play-sharp-fill

സ്‌കൂൾ വിദ്യാർത്ഥികൾക്ക് ക്യാപ്‌സൂൾ കഞ്ചാവ് ; പതിനേഴുകാരൻ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് ക്യാപ്സൂൾ രൂപത്തിൽ കഞ്ചാവ് വിറ്റിരുന്ന തിരുവനന്തപുരം സ്വദേശിയായ പതിനേഴുകാരനെ ഒരു കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടി. ഇന്നലെ വൈകുന്നേരത്തോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. അലോട്ടിയുടെ ഗുണ്ടാ സംഘാംഗമായ ഇയാൾ, ഇവരിൽ നിന്നാണ് കഞ്ചാവ് വാങ്ങാനുള്ള വഴി കണ്ടെത്തിയതെന്നും എക്സൈസ് സംഘം പറഞ്ഞു. കഴിഞ്ഞ ദിവസം നഗരത്തിലെ സ്‌കൂൾ വിദ്യാർത്ഥികളെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് ക്യാപ്സൂൾ എത്തിച്ചു നൽകുന്ന യുവാവിനെപ്പറ്റി വിവരം ലഭിച്ചത്. തുടർന്ന് എക്സൈസ് സംഘം […]

ബ്രേക്ക് നഷ്ടമായി പാഞ്ഞ കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു ബസിന്റെ പിന്നിൽ ഇടിച്ചു; യാത്രക്കാർക്ക് നിസ്സാര പരിക്ക്; ബസ്സുകൾ സഞ്ചരിച്ചത് ഗതാഗത നിയന്ത്രണമുള്ള റോഡിലൂടെ

സ്വന്തം ലേഖകൻ കോട്ടയം: കെ.എസ്.ആർ.ടി.സി ബസുകൾക്ക് നിരോധനമുള്ള റോഡിലൂടെ നിയമം ലംഘിച്ച് പോയ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്ക് നഷ്ടമായ ബസ്സ് മറ്റൊരു ബസ്സിന്റെ പിന്നിലിടിച്ച് നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. മൂന്ന് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 10.00 മണിയോടെ സ്റ്റാർ ജംഗ്ഷനിൽ ആയിരുന്നു അപകടം. തൊടുപുഴ റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ്സാണ് ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മറ്റൊരു ബസ്സിന്റെ പിന്നിലിടിച്ചത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്നും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് രണ്ട് ബസുകളും പുറപ്പെട്ടത്. ഈ ബസുകൾ കെ.എസ്.ആർ.ടി.സി കടന്നു […]

ബിഷപ്പിന്റെ അറസ്റ്റ്: കന്യാസ്ത്രീയുടെ ഹാർഡ് ഡിസ്‌കിൽ നിർണ്ണായക തെളിവ്; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടൻ; രക്ഷിക്കാനെത്തിയ ഐജിയും വെട്ടിലായി

സ്വന്തം ലേഖകൻ കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉറപ്പായി. ബിഷപ്പിനെതിരെ രണ്ട് നിർണ്ണായക തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു. ബിഷപ്പിന്റെ സംഭാഷണങ്ങളും, ചില ദൃശ്യ തെളിവുകളും അടങ്ങിയ ഹാർഡ് ഡിസ്‌ക് പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇത് കേസിൽ ഏറെ നിർണ്ണായകമാകുമെന്നാണ് സൂചന. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ കമ്പ്യൂട്ടറിൽ നിന്നാണ് അന്വേഷണ സംഘത്തിനു നിർണ്ണായകമായ തെളിവ് ലഭിച്ചത്. ഇതോടെ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് ഉറപ്പായി. ഇതോടെ 80 ദിവസം നീണ്ട നാടകത്തിന് അവസനാമാകുമെന്നാണ് സൂചന. കന്യാസ്ത്രീയുടെ ഹാർഡ് ഡിസ്‌ക് കഴിഞ്ഞ ദിവസം […]

പി.കെ ബഷീർ എം.എൽ.എയുടെ കൊലവിളി പ്രസംഗം; കേസ് റദ്ദാക്കിയ സംസ്ഥാന സർക്കാർ നടപടി സുപ്രീം കോടതി റദ്ദാക്കി

സ്വന്തം ലേഖകൻ ഡൽഹി: ഏറനാട് എം.എൽ.എയും മുസ്ളിം ലീഗ് നേതാവുമായ പി.കെ.ബഷീറിന്റെ കൊലവിളി പ്രസംഗത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയ സംസ്ഥാന സർക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. കേസ് തുടരണമെന്നും കേസ് പിൻവലിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ മജിസ്ട്രേട്ട് കോടതിക്ക് തീരുമാനം കൈക്കൊള്ളാമെന്നും മജിസ്ട്രേട്ട് കോടതിയോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വിവാദ പാഠപുസ്തകത്തിനെതിരെ യൂത്ത് ലീഗ് നടത്തിയ സമരത്തിൽ അദ്ധ്യാപകൻ കൊല്ലപ്പെട്ടതാണ് ബഷീറിനെതിരായ കേസിനാധാരമായത്. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ മതമില്ലാത്ത ജീവൻ […]

കേരളകലാമണ്ഡലത്തിലെ അഴിമതിയും ലൈംഗിക പീഡനങ്ങളും ചോദ്യം ചെയ്തു; കലാമണ്ഡലം സത്യഭാമയെ നിർവാഹക സമിതിയിൽ നിന്ന് പുറത്താക്കി സാംസ്‌കാരിക വകുപ്പിന്റെ പക വീട്ടൽ

സ്വന്തം ലേഖകൻ തൃശൂർ : പ്രമുഖ നർത്തകിയും നൃത്താധ്യാപികയുമായ കലാമണ്ഡലം സത്യഭാമയെ കേരളകലാമണ്ഡലം നിർവ്വാഹക സമിതിയിൽ നിന്ന് പുറത്താക്കി സാംസ്‌കാരിക വകുപ്പിന്റെ പക വീട്ടൽ. ഇടതു സഹയാത്രികനായ നിർവ്വാഹകസമിതിയംഗത്തിനെതിരെ ഉയർന്ന ലൈംഗികാരോപണവും കലാമണ്ഡലത്തിലെ സാമ്പത്തിക ക്രമക്കേടുകളും നിർവ്വാഹകസമിതി യോഗത്തിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടതാണ് സത്യഭാമയെ പുറത്താക്കാൻ കാരണം.ആഗസ്ത് 22ന് സാംസ്‌കാരിക വകുപ്പിന്റെ അസാധാരണ ഉത്തരവിലൂടെയാണ് പുറത്താക്കൽ. കലാരംഗത്ത് മഹത്തായ സംഭാവനകൾ നൽകിയ മുതിർന്നവരെയാണ് കല്പിത സർവ്വകലാശാലയായ കലാമണ്ഡലം നിർവ്വാഹകസമിതിയിൽ ഉൾപ്പെടുത്തുക. മൂന്ന് വർഷമാണ് കാലാവധി. അതിനിടയിൽ പുറത്താക്കുന്ന പതിവില്ല. കലാമണ്ഡലം സത്യഭാമയെ നിർവ്വാഹക സമിതിയിൽ നിന്ന് […]

പുഴുവരിച്ച 200 കിലോ ഉണക്കമത്സ്യം പിടിച്ചെടുത്തു

  സ്വന്തം ലേഖകൻ മാനന്തവാടി: ഉണക്കമത്സ്യ വ്യാപാര കടയിൽനിന്ന് ഇരുനൂറ് കിലോ പഴകിയതും പുഴുവരിച്ചതുമായ ഉണക്കമത്സ്യം പിടിച്ചെടുത്തു. ഗാന്ധിപാർക്കിന് സമീപത്തെ കെ.യു. സൺസ് എന്ന സ്ഥാപനത്തിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. മാനന്തവാടി ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ പി.ജെ. വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് കടയുടമയിൽനിന്ന് 15,000 രൂപ പിഴ ഈടാക്കി. എന്നാൽ, പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചില്ലെന്നുള്ള പരാതിയും ഉയരുന്നുണ്ട്.

കോട്ടയത്തും എലിപ്പനി മരണം

സ്വന്തം ലേഖകൻ കോട്ടയം: എലിപ്പനി ബാധിച്ച് കോട്ടയം ജില്ലയിൽ നീണ്ടൂർ സ്വദേശി പേമനപറമ്പിൽ അഖിൽ ദിനേശ് (24) മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു അഖിൽ. വ്യാഴാഴ്ച പുലർച്ചെയായിരുന്നു മരണം.

മുഖ്യമന്ത്രി പൂർണ ആരോഗ്യവാൻ; ഇ.പി. ജയരാജൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ പോയത് വൈദ്യപരിശോധനയ്ക്കാണെന്നും അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും മന്ത്രി ഇ.പി. ജയരാജൻ. എല്ലാ ദിവസവും മുഖ്യമന്ത്രി ഞങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നും ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി മടങ്ങിയെത്താൻ വൈകിയാലും അടുത്തുതന്നെ മന്ത്രിസഭായോഗം ചേരും. മാധ്യമങ്ങൾ ഉത്കണ്ഠപ്പെടേണ്ടതില്ല. മന്ത്രിസഭ ചേരേണ്ട അടിയന്തരവിഷയമുണ്ടായാൽ ഉടൻ ചേരും. മുതിർന്ന മന്ത്രിമാർ എതിർത്തതിനെത്തുടർന്നാണ് മന്ത്രിസഭ ചേരാൻ സാധിക്കാത്തതെന്ന പ്രതിപക്ഷ ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ, ഇതൊക്കെ പണ്ടു നടന്നതല്ലേ, അതൊക്കെ മനസ്സിൽ തികട്ടി വരുന്നതാണ്. അതുപോലെയാണ് ഇന്നും നടക്കുന്നതെന്ന് കരുതുന്നതിനാലാണെന്നും ജയരാജൻ മറുപടി നൽകി. സംസ്ഥാനത്ത് […]

കേരളാ പോലീസിന് കണ്ടകശനിയാണ്; ജ്യോതിഷ വാചസ്പതി അഡ്വ.സംഗീത ലക്ഷ്മണ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിഷപ്പിനെതിരെ കന്യാസ്ത്രീ നൽകിയ പരാതി, തുടർ നടപടികളില്ലാതെ നീളുന്നതിനൊപ്പം വിമർശനങ്ങളും നേരിടുമ്പോൾ കേരളാ പോലീസിനിത് കണ്ടകശനികാലമാണെന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുകയാണ് ഹൈക്കോടതി അഡ്വ. സംഗീത ലക്ഷ്മണ. പഞ്ചാബിലെത്തി പൊലീസ് ബിഷപ്പിന്റെ മൊഴിയെടുത്തെങ്കിലും പിന്നീട് കേസിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അതിനിടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ പരസ്യമായി ഉപവാസ സമരം കൂടി ആരംഭിച്ചതോടെ വീണ്ടും കേരളാ പോലീസ് പ്രതിസന്ധിയിലായി. കേരള പൊലീസിനോട് അഡ്വ. സംഗീത ലക്ഷ്മണയ്ക്ക് പറയാനുള്ളത് ഈ കാര്യങ്ങൾ മാത്രമാണ് ‘കേരളാ പോലീസിന് കണ്ടകശനികാലമാണ് തുടങ്ങിയിരിക്കുന്നത്. […]

കോടികളുടെ സഹകരണബാങ്ക് അഴിമതി; സീമാശിവ റിമാൻഡിൽ; കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത

സ്വന്തം ലേഖകൻ മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ അഴിമതിക്കേസിൽ പിടിയിലായ മൂന്നാം പ്രതിയും മുൻജൂനിയർ ക്ലർക്കുമായ സീമാശിവ (35) യെ കോടതി റിമാൻഡ് ചെയ്തു. ബാങ്ക് അഴിമതിക്കേസിൽ കൂടുതൽ പേരെ അന്വേഷണസംഘം ഉടൻ അറസ്റ്റ് ചെയ്യമെന്നാണ് സൂചന. ബാങ്കിന്റെ തഴക്കര ശാഖയിലെ ജീവനക്കാരിയായ സീമാശിവയെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കബീർ റാവുത്തരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞുവന്ന ഇവരെ റാന്നി വലിയകുളത്തുള്ള ഭർത്താവിന്റെ വീട്ടിൽ നിന്നുമാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്. ബാങ്ക് അഴിമതിക്കേസിലെ അഞ്ചാമത്തെ […]