ഒലിച്ചുപോയ പൂക്കാലത്തെ തിരികെ വിളിച്ച് സഞ്ചാരികളുടെ മനമിളക്കുന്ന നീലവസന്തം വിടർത്തിയിരിക്കുന്നു. പ്രളയം വിതച്ച മൂന്നാറിന്റെ നഷ്ടം, മഞ്ഞണിഞ്ഞ കുളിർകാഴ്ചകളിൽ മറന്നുപോകുകയാണ് സഞ്ചാരികൾ. ഇരവികുളം ദേശീയോദ്യാനത്തിലെ രാജമലയിലാണ് വ്യാപകമായി കുറിഞ്ഞി പൂവിട്ട് തുടങ്ങിയിരിക്കുന്നത്. കാലാവസ്ഥ കനിഞ്ഞാൽ ആഴ്ചകൾക്കുള്ളിൽ രാജമലയാകെ നീലവസന്തം തെളിയും. സഞ്ചാരികൾ സ്വപ്നത്തിലൊളിപ്പിച്ച ദൈവത്തിന്റെ സ്വന്തം നാട്ടിലെ ‘തെക്കിന്റെ കശ്മീരാ’ണ് […]

പൂക്കാലം വരവായ്; പ്രളയത്തിൽ മുങ്ങിയ മൂന്നാറിലേക്ക് സഞ്ചാരികൾ ഒഴുകുന്നു

സ്വന്തം ലേഖകൻ മൂന്നാർ: പ്രളയം മുറിവേൽപിച്ച തെക്കിന്റെ കശ്മീരിലേക്ക് പൂക്കാലത്തിന്റൈ പ്രതീക്ഷ നൽകി കുറിഞ്ഞിപ്പൂക്കൾ മിഴി തുറന്നതും വിനോദസഞ്ചാരികൾ വീണ്ടും മഞ്ഞുമല കയറി ഇവിടേക്ക് എത്തിത്തുടങ്ങിയതുമാണ് നിറമുള്ള പ്രതീക്ഷ. മൂന്നാറിനെ പുനർസൃഷ്ടിക്കാൻ ഇറങ്ങിത്തിരിച്ചതുപോലെ ഒലിച്ചുപോയ പൂക്കാലത്തെ തിരികെ വിളിച്ച് സഞ്ചാരികളുടെ മനമിളക്കുന്ന നീലവസന്തം വിടർത്തിയിരിക്കുന്നു. പ്രളയം വിതച്ച മൂന്നാറിന്റെ നഷ്ടം, മഞ്ഞണിഞ്ഞ കുളിർകാഴ്ചകളിൽ മറന്നുപോകുകയാണ് സഞ്ചാരികൾ. ഇരവികുളം ദേശീയോദ്യാനത്തിലെ രാജമലയിലാണ് വ്യാപകമായി കുറിഞ്ഞി പൂവിട്ട് തുടങ്ങിയിരിക്കുന്നത്. കാലാവസ്ഥ കനിഞ്ഞാൽ ആഴ്ചകൾക്കുള്ളിൽ രാജമലയാകെ നീലവസന്തം തെളിയും. സഞ്ചാരികൾ സ്വപ്നത്തിലൊളിപ്പിച്ച ദൈവത്തിന്റെ സ്വന്തം നാട്ടിലെ ‘തെക്കിന്റെ കശ്മീരാ’ണ് […]

കാണാതായ വയോധികയ്ക്കായി കിണർ വറ്റിച്ചു; കിട്ടിയത് തലയോട്ടിയും അവശിഷ്ടങ്ങളും; കാഴ്ച്ച കണ്ട് ഞെട്ടി നാട്ടുകാർ

സ്വന്തം ലേഖകൻ എടക്കര: വയോധികയെ കാണാതായതുമായി ബന്ധപ്പെട്ട് വീടിനു സമീപത്തെ കിണർ വറ്റിച്ചപ്പോൾ കിട്ടിയത് മൃഗങ്ങളുടെ തലയോട്ടിയും അവശിഷ്ടങ്ങളും. പോത്തുകല്ല് പാതാർ കുവക്കോൽ പൂച്ചക്കുഴിയിൽ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി(90)യെ ജൂൺ 26 മുതലാണ് കാണാതായത്. ഈ കേസന്വേഷണത്തിന്റെ ഭാഗമായി പോത്തുകല്ല് എസ്ഐ കെ.അബ്ബാസിന്റെ നേതൃത്വത്തിൽ ഏലിക്കുട്ടി താമസിച്ചിരുന്ന വീടിനു സമീപത്തെ ഉപയോഗശൂന്യമായ കിണർ വറ്റിച്ച് പരിശോധന നടത്തി. പക്ഷേ കിട്ടിയത് മൃഗങ്ങളുടെ തലയോട്ടിയും അവശിഷ്ടങ്ങളും. പന്നി,മാൻ,കരിമന്തി എന്നിവയുടേതെന്നു കരുതുന്ന തലയോട്ടിയും മറ്റ് അവശിഷ്ടങ്ങളുമാണ് ലഭിച്ചത്. കിണറിൽ നിന്ന് ലഭിച്ച തലയോട്ടിയും അവശിഷ്ടങ്ങളും വനം വകുപ്പിന് […]

പെട്ടു; മാപ്പ് പറഞ്ഞ് തലയൂരാൻ നോക്കി പി.സി ജോർജ്ജ്

സ്വന്തം ലേഖകൻ കോട്ടയം: കന്യാസ്ത്രീക്കെതിരായ പരാമർശത്തിൽ മാപ്പു പറഞ്ഞ് തലയൂരാൻ നോക്കി പൂഞ്ഞാർ എം എൽ എ പിസി ജോർജ്. കന്യാസ്ത്രീയെ അവഹേളിച്ചതിൽ മാപ്പ് പറഞ്ഞ പിസി ജോർജ് കന്യാസ്ത്രിക്കെതിരായി മോശം വാക്ക് ഉപയോഗിച്ചത് തെറ്റായി പോയെന്നും പറഞ്ഞു. ഒരു സ്ത്രീക്കെതിരെയും അത്തരത്തിൽ ഒരു പരാമർശം നടത്തരുതായിരുന്നു. അതേസമയം തന്നെ താൻ അവരെ കന്യാസ്ത്രീയായി കൂട്ടുന്നില്ലെന്നും പിസി ജോർജ് പറഞ്ഞു. കോട്ടയം പ്രസ് ക്ലബിലെ വാർത്താസമ്മേളനത്തിൽ താൻ ആ കന്യാസ്ത്രിക്കെതിരെ നടത്തിയ പരാമർശം തെറ്റായി പോയി. അതിൽ മാപ്പു പറയുകയാണ്. വേശ്യ എന്ന പദപ്രയോഗം […]

ജലന്ധർ ബിഷപ്പിനെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യും :അന്വേഷണ സംഘത്തിന്റെ യോഗം തുടങ്ങി; അറസ്റ്റിന് സാധ്യത

സ്വന്തം ലേഖകൻ കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു. ചോദ്യം ചെയ്യലിനു എത്രയും വേഗം ഹാജരാകണമെന്നു കാട്ടി അന്വേഷണ സംഘം വ്യാഴാഴ്ച ബിഷപ്പിന് നോട്ടീസ് നൽകും. ജില്ലാ പൊലീസിന്റെ ഏറ്റുമാനൂരിലെ അത്യാധുനിക സൗകര്യങ്ങളുള്ള ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ വച്ചാവും ബിഷപ്പിനെ രണ്ടാം തവണയും ചോദ്യം ചെയ്യുക. നേരത്തെ പൊലീസ് സംഘം ജലന്ധറിൽ എത്തി ബിഷപ്പിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴികളും അന്വേഷണ സംഘം വീണ്ടും പരിശോധിക്കും. കൊച്ചിയിൽ ബുധനാഴ്ച നടക്കുന്ന ഐജിയുടെ […]

പോ മോനെ പി.സി ഡൽഹിയ്ക്ക്..! ആക്രി പെറുക്കുകാരന്റെ 515 രൂപയുടെ മണി ഓർഡർ പി.സി ജോർജിന്; തുക അയച്ചു നൽകിയത് ഡൽഹി യാത്രയ്ക്ക് വേണ്ടി

തേർഡ് ഐ ബ്യൂറോ കോട്ടയം: കന്യാസ്ത്രീയെ അപമാനിച്ച പി.സി ജോർജ് എം.എൽ.എയ്ക്ക് ഡൽഹിയിൽ കേന്ദ്ര വനിതാ കമ്മിഷനു മുന്നിൽ ഹാജരാകുന്നതിനുള്ള ട്രെയിൻ ടിക്കറ്റ് തുക മണി ഓർഡറായി അയച്ചു നൽകി നഗരത്തിലെ ആക്രി പെറുക്കുകാരൻ. ആക്രി പെറുക്കുകാരനും തമിഴ്‌നാട് സ്വദേശിയുമായ വേലുപ്പാണ്ടിയാണ്, കോട്ടയത്തു നിന്നും ഡൽഹി വരെ കേരള എക്‌സ്പ്രസിന്റെ ജനറൽ കംമ്പാർട്ട്‌മെന്റിന്റെ ടിക്കറ്റ് നിരക്കായ 515 രൂപ മണി ഓർഡറായി പി.സി ജോർജിന് അയച്ചു നൽകിയത്. ഡൽഹിയിൽ ഹാജരാകാൻ ദേശീയ വനിതാ കമ്മിഷൻ യാത്രാ ചിലവ് നൽകിയാൽ എത്താമെന്നായിരുന്നു പി.സി ജോർജിന്റെ വാക്കുകൾ. […]

മുണ്ടക്കയത്ത് വൻ അഗ്നിബാധ

അൻസാരി മുണ്ടക്കയം മുണ്ടക്കയം: നഗരമധ്യത്തിലെ അഷറഫ് ടെക്‌സ്റ്റയിൽസിന്റെ രണ്ട് നിലകളാണ് ഇന്ന് പുലർച്ചയോടെ കത്തി നശിച്ചത്. പുക ഉയരുന്നതു കണ്ട നാട്ടുകാരാണ് വിവരം പോലീസിലും ഫയർഫോഴ്‌സിലും അറിയിച്ചത്. കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയർ ആൻഡ് റെസ്‌ക്യൂ യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇപ്പോഴും തുണിത്തരങ്ങൾ ഉരുകി പുകയുന്നതിനാൽ വൈകുന്നേരത്തോടുകൂടി മാത്രമേ കൃത്യമായ നാശനഷ്ടങ്ങൾ വിലയിരുത്താനാവൂ. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നും കൂടുതൽ അന്വേഷണം നടന്നു.വരുന്നതായും മുണ്ടക്കയം എസ്.ഐ സന്തോഷ് കുമാർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

ചന്തക്കടവ് തുണ്ടിയിൽ പറമ്പിൽ ഇസ്മയിൽ നിര്യാതനായി

കോട്ടയം: ചന്തക്കടവു തുണ്ടിയിൽപറമ്പിൽ പി. എ ഇസ്മായിൽ (ഇസ്മു – 71) നിര്യാതനായി. ഖബറടക്കം താഴ ത്തങ്ങാടി പള്ളിയിൽ നടന്നു. ഭാര്യ – പരേതയായ ഷെരീഫ ബീവി മക്കൾ – സജീവ്, റിയാസ്. ഹാരിസ്, നവാസ്, നെജി, നീസ. മരുമക്കൾ – നീസ, സുൽഫത്ത്, സജിത, സുബീന, ഷിഹിനാസ് , അനീഷ്

ഓട്ടം വിളിച്ചാൽ വരാൻ പറ്റില്ലെന്ന് പറയുന്ന ഓട്ടോക്കാർക്ക് ഇനി രക്ഷയില്ല; മോട്ടോർ വാഹന വകുപ്പ് പുറകെയുണ്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓട്ടം വിളിച്ചാൽ വരാൻ പറ്റില്ലെന്ന് പറയുന്ന ഓട്ടോക്കാർക്ക് ഇനി രക്ഷയില്ല. യാത്രക്കാർ പറയുന്ന സ്ഥലങ്ങളിലേക്കു കൃത്യമായി സവാരി പോകാത്തവരെ പിടികൂടി ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ്. സവാരിക്കു പോകാതെ മുങ്ങുന്ന ഓട്ടോക്കാരെ വാട്‌സാപ്പും മെയിലും ഉപയോഗിച്ചു പിടികൂടും. ഓട്ടം വിളിക്കുന്ന സ്ഥലങ്ങളിലേക്കു പോകാതെ ഓട്ടോക്കാർക്കു താൽപര്യമുള്ളയിടങ്ങളിലേക്കു മാത്രം സവാരി നടത്തുന്നവരെ പിടികൂടാനാണു നീക്കം. ഓട്ടോ സവാരിക്കു വിളിക്കുന്നു, യാത്രക്കാരൻ പറയുന്ന സ്ഥലത്തേക്കു പോകാൻ വിസമ്മതിച്ച് ഓട്ടോക്കാരൻ സ്ഥലം വിടുന്നു. എങ്കിൽ, ഇയാളുടെ ഓട്ടോയുടെ […]