video
play-sharp-fill

വാളയാർ പീഡനക്കേസ് : ഈ വിധി പ്രതീക്ഷിച്ചില്ല ; പോലീസിന് വീഴ്ച പറ്റിയെന്നു പെൺകുട്ടികളുടെ മാതാവ്

വാളയാർ പീഡനക്കേസ് : ഈ വിധി പ്രതീക്ഷിച്ചില്ല ; പോലീസിന് വീഴ്ച പറ്റിയെന്നു പെൺകുട്ടികളുടെ മാതാവ് സ്വന്തം ലേഖിക പാലക്കാട് : വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ വെറുതെ വിട്ടു. സംഭവത്തിൽ പൊലിസ് വീഴ്ച വരുത്തിയതായി പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. കേസിന്റെ വിധി ഇന്നാണെന്നുപോലും അറിയില്ലായിരുന്നു. പ്രതികളെ വെറുതെ വിടുമെന്നും വിചാരിച്ചില്ല കേസിൽ പൊലിസ് വീഴ്ച വരുത്തിയെന്നും വേണ്ടവിധത്തിൽ കേസ് അന്വേഷിച്ചിട്ടില്ലെന്നും പെൺകുട്ടിളുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. അട്ടപ്പളം സ്വദേശികളായ ഋതിക(11) ശരണ്യ (9) എന്നീ സഹോദരികളാണ് ആത്മഹത്യ […]

വിശ്വാസമുള്ള രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി പ്രവർത്തിക്കാനുള്ള സ്വാതന്ത്യം എൻഎസ് എസ് അംഗങ്ങൾക്കുണ്ട് ,ഏതെങ്കിലും പാർട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമെന്നു പറഞ്ഞിട്ടില്ല : ജി സുകുമാരൻ നായർ

  സ്വന്തം ലേഖകൻ കോട്ടയം: ഉപതെരഞ്ഞെടുപ്പിൽ ഏതെങ്കിലും പാർട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമെന്ന് എൻഎസ്എസ് പറഞ്ഞിട്ടില്ലെന്ന് സംഘടനാ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വട്ടിയൂർക്കാവിൽ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടും യുഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ട സാഹചര്യത്തിലാണ് സുകുമാരൻ നായരുടെ പ്രതികരണം. ”മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം സമദൂരമായിരുന്നു എൻഎസ്എസ് നിലപാട്. ഇക്കുറി അതു ശരിദൂരമാക്കി. അതിനർഥം ഏതെങ്കിലും പാർട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമന്നല്ല. ശരിദൂരം പാലിക്കാൻ മാത്രമാണ് എൻഎസ്എസ് സമുദായ അംഗങ്ങളോട് ആഹ്വാനം ചെയ്തത്. വിശ്വാസമുള്ള രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം എൻഎസ്എസ് അംഗങ്ങൾക്കു നൽകിയിട്ടുണ്ട്. കോൺഗ്രസിനു […]

ബി ആന്റ് എസ് ആർട്ട് എക്‌സലൻസ് പുരസ്‌കാരം കൃഷ്ണപ്രസാദിനും കാർട്ടൂണിസ്റ്റ് ജിതേഷിജിയ്ക്കും

  സ്വന്തം ലേഖകൻ കോട്ടയം: ശിൽപചിത്രചലച്ചിത്ര രംഗത്തെ പ്രതിഭകൾക്കായി ചങ്ങനാശ്ശേരി ബി ആന്റ് എസ് ശിൽപചിത്ര സ്റ്റുഡിയോ കം കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ പ്രഥമ ബി ആന്റ് എസ് ആർട്ട് എക്‌സലൻസ് പുരസ്‌കാരം ചലച്ചിത്ര താരവും കേന്ദ്ര ഫിലിം സെൻസർ ബോർഡംഗവുമായ കൃഷ്ണപ്രസാദ്, ഏറ്റവും വേഗതയേറിയ പെർഫോമിംഗ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി എന്നിവർക്ക് ലഭിച്ചു. അമേരിക്കയിലെ ലോസ് ആഞ്ചലസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ റാങ്കർ ഡോട് കോം ലിസ്റ്റിന്റെ 2019ലെ ടോപ് 10 സെലിബ്രിറ്റി ആർട്ടിസ്റ്റ് പട്ടികയിൽ ഉൾപ്പെട്ട ഇൻഡ്യൻ അതിവേഗ ചിത്രകാരൻ കൂടിയാണ് പന്തളം […]

20 യുവതികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ; സയനൈഡ് മോഹന് നാലാം തവണയും വധശിക്ഷ

  സ്വന്തം ലേഖകൻ മംഗളൂരു: ഇരുപത് യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ സയനൈഡ് മോഹന്(മോഹൻകുമാർധ) വധശിക്ഷ. 17ാമത്തെ കേസിലാണ് മംഗളൂരു ജില്ല സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. മുഴുവൻ കേസുകളിൽ നാലാമത്തെ വധശിക്ഷയാണ് ഇയാൾക്ക് ലഭിക്കുന്നത്. ബണ്ട്വാളിൽ അംഗൻവാടി ജീവനക്കാരി ശശികലയെ പ്രലോഭിച്ച് പീഡിപ്പിച്ച ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലാണ് വിധി. ലീലാവതി, അനിത, സുനന്ദ എന്നീ യുവതികളെ കൊലപ്പെടുത്തിയ കേസിലാണ് മുമ്പ് വധശിക്ഷ വിധിച്ചത്. 2003-2009 കാലയളവിലാണ് കായിക അധ്യാപകനായ മോഹൻകുമാർ വിവാഹ […]

അടിച്ചതോ, അടിച്ചുമാറ്റിയതോ …? ബംബറടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു ; തമിഴ്‌നാട് സ്വദേശിയുടെ പരാതിയിൽ പോലീസ് കേസെടുത്തു

  സ്വന്തം ലേഖകൻ തളിപ്പറമ്പ്: ബംബർ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തെന്ന തമിഴ്നാട് സ്വദേശിയുടെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്തു.പരാതിക്കാരനായ തമിഴ്നാട് സ്വദേശിയും കോഴിക്കോട് പാവങ്ങാട് പഴയങ്ങാടി പൂത്തൂരിലെ മുനികുമാർ പൊന്നുച്ചാമി എന്ന മുനിയയുടെ (49) മൊഴി ഇന്ന് രേഖപ്പെടുത്തും. ഒന്നാം സമ്മാനം ലഭിച്ചുവെന്ന് പറഞ്ഞ ടിക്കറ്റ് ബാങ്കിന് കൈമാറിയ പറശിനിക്കടവിലെ അജിതനെ സംശയിക്കുന്നതായാണ് പരാതിയിൽ പറയുന്നത്. അഞ്ച് കോടി രൂപയാണ് കഴിഞ്ഞ ജൂലായ് 18 ന് നറുക്കെടുത്ത എം.ഇ .174253 നമ്പർ മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം. ഈ ടിക്കറ്റ് അടങ്ങിയ പേഴ്സ് പറശിനിക്കടവ് […]

പാലാരിവട്ടം പാലം : വി. കെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം വേണം ; വിജിലൻസ്

സ്വന്തം ലേഖിക കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലൻസ് ഹൈക്കോടതിയിൽ.കേസിൽ റിമാൻഡിൽ കഴിയുന്ന ടി ഒ സൂരജിന്റെ ജാമ്യാപേക്ഷയെ എതിർത്ത് നൽകിയ റിപ്പോർട്ടിലാണ് മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും അന്വേഷണ പരിധിയിലാണെന്ന് വിജിലൻസ് വ്യക്തമാക്കിയത്. ചട്ടം ലഘിച്ച് കരാർ കമ്പനിയ്ക്ക് മുൻകൂർ പണമായി 8.25 കോടി രൂപ അനുവദിച്ചതിലെ ഗൂഢാലോചനയിൽ മന്ത്രിക്കും ഉത്തരവാദിത്വം ഉണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.അന്വേഷണത്തിനുള്ള മുൻകൂർ അനുമതി തേടി സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് കോടതിയെ വിജിലൻസ് അറിയിച്ചു. സുപ്രീം […]

പണം തട്ടാൻ വ്യാജ ഗർഭം ; ബസിൽ മോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശിനിയെ പിടികൂടി

  സ്വന്തം ലേഖിക വർക്കല; വ്യാജ ഗർഭവുമായി ബസിൽ കയറി പണം തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ഗർഭിണിയാണെന്ന വ്യാജേന സീറ്റിൽ ഇരുന്ന് തൊട്ടടുത്ത യാത്രക്കാരിയുടെ ബാഗിൽ നിന്നു പണം മോഷ്ടിച്ചതോടെയാണ് തമിഴ്നാട് സ്വദേശി ചെന്നൈ എംജിആർ നഗർ കോളനിയിൽ ദേവിയെ(35) പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വർക്കല പുന്നമൂട് വഴി പോകുന്ന ബസിലാണ് സംഭവം. യാത്രക്കാരി ബഹളം വച്ചതോടെ ദേവി കുടുങ്ങുകയായിരുന്നു. ബസിൽ കയറിയതോട അടുത്തു വന്നിരുന്ന യാത്രക്കാരിയുടെ പഴ്സിൽ നിന്ന് ദേവി രണ്ടായിരം രൂപ കവരുകയായിരുന്നു. സംശയം തോന്നിയ യാത്രക്കാരി ബഹളം […]

കേരളത്തിൽ ന്യൂനപക്ഷവും ബി.ജെ.പിയും ഒരുമിച്ച് ഭരിക്കുന്ന കാലം വീദൂരമല്ല, കേരളത്തിലെ തോൽവിയെ മലയാളി വീണ്ടും ചെയ്ത കൈബദ്ധമായി മാത്രം കണ്ടാൽ മതി ; രാജസേനൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടത് മലയാളി വീണ്ടും ചെയ്ത കൈയബദ്ധമാണെന്നു സംവിധായകൻ രാജസേനൻ. കുറേ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ന്യൂനപക്ഷങ്ങളും കേരളത്തിൽ ബിജെപിയെ പതിവുപോലെ തോൽപ്പിച്ചു. പക്ഷേ ബിജെപി തോറ്റിട്ടില്ല, ഇനി എങ്ങും തോൽക്കുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തോറ്റിട്ടില്ല എന്ന കാര്യം മനസ്സിലാക്കണമെങ്കിൽ മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പു ഫലം മലയാളി കാണണം. അതുകൊണ്ട് തന്നെ കേരളത്തിലെ തോൽവിയെ മലയാളി വീണ്ടും ചെയ്ത ഒരു കൈയബദ്ധം എന്നുമാത്രം കരുതിയാൽ മതി എന്നും രാജസേനൻ പറഞ്ഞു. സുരേന്ദ്രനും സുരേഷും പ്രകാശ ബാബുവും […]

കൂടുതൽ വ്യക്തിഗത ആദായ നികുതി ഇളവ് നൽകാൻ തയാറെടുത്ത് കേന്ദ്രം

  സ്വന്തം ലേഖിക കൊച്ചി: ഉപഭോക്തൃ വിപണിക്ക് കരുത്തേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കാനും കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഫെബ്രുവരിയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന 2020-21ലേക്കുള്ള ബഡ്ജറ്റിലാകും നികുതി കുറച്ചുകൊണ്ടുള്ള പ്രഖ്യാപനമുണ്ടാകുക. ജി.ഡി.പി തളർച്ചയ്ക്കും സാമ്പത്തിക മാന്ദ്യത്തിനും മുഖ്യ കാരണമായി സൂചിപ്പിക്കുന്നത് ഉപഭോക്തൃ ഡിമാൻഡ് കുറഞ്ഞതാണ്. വിപണിയുടെ ഉണർവിന് ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി വർദ്ധിക്കണം. ആദായ നികുതി കുറച്ച് ഈ പ്രതിസന്ധി മറികടക്കാമെന്നാണ് വിലയിരുത്തൽ. സെപ്തംബർ 20ന് ധനമന്ത്രി നിർമ്മല സീതാരാമൻ കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുറച്ചിരുന്നു. നിലവിൽ […]

മാർക്ക് ദാന വിവാദം ; മോഡറേഷൻ നൽകിയ അഞ്ച് മാർക്ക് സർവകലാശാല പിൻവലിച്ചതോടെ താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞു ; രമേശ് ചെന്നിത്തല

  സ്വന്തം ലേഖിക തിരുവനന്തപുരം: എംജി സർവകലാശാല മോഡറേഷനായി നൽകിയ അഞ്ച്് മാർക്ക് പിൻവലിച്ചതോടെ താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവകലാശാലയുടെ തീരുമാനത്തോടെ വിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിന് സ്ഥാനത്ത് തുടരാൻ അർഹതയില്ലാതായെന്നും ചെന്നിത്തല പറഞ്ഞു. കട്ട മുതൽ തിരിച്ചുകൊടുത്താൽ കളവ് കളവാകാതിരിക്കില്ല. തങ്ങളുടെ തെറ്റ് സിൻഡിക്കേറ്റും സർവകലാശാലയും അംഗീകരിച്ചതിന് തെളിവാണ് തീരുമാനം പിൻവലിക്കലിലൂടെ ഉണ്ടായതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ബിടെക് വിഷയത്തിന് അധികമാർക്ക് നൽകിയ മുൻ തീരുമാനമാണ് എംജി യൂണിവേഴ്‌സിറ്റി സിൻഡിക്കറ്റ് പിൻവലിച്ചത്. അധികമാർക്കു നൽകിയതു വിവാദമായതോടെയാണ് സിൻഡിക്കറ്റ് […]