play-sharp-fill

വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ അകത്താകും: വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി: കർശന നടപടിയുമായി പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ്. ഇത്തരം വാര്‍ത്തകളുടെ ഉറവിടം കണ്ടെത്തുന്നതിനായി സൈബര്‍ ഡോം, സൈബര്‍ സെല്‍, പോലീസ് ആസ്ഥാനത്തെ ഹൈടെക്ക് സെല്‍ എന്നിവിടങ്ങളില്‍ പ്രത്യേകവിഭാഗം രൂപീകരിച്ച് അന്വേഷണം തുടങ്ങി. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തിയാല്‍ അറസ്റ്റുള്‍പ്പെടെയുളള നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ മുന്നറിയിപ്പ് നല്‍കി. ഭീതി ജനിപ്പിക്കുന്ന സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ ജില്ലാ ദുരന്ത നിവാരണ ഓഫീസുമായോ പോലീസ് ആസ്ഥാനത്തെ ഡി.ജി.പി കണ്‍ട്രോള്‍ റൂമുമായോ (0471 2722500, 9497900999) […]

ബസിൽ നിന്ന് ഇറങ്ങിയ യാത്രക്കാരൻ കാൽ വഴുതി ഇതേ ബസിനടിയിൽ വീണ് മരിച്ചു: സംഭവം കോട്ടയം ഒളശയിൽ

സ്വന്തം ലേഖകൻ കോട്ടയം: ബസിൽ നിന്നിറങ്ങി പിന്നിലേയ്ക്ക് നടക്കുന്നതിനിടെ ഇതേ ബസിനടിയിൽ വീണ് യാത്രക്കാരൻ മരിച്ചു. കനത്ത മഴയിൽ കാൽ വഴുതി ബസിടയിൽ വീഴുകയായിരുന്നു എന്ന് സംശയിക്കുന്നു. ഒളശ കാവിൽകുന്നുംപുറം സുരേഷ്ബാബുവാണ് (48) ദാരുണമായി മരിച്ചത്. കാൽ വഴുതി ബസിനടിയിൽ വീണ സുരേഷ് ബാബു ദാരുണമായി മരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 7.45ന് ഒളശ ജങ്ഷനിൽ അപകടം ഉണ്ടായത്. പരിപ്പ് റൂട്ടിൽ സർവിസ് നടത്തുന്ന എം.എം.എസ് ബസാണ് അപകടമുണ്ടാക്കിയത്. ഇതേ ബസിൽ കോട്ടയം നാഗമ്പടം സ്റ്റാൻഡിൽ നിന്നുമാണ് സുരേഷ് ബാബു ബസിൽ കയറിയത്. ബസിന്റെ മുൻ […]

എല്ലാ താലൂക്ക് ഓഫിസുകളും വില്ലേജും ഞായറും തിങ്കളും പ്രവർത്തിക്കും: വൻ ദുരന്തം ഒഴിവാക്കാൻ 281 ട്രാൻസ്ഫോമറുകൾ ഓഫ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളും ഞായറും തിങ്കളും തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. അടിയന്തര സാഹചര്യത്തിൽ ജില്ലയിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനാണ് ഇത്. ഇതിനിടെ ജില്ലയില്‍ പ്രളയത്തിലകപ്പെട്ട 281 വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. അപകടസാധ്യത കണക്കിലെടുത്ത് കോട്ടയം സര്‍ക്കിളില്‍ 125 ട്രാന്‍ഫോര്‍മറുകളും പാലാ സര്‍ക്കിളില്‍ 156 ട്രാന്‍സ്‌ഫോര്‍മറുകളുമാണ് നിര്‍ത്തിയത്. വെള്ളം ഇറങ്ങുമ്പോള്‍ വൈദ്യുതബന്ധം പുനഃസ്ഥാപിക്കും. കോട്ടയം സര്‍ക്കിളില്‍ 370 പോസ്റ്റുകള്‍ ഒടിഞ്ഞു വീഴുകയും 400 സ്ഥലങ്ങളില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടി വീഴുകയും ചെയ്തിട്ടുണ്ട്. 11 കെ.വി ലൈനുകളില്‍ […]

ചെറിയ ഗ്രൗണ്ടില്‍ ആര്‍ക്കും സിക്‌സടിക്കാം, അത് സ്‌റ്റേഡിയത്തിലടിക്കാന്‍ റേഞ്ച് വേണമടാ… കിടിലന്‍ ഡയലോഗുമായി സാഹോയുടെ ട്രെയിലര്‍

സ്വന്തം ലേഖകൻ ചെന്നൈ : ചെറിയ ഗ്രൗണ്ടില്‍ ആര്‍ക്കും സിക്‌സ് അടിക്കാം, അത് സ്റ്റേഡിയത്തിലടിക്കണമെങ്കില്‍ ഒരു റേഞ്ച് വേണമടാ… ഹരംകൊള്ളിപ്പിക്കുന്ന കിടിലന്‍ ഡയലോഗുമായി പ്രഭാസ് ചിത്രം സാഹോയുടെ ട്രെയിലര്‍ എത്തി. തിയറ്ററുകളില്‍ കൈയടിനേടുന്ന അത്യുഗ്രന്‍ ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയതോടെ ഇനിയും കാത്തിരിക്കാനാകില്ല നിലപാടിലാണ് പ്രഭാസിന്റെ ആരാധകര്‍. ട്രെയിലര്‍ വന്നതോടെ ഓഗസ്റ്റ് 30 രാജ്യത്തെ തിയറ്ററുകള്‍ പൂരപ്പറമ്പാകുമെന്ന് ഉറപ്പായി. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രഭാസ് ചിത്രമാകുമിതെന്നതില്‍ സംശയമില്ല. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായ അമൃത നായര്‍ […]

കഞ്ചാവ് ഒളിപ്പിച്ചത് കാറിന്റെ സ്പീക്കർ ബോക്‌സിൽ: കമ്പത്തു നിന്നും കഞ്ചാവ് എടുത്ത് കോട്ടയത്ത് എത്തിച്ച് മൊത്തക്കച്ചവടം: കുറഞ്ഞ വിലയിൽ കഞ്ചാവ് വാങ്ങി ജില്ലയിൽ എത്തിച്ച് വിൽക്കുന്ന രണ്ടു യുവാക്കൾ പിടിയിൽ; പിടിച്ചെടുത്തത് നാലു കിലോ കഞ്ചാവ്; കഞ്ചാവിന്റെ വമ്പൻമാർ എക്‌സൈസ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: കമ്പത്തു നിന്നും കാറിൽ കടത്തിക്കൊണ്ടു വന്ന നാലു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. പുതുപ്പള്ളി സ്വദേശി അജിത് മാണി (30), ഇയാളുടെ ഭാര്യാ സഹോദരൻ ആലപ്പുഴ ചക്കുളത്ത്കാവ് സ്വദേശി മനു മധു (19) എന്നിവരെയാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കമ്പത്തു നിന്നും കാറിന്റെ സ്പീക്കർ ബോക്‌സിൽ കഞ്ചാവ് ഒളിപ്പിച്ചു വച്ചാണ് പ്രതികൾ കടത്തിയിരുന്നത്. പുതുപ്പള്ളിയിൽ തുണിക്കട നടത്തിയിരുന്ന അജിത്ത് മനുവിനൊപ്പം സ്ഥിരമായി തമിഴ്‌നാട്ടിൽ പോകുന്നതായി എക്‌സൈസ് സംഘത്തിനു രഹസ്യ വിവരം […]

ബിഗ് ബസാറിന്റെ വമ്പൻ ആദായ വിൽപ്പന: ടിബി റോഡിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ്; കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വരെ ഗതാഗതക്കുരുക്ക് അതിരൂക്ഷം; കർശന നടപടിയുമായി പൊലീസ് രംഗത്ത്; ബിഗ് ബസാറിൽ എത്തിയവർക്ക് പൊലീസിന്റെ പെറ്റി..!

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയും പ്രളയഭീതിയും നിലനിൽക്കുമ്പോഴും ഷോപ്പിങ് ഉത്സവം ആഘോഷിക്കാൻ ആളെ വിളിച്ച ബിഗ്ബസാർ നഗരത്തെ തള്ളിവിടുന്നത് വൻ കുരുക്കിലേയ്ക്ക.് ബിഗ് ബസാറിന്റെ വമ്പിച്ച ആദായ വിൽപനയെന്ന പരസ്യം കണ്ട് ഓടിയെത്തിവരാണ് നഗരത്തെ ഗതാഗതക്കുരുക്കിലാക്കിയത്. റോഡ് ഗതാഗതക്കുരുക്കിലായതോടെ പൊലീസും ശക്തമായ നടപടിയുമായി രംഗത്ത് എത്തി. ടിബി റോഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്തവർക്കെതിരെ പിഴ ചുമത്തിയാണ് പൊലീസ് നടപടി ശക്തമാക്കിയത്. ശനിയാഴ്ച രാവിലെ മുതലാണ് മലയാള മനോരമ പത്രത്തിന്റെ ഒന്നാം പേജിൽ പരസ്യം നൽകി ബിഗ് ബസാർ വമ്പിച്ച ആദായ വിൽപ്പന […]

നെടുമ്പാശേരി വിമാനത്താവളത്തിന്റെ റൺവേയിൽ നിന്ന് വെള്ളം ഇറങ്ങി; വിമാന സർവീസ് ഞായറാഴ്ച പുനരാരംഭിക്കും: സംസ്ഥാനത്ത് കനത്ത കാറ്റിന് സാധ്യതയെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ കൊച്ചി: നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. റൺവേയിലെ വെള്ളം ഇറങ്ങിയതോടെയാണ് വിമാനത്താവളത്തിലെ സർവീസുകൾ പുനരാരംഭിക്കുന്നത്. വിമാന സർവീസുകൾ ഞായറാപ്ര പുനരാരംഭിക്കുന്നതിനാണ് തീരുമാനം ആയത്. റൺവേ പൂർണമായും സുരക്ഷിതമാണെന്ന് സിയാൽ ഡയറക്ടർ അറിയിച്ചു. കനത്ത മഴയിൽ റൺവേയിൽ വെള്ളം കയറിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് വിമാനത്താവളം അടച്ചത്. ഇതേ തുടർന്ന് വിദേശത്തേയ്ക്കുള്ള സർവീസുകൾ നിർത്തി വച്ചിരുന്നു. കേരള തീരത്ത് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് […]

മഴക്കെടുതിയിൽ അപകടം ഉണ്ടാകാതിരിക്കാൻ മുൻകരുതലുമായി കെ.എസ്.ഇ.ബി: ജാഗ്രതാ നിർദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ച സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങളുമായി കെ.എസ്.ഇ.ബി രംഗത്ത്. കാലവർഷം ആരംഭിച്ചതോടെ വൈദ്യുതി വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിർദ്ദേശങ്ങൾ കെ.എസ്.ഇ.ബി പുറത്തിറക്കിയിരിക്കുന്നത്. ഓരോ സെക്ഷനിലും കഴിഞ്ഞ രണ്ട് ദിവസങ്ങളായി ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാവും പകലും ഇല്ലാതെ എല്ലാ ജീവനക്കാരും വിശ്രമമില്ലാതെ ഓടി കൊണ്ടിരിക്കുകയാണ്. പൊട്ടി കിടക്കുന്ന ലൈനുകളിൽ നിന്ന് അപകടങ്ങൾ ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. വൃക്ഷങ്ങൾ ലൈനിൽ വീണ് കമ്പികൾ പൊട്ടുന്നതാണ് പ്രധാനമായും ഇതിനുള്ള കാരണം. […]

ഭർത്താവ് ഉപേക്ഷിച്ച് പോയി: ആർഭാട ജീവിതത്തിന് പണം കണ്ടെത്താൻ യുവാക്കളെ തേൻ കെണിയിൽ കുടുക്കും; സഹായത്തിന് ഗുണ്ടാ സംഘങ്ങളും; ജാസ്മിനും ഗുണ്ടകളും ചേർന്ന് കൊള്ളയടിച്ചത് ലക്ഷങ്ങൾ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: ഭർത്താവ് ഉപേക്ഷിച്ച് പോയതിനെ തുടർന്ന് ആർഭാട ജീവിതത്തിന് പണം കണ്ടെത്താൻ ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെ ജാസ്മിൻ കണ്ടെത്തിയത് ഹണി ട്രാപ്പ് എന്ന വഴി. തേന്‍കെണിയില്‍ വീഴ്ത്തി ആള്‍ക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവതിയടക്കമുള്ള നാലംഗസംഘത്തെ കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. വക്കം പാട്ടപുരയിടം വീട്ടില്‍ ജാസ്മിന്‍(30), വക്കം മേത്തരുവിളാകം വീട്ടില്‍ സിയാദ്(20), വക്കം ചക്കന്‍വിള വീട്ടില്‍ നസീംഷാ(22), വക്കം എസ്‌എസ് മന്‍സിലില്‍ ഷിബിന്‍(21) എന്നിവരെയാണു ആറ്റിങ്ങല്‍ ഡിവൈെസ്പി വിദ്യാധരന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം പിടികൂടിയത്. ആളുകളെ ഫോണിലൂടെയും നേരിട്ടും […]

ഫ്ലാറ്റിൽ കുടുങ്ങിക്കിടന്ന കുടുംബത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പോലീസുകാരന് പരിക്കേറ്റു: കാലിൽ കുപ്പിച്ചില്ല് തറഞ്ഞു പരിക്കേറ്റത് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ പി.എൻ മനോജിന്

സ്വന്തം ലേഖകൻ കോട്ടയം: മീനച്ചിലാറിന് തീരത്തെ ഫ്ലാറ്റിൽ കുടുങ്ങിക്കിടന്നു കുടുംബത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. നെഞ്ചൊപ്പം വെള്ളത്തിലൂടെ രക്ഷാപ്രവർത്തനത്തിനായി നീന്തി പോകുന്നതിനിടെയാണ് കാലിൽ കുപ്പിചില്ല് തറച്ച് പരിക്കേറ്റത്. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി എൻ മനോജിനാണ് കാലിൽ കുപ്പിചില്ല് തറഞ്ഞു പരിക്കേറ്റത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ കാലിന് നാല് സ്റ്റിച്ചിട്ടിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ നാഗമ്പടം പനയക്കഴുപ്പ് ഭാഗത്തായിരുന്നു അപകടം. നാഗമ്പടത്ത് മീനച്ചിലാറിന്റെ കരയിൽ ജുവൽ ഹോംസ് ഫ്ലാറ്റിൽ കനത്ത മഴയും വെള്ളപ്പൊക്കത്തെയും […]