മഞ്ജു വാര്യരെ അമ്മയുടെ വൈസ് പ്രസിഡണ്ട് ആക്കാൻ നീക്കം; വെളിപ്പെടുത്തലുമായി ബാബുരാജ്
സ്വന്തം ലേഖകൻ നടി മഞ്ജു വാര്യരെ അമ്മയുടെ വൈസ് പ്രസിഡന്റാക്കാൻ നീക്കം നടത്തിയിരുന്നതായി ബാബു രാജ് വെളിപ്പെടുത്തി. ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത വിവാദത്തിൽ നടിമാരുമായി അമ്മ ഓഗസ്റ്റ് 7ന് ചർച്ച പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുകളുമായി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബാബുരാജ് രംഗത്തെത്തിയത്. നടി മഞ്ജു വാര്യരെ അമ്മ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ടുവരാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ മഞ്ജു വാര്യർ അതിന് വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു. കാലാനുസൃതമായ മാറ്റങ്ങൾ അമ്മയിലും ഉണ്ടാകും. ഇതുവരെ സംഭവിച്ചതല്ല, ഇനി എന്ത് ചെയ്യുന്നു എന്ന് നോക്കിയാൽ മതി. […]