play-sharp-fill

പ്രശാന്തും ടി.ജെ വിനോദും കമറുദീനും ലീഡ് ആയിരം കടത്തി: കറുത്ത കുതിരയായി കോന്നിയിൽ ജനീഷ് കുമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: അഞ്ചിടത്തെ ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും, വട്ടിയൂർക്കാവിലും, എറണാകുളത്തും സ്ഥാനാർത്ഥിയാകൾ ആയിരം വോട്ടിന്റെ ലീഡ് കടന്നു. വട്ടിയൂർക്കാവിൽ ബിജെപി കേന്ദ്രങ്ങളിൽ പോലും ലീഡ് നേടിയ വി.കെ പ്രശാന്ത് കുതിക്കുകയാണ്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായ മണ്ഡലത്തിലാണ് പ്രശാന്തിന്റെ കുതിപ്പ്. മഞ്ചേശ്വരത്ത് കമറുദീൻ രണ്ടായിരം വോട്ട് കടന്ന് മൂവായിരത്തിലേയ്ക്കു കുതിക്കുകയാണ. എറണാകുളത്ത് ടി.ജെ വിനോദ് രണ്ടായിരം കടന്ന് വോട്ട് കുതിക്കുകയാണ്. എൽഡിഎഫിന്റെ കോട്ടയിൽ കുതിച്ചു കയറിയ ഷാനിമോൾ ഉസ്മാൻ ആയിരം വോട്ടിലേയ്ക്കു കടന്നു. വട്ടിയൂർക്കാവിൽ വി.കെ പ്രശാന്ത് 1381 വോട്ടിന് ലീഡ് ചെയ്യുന്നു. കോന്നിയിൽ […]

രണ്ടിടത്ത് നേട്ടമുണ്ടാക്കി എൽഡിഎഫ്: കയ്യിലിരുന്നത് നഷ്ടമാക്കി യുഡിഎഫ്; മുഖം നഷ്ടമായി ബിജെപി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ പുറത്തു വരുമ്പോൾ ജയപരാജയങ്ങൾ മാറി മറിയുന്നു. എറണാകുളത്തും, വട്ടിയൂർക്കാവിലും എൽഡിഎഫ് മുന്നേറുമ്പോൾ, മറ്റ് മൂ്ന്നിടത്തും യുഡിഎഫിന് തന്നെയാണ് മുന്നേറ്റം. കോന്നിയിൽ യുഡിഎഫും എൽഡിഎഫും ഇ്‌ഞ്ചോടിച്ച് പോരാട്ടത്തിൽ ഏർപ്പെടുമ്പോൾ ശക്തമായ മത്സരമാണ് നടക്കുന്നത്. എന്നാൽ, ഏറെ പ്രതീക്ഷയുണ്ടായിരുന്ന വട്ടിയൂർക്കാവിലും കോന്നിയിലും ബിജെപി ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല. മഞ്ചേശ്വരത്ത് മാത്രമാണ് ബിജെപിയ്ക്ക് രണ്ടാം സ്്ഥാനം എങ്കിലും ഉള്ളത്. വട്ടിയൂർക്കാവിൽ വി.കെ പ്രശാന്ത് 650 വോട്ടിന് ലീഡ് ചെയ്യുന്നു. കോന്നിയിൽ എൽഡിഎഫിലെ കെ.യു ജനീഷ് കുമാർ 343 വോട്ടിനാണ് ലീ്ഡ് […]

രണ്ടിടത്ത് എൽഡിഎഫ്: മേയർ ബ്രോ കുതിക്കുന്നു; ആയിരം ലീഡ് കടന്ന് കമറുദീൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: അഞ്ചിടത്ത് നടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ വട്ടിയൂർക്കാവിൽ മാത്രം എൽഡിഎഫ് മുന്നിൽ. നാലിടത്തും യുഡിഎഫ് സ്ഥാനാർത്ഥികളാണ് കുതിക്കുന്നത്. വട്ടിയൂർക്കാവിൽ വി.കെ പ്രശാന്ത് 631 വോട്ടിന് ലീഡ് ചെയ്യുന്നു. കോന്നിയിൽ പി.മോഹൻ രാജ് 671 വോട്ടും, അരൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ 244 വോട്ടിന് ലീഡ് ചെയ്യുന്നു. എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ടി.ജെ വിനോദ് 700 വോട്ടിന് ലീഡ് ചെയ്യുകയാണ്. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി എം.സി കമറുദീൻ 1187 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.

ആദ്യ ഫല സൂചനകൾ പുറത്ത്; മൂന്നിടത്ത് യുഡിഎഫ്; രണ്ടിടത്ത് എൽഡിഎഫ്; അപ്രതീക്ഷിത കുതിപ്പുമായി ബിജെപി

സ്വന്തം ലേഖകൻ കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷമുള്ള ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ രണ്ടിടത്ത് യുഡിഎഫ് മുന്നിൽ. വട്ടിയൂർക്കാവിലും, അരൂരിലും എൽഡിഎഫ് മുന്നിൽ നിൽക്കുമ്പോൾ മഞ്ചേശ്വരത്തും, കോന്നിയിലും യുഡിഎഫാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ, അപ്രതീക്ഷിതമായി കുതിച്ച് കയറിയ എറണാകുളത്ത് എൻഡിഎ സ്ഥാനാർത്ഥി സി.ജി രാജഗോപാൽ മൂന്നു വോട്ടിന് മുന്നിലാണ്. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി എം.സി ഖമറുദീൻ 870 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥനാർത്ഥി വി.കെ പ്രശാന്ത് 63 വോട്ടുകൾക്ക് ലീഡ് ചെയ്യുമ്പോൾ, കോന്നിയിൽപി.മോഹൻരാജ് […]

ആദ്യ ഫല സൂചനകൾ പുറത്ത്: വട്ടിയൂർക്കാവിൽ ആദ്യ ഫലം പുറത്തു വരുമ്പോൾ വി.കെ പ്രശാന്ത് മുന്നിൽ; അരൂരിൽ മനു സി.പുളിക്കൻ മുന്നിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തപാൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ വട്ടിയൂർക്കാവിലും, അരൂരിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ മുന്നിൽ. വട്ടിയൂർക്കാവിൽ വി.കെ പ്രശാന്തും, അരൂരിൽ മനു സി.പുളിക്കനുമാണ് ലീഡ് ചെയ്യുന്നത്. വട്ടിയൂർക്കാവിൽ പ്രശാന്ത് 101 വോട്ടിനും, അരൂരിൽ മനു സി.പുളിക്കൻ 22 വോട്ടിനുമാണ് ലീഡ് ചെയ്യുന്നത്. ആദ്യമായി വോട്ട് എണ്ണിയ രണ്ടു മണ്ടലങ്ങളിലെയും തപാൽ വോട്ടിന്റെ ഫലമാണ് പുറത്തു വരുന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന എൽഡിഎഫിന് കരുത്ത് പകരുന്നതാണ് പാർലമെന്റ് മണ്ഡലത്തിലെ ഫല സൂചനകൾ. മഞ്ചേശ്വരത്ത് എം.സി കമറുദീൻ 40 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. യുഡിഎഫിന്റെ […]

അഞ്ചിടത്തെ ഉപതിരഞ്ഞെടുപ്പ്: ആദ്യഫല സൂചകനകൾ അൽപ സമയത്തിനകം; സ്‌ട്രോങ് റൂമുകൾ തുറന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു നിയമസഭാ ഉപതിരഞ്ഞടുപ്പിന്റെ ആദ്യ ഫലസൂചനകൾ അൽപ സമയത്തിനകം പുറത്തു വരും. സ്‌ട്രോങ് റൂമുകൾ തുറന്നു കഴിഞ്ഞു. വോട്ടെണ്ണൽ കേന്ദ്രങ്ങൾ തുറന്നു കഴിഞ്ഞിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കം തന്നെ വിവരങ്ങൾ പുറത്തു വരും. മഞ്ചേശ്വരത്ത് യുഡിഎഫ് എംഎൽഎ പി.ബി അബ്ദുൾ റസാഖിന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. വട്ടിയൂർക്കാവിലെ എംഎൽഎയായ കെ.മുരളീധരനും, എറണാകുളത്തെ എംഎൽഎയായ ഹൈബി ഈഡൻ, കോന്നിയിലെ എംഎൽഎയായ അടൂർ പ്രകാശ്, അരൂർ എംഎൽഎയായ എ.എം ആരിഫ് എന്നിവർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് ഈ അഞ്ചു മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് […]

ആളെകൊല്ലും പാതഇരട്ടിപ്പിക്കൽ: റെയിൽവേയുടെ പാത ഇരട്ടിപ്പിക്കൽ ; പനയക്കഴുപ്പ് റോഡിൽ ദുരിതകാലം

സ്വന്തം ലേഖകൻ കോട്ടയം: പാതഇരട്ടിപ്പിക്കൽ ജോലികൾ അനിശ്ചിതമായി നീളുമ്പോൾ ചുങ്കം പനയ്ക്കഴുപ്പ് റോഡിൽ അപകടങ്ങളും പെരുകുന്നു. നാട്ടുകാരുടെ ജീവൻ വച്ച് പന്താടുകയാണ് റെയിൽവേ അധികൃതർ. വെള്ളക്കെട്ട് ഒഴിവാക്കാൻ പാളത്തിലൂടെ നടക്കേണ്ടി വരുന്ന നാട്ടുകാർ അതിദുരിതമാണ് ഇപ്പോൾ നേരിടുന്നത്. കഴിഞ്ഞ ദിവസം ഈ വെള്ളക്കെട്ടിലൂടെയുള്ള യാത്ര ഒഴിവാക്കി റെയിൽവേ പാളത്തിലൂടെ നടന്നുപോയ വയോധികൻ ട്രെയിൻ തട്ടി മരിച്ചതോടെയാണ് വീണ്ടും പ്രശ്‌നം അധികൃതരുടെ അനാസ്ഥ തന്നെയാണ് എന്ന് വ്യക്തമാകുന്നത്. നാഗമ്പടം പ്രസീദയിൽ കെ.ആർ. തമ്പി(82) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയ ഇദ്ദേഹം […]

മലരിക്കലിലെ ആമ്പൽപ്പൂ പറിക്കാമോ..? പ്രകൃതി സ്‌നേഹികൾ കൃഷിയ്ക്കു മുൻപ് ആമ്പൽ നശിപ്പിക്കാൻ രാസവളം അടിക്കാമോ..? ആമ്പലുകൾ വാടും മുൻപേ മലരിക്കലിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ ചർച്ച

സ്വന്തം ലേഖകൻ കോട്ടയം: കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കോട്ടയം ജില്ല ചർച്ച ചെയ്യുന്നത് മുഴുവൻ മലരിക്കലിനെക്കുറിച്ചാണ്. മലരിക്കലിലെ ആമ്പലും, ഈ ആമ്പൽ വിരിഞ്ഞു നിൽക്കുകയും, ഇവിടേയ്ക്കുള്ള വഴിയും സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴി്ഞ്ഞു. ഇതിനിടെയാണ് ആമ്പൽപൂക്കളുമായി യുവാക്കളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ കയ്യടക്കിയിരിക്കുന്നത്. എന്നാൽ, ഇപ്പോൾ മറ്റൊരു വിവാദമാണ് പൊട്ടിവിടർന്നിരിക്കുന്നത്. ആമ്പൽ പറിച്ചു കൊണ്ടു പോകുന്നവരെ എതിർക്കുന്നവരും, പ്രകൃതിസ്‌നേഹികളായ മറ്റൊരു വിഭാഗവും ഇതിനെ രണ്ടിനെയും എതിർക്കുന്ന ആമ്പൽ ഫോട്ടോപ്രേമികളായ യുവാക്കളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുന്നത്. എല്ലാവരുടെയും വിഷയം മലരിക്കലും ആമ്പലും മാത്രമാണ് എന്നത് മാത്രമാണ് […]

പൊലീസ് സ്റ്റേഷന്റെ മൂക്കിൻ തുമ്പിൽ പോലും മോഷണവും അക്രമിവും പതിവ്: പേരിനു പൊലും പൊലീസ് നടപടിയില്ല; മണിമലയിൽ വ്യാഴാഴ്ച വ്യാപാരികളുടെ ഹർത്താൽ

സ്വന്തം ലേഖകൻ മണിമല:  പൊലീസ് സ്റ്റേഷന്റെ മൂക്കിൽ തുമ്പിൽ പോലും അക്രമികളും മോഷ്ടാക്കളും അഴിഞ്ഞാടുമ്പോൾ, മണിമലയിൽ വ്യാപാരികൾക്കും സാധാരണക്കാർക്കും രക്ഷയില്ല. ഇതിനിടെ പൊലീസ് സ്റ്റേഷനു സമീപത്തെ ആറു കടകളിൽ കയറിയ മോഷ്ടാവ് കടകൾ കുത്തിപ്പൊളിച്ച് സാധനങ്ങളുമായി കടക്കുകയും ചെയ്തു. ഇതിനെതിരെയാണ് വ്യാപാരികൾ ഇപ്പോൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മോഷണവും അക്രമവും പതിവായ സാഹചര്യത്തിൽ പൊലീസ് പെട്രോളിംങ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി മണിമല യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഹർത്താൽ ആചരിക്കുന്നത്. മണിമല ടൗണിലെ കടകളെല്ലാം അടച്ച് വ്യാപാരികൾ ഹർത്താലിൽ പങ്കെടുക്കും. രാവിലെ ആറു മുതൽ വൈകിട്ട് ആറു […]