play-sharp-fill

കുടമാളൂരിൽ വീടിനുള്ളിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി: സംഭവത്തിൽ ദുരൂഹത; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കുടമാളൂർ: മകനും മകളും അടക്കമുള്ള കുടുംബത്തിനൊപ്പം ഒന്നിച്ച് താമസിക്കുന്ന വയോധികയെ കുടമാളൂരിൽ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. രാത്രിയിൽ വീടിനുള്ളിൽ വച്ച് വയോധിക ശരീരം പൂർണമായും കത്തിക്കരിഞ്ഞിട്ടും വീട്ടുകാർ ആരും സംഭവം അറിഞ്ഞില്ലെന്നത് ദുരൂഹതയായി തുടരുന്നു. അയ്മനം കുടമാളൂർ പുതിയവീട്ടിൽ വിജയലക്ഷ്മി (76)യുടെ മൃതദേഹമാണ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കുടമാളൂർ ഇരവീശ്വരം ക്ഷേത്രത്തിനു സമീപത്തെ വീട്ടിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ ഭക്ഷണം കഴിച്ച ശേഷം വിജയലക്ഷ്മി വീടിനുള്ളിലെ മുറിയ്ക്കുള്ളിൽ കയറി കതകടയ്ക്കുകയായിരുന്നു. പുലർച്ചെ ബന്ധുക്കൾ എത്തി മുറിയിൽ മുട്ടിയപ്പോൾ […]

ഇവരാണ് നമ്മുടെ നാടിന്റെ നട്ടെല്ല്..! ജില്ലയിലെ മദ്യപാനികൾ അഞ്ചു ദിവസം കൊണ്ടു സർക്കാരിന് നൽകിയത് 13 കോടി രൂപ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന സർക്കാരിന്റെ നട്ടെല്ല് ഏതാണെന്ന് ചോദിച്ചാൽ ഇനി ധൈര്യമായി ബിവറേജിന്റെ ക്യൂവിലേയ്ക്ക് വിരൽ ചൂണ്ടാം. ഓണക്കാലത്ത് കോട്ടയത്തെ കുടിയൻമാർ ചേർന്ന് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അഞ്ചു ദിവസം കൊണ്ടു വാരിക്കോരി നൽകിയത് 13 കോടി രൂപയാണ്. തിരുവോണത്തിനും ചതയത്തിനും ബിവറേജസ് ഷോപ്പുകൾ അടച്ചിട്ടിട്ടു കൂടി 13.64 കോടി രൂപയുടെ മദ്യം നാട്ടുകാർ ഒന്നടങ്കം സർക്കാർ ഖജനാവിലേയ്ക്ക് നൽകി. ഉത്രാടത്തിന് ബിവറേജിന് മുന്നിൽ ക്യൂ നിന്ന കുടിയന്മാർ ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലവഴി മാത്രം നൽകിയത് 4.02 കോടി […]

സി പി സുഗതന്റേത് സംഘപരിവാർ ആശയങ്ങൾ : പുന്നല ശ്രീകുമാർ

സ്വന്തം ലേഖിക തിരുവനന്തപുരം: സി.പി.സുഗതൻറേത് സംഘപരിവാർ ആശയങ്ങളെന്ന് കെപിഎംഎസ് നേതാവും നവോത്ഥാന സംരക്ഷണ സമിതി കൺവീനറുമായ പുന്നല ശ്രീകുമാർ. ശബരിമലയിൽ ലിംഗസമത്വം ഉറപ്പാക്കാനാണ് നവോത്ഥാന സംരക്ഷണസമിതി. താനും വെള്ളാപ്പള്ളിയും ചേർന്ന് സമിതി ഹൈജാക്ക് ചെയ്‌തെന്ന ആരോപണം ശരിയല്ല. സുഗതൻറെ നിലപാട്് സമിതിയിൽ മുമ്പും പ്രശ്‌നമായിട്ടുണ്ടെന്നും ശ്രീകുമാർ പറഞ്ഞു. നവോത്ഥാന സംരക്ഷണ സമിതി വിടാൻ ജോയിൻറ് കൺവീനറായിരുന്ന സി.പി സുഗതൻറെ നേതൃത്വത്തിലുള്ള ഹിന്ദു പാർലമെൻറ് തീരുമാനിച്ചതിനോട് പ്രതികരിക്കുകയായിരുന്നു പുന്നല ശ്രീകുമാർ. വിശാല ഹിന്ദു ഐക്യത്തിന് നവോത്ഥാന സമിതി തടസമാണെന്ന് വിലയിരുത്തിയിരുന്നു അമ്പതിലധികം സമുദായ സംഘടനകൾ സമിതി […]

ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിൽ ചായയും ലഘുഭക്ഷണങ്ങളും മൺപാത്രങ്ങളിൽ

സ്വന്തം ലേഖിക ദില്ലി : മൺപാത്രങ്ങളിൽ വിളമ്ബുന്ന കുൽഹഡ് ചായ രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളടക്കമുള്ള പൊതുസ്ഥലങ്ങളിൽ നിർബന്ധമാക്കാൻ സർക്കാർ. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് കുൽഹഡ് ചായയുടെ വരവ്. നടപടിയുടെ ഭാഗമായി ഗതാഗത മന്ത്രി നിതിൻ ഗഡ്കരി റെയിൽവേ മന്ത്രി പിയൂഷ് ഗോയല്ലിന്കത്തയച്ചു. റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ കുൽഹഡുകളുടെ ഉപയോഗം നിർബന്ധമാക്കണമെന്ന് കത്തിൽ പറയുന്നു. പദ്ധതി നടപ്പാക്കുന്നതിലൂടെ മൺപാത്ര നിർമാണ തൊഴിലാളികൾക്ക് വലിയൊരു അവസരമാണ്. ആദ്യഘട്ടത്തിൽ 400 പ്രധാന റെയിൽവേ സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഖാദി-വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ചുട്ട […]

യുഎൻഎ സാമ്പത്തിക തട്ടിപ്പ് ; എഫ്‌ഐആർ റദ്ദാക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു

സ്വന്തം ലേഖിക ന്യൂഡൽഹി: യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷനിലെ(യുഎൻഎ) സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. കേസിൽ നിഷ്പക്ഷ അന്വേഷണം നടക്കട്ടെയെന്ന് ജസ്റ്റീസ് എൽ.നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് പരാമർശിച്ചു. ഇതേത്തുടർന്നു എഫ്ഐആർ റദ്ദാക്കണമെന്ന ഹർജി യുഎൻഎ വൈസ് പ്രസിഡൻറ് പിൻവലിച്ചു. കഴിഞ്ഞ വർഷം മാർച്ചിലാണ് യുഎൻഎയുടെ ഫണ്ടിൽ മൂന്നരക്കോടിയോളം രൂപയുടെ അഴിമതി നടന്നതായി ആരോപണം ഉയർന്നത്. തുടർന്ന് കേസ് അന്വേഷിച്ച തൃശൂർ ക്രൈം ബ്രാഞ്ച് എസ്പി സാമ്പത്തിക ക്രമക്കേട് ഉണ്ടായിട്ടില്ല എന്ന് ഇടക്കാല റിപ്പോർട്ട് നൽകി. ഇതിനെതിരെ ആക്ഷേപങ്ങൾ ഉയർന്നതോടെ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം […]

ലിസയുടെ ദുരൂഹമായ തിരോധാനത്തിന് പിന്നാലെ മുഹമ്മദലി മുങ്ങിയത് എങ്ങോട്ട് ? ചുരുളഴിക്കാൻ കേരളാ പൊലീസ് ജർമ്മനിയിലേക്ക്

സ്വന്തം ലേഖിക തിരുവനന്തപുരം: ജർമ്മനിയിൽ നിന്ന് കേരളത്തിലെത്തി കാണാതായ ലിസ വെയ്‌സ് എന്ന യുവതിയെ തേടിയുള്ള പൊലീസ് അന്വേഷണം ഇതുവരെയും എങ്ങുമെത്തിയില്ല. യുവതിയെ കണ്ടെത്താൻ സഹായകമായ വിവരങ്ങൾ വീട്ടുകാരിൽ നിന്നോ ജർമ്മൻ എംബസിയിൽ നിന്നോ ഇതുവരെ ലഭ്യമാകാത്തതും പൊലീസിന് തിരിച്ചടിയായി. ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ശംഖുംമുഖം അസി.കമ്മിഷണർ ഇളങ്കോ, നർക്കോട്ടിക് സെൽ അസി. കമ്മിഷണർ ഷീൻ തറയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ലിസയുടെ മാതാവിന്റെ പരാതിയിൽ 1411/2019 ക്രൈംനമ്പരായി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കേരളത്തിനകത്തും പുറത്തും മാസങ്ങളായി അന്വേഷണം തുടരുകയാണെങ്കിലും […]

വീട്ടിൽ നിന്നുള്ള ഭക്ഷണം വേണമെന്ന് ചിദംബരം; ജയിൽ എല്ലാവർക്കും ഒരുപോലെയെന്ന് ഹൈക്കോടതി

സ്വന്തം ലേഖിക ന്യൂഡൽഹി: വീട്ടിൽ നിന്നുള്ള ഭക്ഷണം കഴിക്കാൻ ജയിലിൽ അനുവാദം നൽകണമെന്നാവശ്യപ്പെട്ട മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന് ഡൽഹി ഹൈക്കോടതിയുടെ മറുപടി. ജയിലിൽ എല്ലാവർക്കും ഒരേ ഭക്ഷണമാണെന്ന് കോടതി അറിയിച്ചു. ഐഎൻഎക്‌സ് മീഡിയ കേസിൽ തിഹാർ ജയിലിൽ കഴിയുകയാണ് ചിദംബരം. വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം ചിദംബരത്തിന് നൽകാൻ അനുമതി വേണമെന്ന് അദ്ദേഹത്തിൻറെ അഭിഭാഷകൻ കപിൽ സിബൽ കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് മറുപടിയായാണ് ജയിലിൽ മറ്റ് തടവുകാർക്ക് ലഭിക്കുന്ന ഭക്ഷണം മാത്രമെ ചിദംബരത്തിനും നൽകാൻ സാധിക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കിയത്. അദ്ദേഹത്തിന് 74 […]

മാണി സി കാപ്പാന് സമുദായ അംഗങ്ങൾക്കിടയിൽ അനുകൂല തരംഗം ; ജോസ് ടോമിന് ജനകീയമുഖമില്ല : വെള്ളാപ്പള്ളി

സ്വന്തം ലേഖിക ചേർത്തല: പാലായിലെ സമുദായ അംഗങ്ങൾക്കിടയിൽ മാണി. സി. കാപ്പൻ അനുകൂല തരംഗമുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതേ രീതിയിൽ പോയാൽ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന നിലപാടുകളുമായി എസ്എൻഡിപി യോഗം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന മൂല്യസംരക്ഷണത്തിനായി ഏതറ്റം വരെയും പോകും. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി. ഹിന്ദു പാർലമെന്റ് അംഗമായ സി.പി സുഗതനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സുഗതന്റെ രീതി ശരിയല്ലെന്ന് തുടക്കത്തിലെ പറഞ്ഞിരുന്നു. സി.പി സുഗതൻ വെറും കടലാസ് പുലിയാണ്. […]

രാജീവ് ഗാന്ധി വധക്കേസ് : പരോൾ നീട്ടി നൽകണമെന്ന നളിനിയുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

സ്വന്തം ലേഖിക ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ച നളിനിയുടെ പരോൾ നീട്ടാനുളള അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജൂലൈ 25 മുതൽ ഒരു മാസത്തേക്ക് പരോൾ അനുവദിച്ചിരുന്നു. പിന്നീട് പരോൾ അവസാനിക്കുന്നതിന് മൂന്ന് ദിവസം മുൻപ് ഓഗസ്റ്റ് 22ന് കോടതി മൂന്നാഴ്ച കൂടി പരോൾ നീട്ടി നൽകിയിരുന്നു. പരോൾ ഈ മാസം 15ന് അവസാനിക്കുമ്പോൾ വിവാഹത്തിന്റെ തയ്യാറെടുപ്പുകൾക്ക് ഒരുമാസം കൂടി വേണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ച കോടതി […]

പാവപ്പെട്ടവന്റെ പോക്കറ്റിൽ കൈയിട്ട്‌വാരി എസ്ബിഐ ; ഇനിമുതൽ എസ് ബി അക്കൗണ്ടിൽ മാസത്തിൽ മൂന്നു തവണയെ സൗജന്യമായി പണം നിക്ഷേപിക്കാനാവൂ ; സർവീസ് ചാർജുകൾ കുത്തനെ കൂട്ടി

സ്വന്തം ലേഖിക കൊച്ചി: എസ്.ബി.ഐ വിവിധ സേവനങ്ങൾക്കുള്ള ഫീസുകൾ (സർവീസ് ചാർജ്) പരിഷ്‌കരിച്ചു. പുതുക്കിയ നിരക്കുകൾ ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരും. നഗരമേഖലകളിൽ സേവിംഗ്സ് ബാങ്ക് (എസ്.ബി) സൂക്ഷിക്കേണ്ട മിനിമം ബാലൻസ് പരിധി 5,000 രൂപയിൽ നിന്ന് 3,000 രൂപയായി കുറച്ചു. മിനിമം ബാലൻസ് പരിധി അർദ്ധനഗരങ്ങളിൽ 2,000 രൂപയും ഗ്രാമങ്ങളിൽ 1,000 രൂപയുമാണ്. നഗരങ്ങളിൽ ബാലൻസ് 50 ശതമാനത്തിന് (1,500 രൂപ) താഴെയാണെങ്കിൽ 10 രൂപയും ജി.എസ്.ടിയും പിഴ ഈടാക്കും. ബാലൻസ് 75 ശതമാനത്തിന് താഴെയാണെങ്കിൽ പിഴ 15 രൂപയും ജി.എസ്.ടിയും. അർദ്ധനഗരങ്ങളിൽ […]