അടിച്ചതോ, അടിച്ചുമാറ്റിയതോ …? ബംബറടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു ; തമിഴ്‌നാട് സ്വദേശിയുടെ പരാതിയിൽ പോലീസ് കേസെടുത്തു

അടിച്ചതോ, അടിച്ചുമാറ്റിയതോ …? ബംബറടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു ; തമിഴ്‌നാട് സ്വദേശിയുടെ പരാതിയിൽ പോലീസ് കേസെടുത്തു

 

സ്വന്തം ലേഖകൻ

തളിപ്പറമ്പ്: ബംബർ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തെന്ന തമിഴ്നാട് സ്വദേശിയുടെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്തു.പരാതിക്കാരനായ തമിഴ്നാട് സ്വദേശിയും കോഴിക്കോട് പാവങ്ങാട് പഴയങ്ങാടി പൂത്തൂരിലെ മുനികുമാർ പൊന്നുച്ചാമി എന്ന മുനിയയുടെ (49) മൊഴി ഇന്ന് രേഖപ്പെടുത്തും. ഒന്നാം സമ്മാനം ലഭിച്ചുവെന്ന് പറഞ്ഞ ടിക്കറ്റ് ബാങ്കിന് കൈമാറിയ പറശിനിക്കടവിലെ അജിതനെ സംശയിക്കുന്നതായാണ് പരാതിയിൽ പറയുന്നത്.

അഞ്ച് കോടി രൂപയാണ് കഴിഞ്ഞ ജൂലായ് 18 ന് നറുക്കെടുത്ത എം.ഇ .174253 നമ്പർ മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം. ഈ ടിക്കറ്റ് അടങ്ങിയ പേഴ്സ് പറശിനിക്കടവ് ക്ഷേത്രപരിസരത്തുവെച്ച് തട്ടിയെടുത്തതായാണ് മുനിയൻ നൽകിയ പരാതി. കഴിഞ്ഞ ഒരു മാസത്തിലേറെയായി പൊലീസ് നടത്തിയ രഹസ്യ അന്വേഷണത്തിന് ശേഷമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 30 വർഷമായി കോഴിക്കോട് താമസിക്കുന്ന മുനിയൻ ടാക്സി ഡ്രൈവറാണ്. എല്ലാ മാസവും പറശിനിക്കടവിൽ വരുന്ന ഇദ്ദേഹം ജൂൺ 16 ന് പറശിനിക്കടവിൽ വന്നപ്പോഴാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ 26 ന് വീണ്ടും പറശിനിക്കടവിൽ വന്നപ്പോൾ പേഴ്സ് ഉൾപ്പെടെ പോക്കറ്റടിച്ച് ടിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. ടിക്കറ്റിന് പുറകിൽ പേരെഴുതിയതായും മുനിയൻ പറയുന്നു. മുനിയന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ലോട്ടറി വകുപ്പ് സമ്മാനത്തുക നൽകുന്നത് തൽക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പറശിനിക്കടവിലെ അജിതനെ പൊലീസ് ചോദ്യം ചെയ്തിരുന്നു..
എട്ട് വർഷം മുമ്പ്് അജിതന് ലഭിച്ച 40 ലക്ഷം രൂപയും 50 പവനും ഭാഗ്യക്കുറിയെപ്പറ്റിയും പോ
ലീസ് അന്വേഷണം നടത്തും.