play-sharp-fill

ഈ ഭക്ഷണമോ നമ്മൾ കഴിക്കുന്നത്: നഗരത്തിലെ പതിമൂന്നിൽ എട്ട് ഹോട്ടലിലും പഴകിയ ഭക്ഷണം; ഈ ഹോട്ടലുകളിൽ കയറുമ്പോൾ ഇനി സൂക്ഷിച്ചോളൂ

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ പതിമൂന്നിൽ എട്ടു ഹോട്ടലിലും ലഭിക്കുന്നത് പഴകിയ ഭക്ഷണമെന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനാ ഫലം. ബുധനാഴ്ച രാവിലെ ഏഴു മുതൽ ഒൻപത് വരെ നഗരസഭയുടെ കുമാരനല്ലൂർ സോണിൽ നടത്തിയ പരിശോധനയിലാണ് ഈ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. കുമാരനല്ലൂർ സോണിലെ സംക്രാന്തിയിലുള്ള സെൻട്രൽ ഹോട്ടൽ, അശോക, മെഡിക്കൽ കോളേജ് പരിസരത്തെ നവാസ്, മഡോണ, കരുണ, കേരള, നാഗമ്പടത്തെ കാലിക്കട്ട് ചിക്കൺ, കുമാരനല്ലൂരിലെ കൊങ്കൺ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. പഴകിയ ചിക്കൻ, ചോറ്, ചപ്പാത്തി, […]

നിപ്പ വൈറസ് ഭീതി, വിപണിയിൽ വൻ നഷ്ടം.

സ്വന്തം ലേഖകൻ കോട്ടയം: നിപ്പാ വൈറസ് ഭീതി മൂലം വിപണിയിൽ വൻ നഷ്ടം. പത്ത് ദിവസത്തിനിടെ 10000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നു. ഒരു ദിവസം സംസ്ഥാനത്ത് ഒരു ദിവസം 2000 കോടി രൂപയുടെ പഴവർഗ കച്ചവടമാണ് നടക്കുന്നതെന്ന് കണക്ക്. ഇത് റമദാനിൽ ഇരട്ടിയായി വർധിക്കുകയും വിദേശങ്ങളിലേക്കുള്ള കയറ്റുമതിയും ഇരട്ടിയാകുകയും ചെയ്യും. എന്നാൽ നിപ്പാ വൈറസ് ഭീതിയുണ്ടായതോടെ എല്ലാം അവതാളത്തിലായി. റമദാനിൽ പഴ വിപണി കൂടുതൽ നേട്ടം കൊയ്യുന്ന കാലമാണ്. എന്നാൽ റമദാനിന്റെ ആദ്യ പത്ത് ദിവസങ്ങളിൽ വൻ നഷ്ടമാണ് പഴവിപണിയിലുണ്ടായത്. ഏകദേശം 10000 […]

ഗുളിക നിർത്തിയപ്പോൾ അവൾക്ക് സമ നിലതെറ്റി, നീനുവിനെകുറിച്ച് പിതാവ്.

സ്വന്തം ലേഖകൻ കോട്ടയം:കെവിൻ കൊലകേസിൽ നിന്നും രക്ഷപെടാൻ പ്രതിയായ ചാക്കോ മകൾ നീനയെ കരുവാക്കുന്നു. ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ചാക്കോ സമർപ്പിച്ച ഹർജിയിൽ മകൾക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മകൾ മാനസീക രോഗിയാണെന്നും ഗുളിക കഴിക്കാതിരുന്ന് ഇപ്പോൾ സമ നില തെറ്റി എന്നും ഗുളിക മുടങ്ങിയാൽ നീനു പരസ്പരം ബന്ധമില്ലാതെ സംസാരിക്കും. ഇപ്പോൾ മരുന്ന് കഴിക്കുന്നത് നിർത്തിയതിനാൽ രോഗവസ്ഥ ഗുരുതരമായെന്നും നല്കിയ ഹർജിയിൽ പറയുന്നു. ഇപ്പോൾ വീട് മാറി നിൽക്കുന്നതിനാൽ ചികിത്സ മുടങ്ങിയിരിക്കുകയാണെന്നും അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയുടെ […]

പരിസ്ഥിതി ദിനാചരണം നടത്തി

സ്വന്തം ലേഖകൻ ചിങ്ങവനം : ചിങ്ങവനം എൻ എസ്എസ്  ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതിദിനാചരണം പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർമാൻ റോയി മാത്യു  സ്ക്കൂൾ പ്രിൻസിപ്പൽ എം രമാദേവിക്ക് ഫലവൃക്ഷതൈ നല്കി ഉദ്ഘാടനം നിർവ്വഹിക്കുന്നു. സീനിയർ അസ്സി. വത്സ ബി പണിക്കർ, സ്റ്റാഫ് സെക്രട്ടറി എൻ.സി ശോഭനാംബിക, ആർ ബിജുകുമാർ, രാജി സി.ബി, ഗീത ജി കീഴക്കേടം, വി.എം ഗോപകുമാർ, അനിൽകുമാർ, ആകാശ്, കൃഷ്ണപ്രിയ തുടങ്ങിയവർ പങ്കെടുത്തു.

കെവിൻ വധം: ഉദ്യോഗസ്ഥരെ പുറത്താക്കാൻ നടപടി തുടങ്ങി; ഉമ്മൻചാണ്ടിയെയും തിരുവഞ്ചൂരിനെയും ലക്ഷ്യമിട്ട് സർക്കാർ

സ്വന്തം ലേഖകൻ കോട്ടയം: സർക്കാരിനെ നാണക്കേടിന്റെ പടുകുഴിയിലേയ്ക്കു തള്ളിവിട്ട കെവിൻ വധക്കേസിൽ കേസ് ഉമ്മൻചാണ്ടിയുടെയും, തിരുവഞ്ചൂരിന്റെയും തലയിലേയ്ക്കു തള്ളിവിടാൻ സർക്കാർ – സിപിഎം പദ്ധതി. കേസിൽ ഏറ്റവും പ്രധാനപ്പെട്ട വീഴ്ച വരുത്തിയ എ.എസ്.ഐ ടി.എം ബിജു ഉമ്മൻചാണ്ടിയുടെയും, തിരുവഞ്ചൂരിന്റെയും വിശ്വസ്തനായിരുന്നു എന്ന വലിയ വാദമുയർത്തിയാണ് സർക്കാർ പ്രതിരോധിക്കുന്നത്. ഇതിന്റെ ഭാഗമായി മുൻ കോൺഗ്രസ് അനുകൂല പൊലീസ് അസോസിയേഷൻ ഭാരവാഹികൂടിയായ ടി.എം ബിജുവിനെ പിരിച്ചു വിടുന്നതിനാണ് സിപിഎമ്മിന്റെയും സർക്കാരിന്റെയും പദ്ധതി. ഇതിന്റെ ഭാഗമായി കോട്ടയം അഡ്മിനിസ്‌ട്രേഷൻ ഡിവൈഎസ്പി വിനോദ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പൊലീസുകാരുടെ വീഴ്ച […]

പരിസ്ഥിതി സംരക്ഷണം യുവാക്കൾ ജീവിത വ്രതമാക്കണം: മോൻസ് ജോസഫ്

സ്വന്തം ലേഖകൻ കോട്ടയം: പരിസ്ഥിതി സംരക്ഷണം യുവാക്കൾ വൃതമാക്കണം എന്ന് മോൻസ് ജോസഫ് MLA അഭിപ്രായപ്പെട്ടു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം കോടിമതയിൽ സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ അദ്ധ്യക്ഷതയിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വൃക്ഷതൈ നടീ ലും, സൗജന്യ വൃക്ഷത്തൈ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം. ഇനിയെങ്കിലും നാം പരിസ്ഥിതി സംരക്ഷണവും, വൃക്ഷങ്ങൾ സംരക്ഷിക്കാനും തയാറായില്ല എങ്കിൽ വായു വില കൊടുത്ത് വാങ്ങേണ്ട ഗതികേട് ഉണ്ടാകും എന്നും, അദ്ധേഹം ഓർമിപ്പിച്ചു . കേരളാ കോൺഗ്രസ് സംസ്ഥാന […]

ബിഷപ്പുമാർ കെവിന്റെ വീട് സന്ദർശിച്ചു 

സ്വന്തം ലേഖകൻ കോട്ടയം : പ്രണയത്തിൽ നിന്നു പിന്മാറാൻ വധുവിന്റെ  വീട്ടുകാർ തട്ടിക്കൊണ്ടു പോയി ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കിയ കെവിന്റെ വീട് . ഷപ്പുമാർ സന്ദർശിച്ചു ബൈബിൾ ഫെയിത്ത് മിഷൻ ഇന്ത്യ ആർച്ച് ബിഷപ്പ് മോസ്റ്റ് റെവ ഡോ മോസ്സസ് സ്വാമിദാസ്, ആംഗ്ലിക്കൽ സഭാ ബിഷപ്പ് റൈറ്റ് റെവ ഡോ തോമസ് മാവുങ്കൽ, പരിവർത്തിത ക്രൈസ്തവ വികസന കോർപ്പറേഷൻ മുൻ ചെയർമാൻ ഷിൻസ് പീറ്റർ, റെവ ജോൺ മാത്യു മൈലാടിക്കര, റവ എച്ച് സ്റ്റീഫൻ, റെവ എം എസ് അനിൽകുമാർ ,പി. രാജൻ പാറശ്ശാല, ജെയ്സൺ […]

കെവിന്റെ മരണം; രഹ്ന ഹൈക്കോടതി ജാമ്യ ഹർജി നൽകി.

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നീനുവിന്റെ അമ്മ രഹ്ന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. കെവിന്റെ മരണത്തിന് ശേഷം ഒളിവിൽ കഴിയുകയാണ് രഹ്ന. തനിക്കു കൊലപാതകവുമായി ബന്ധമില്ലെന്നും എന്നാൽ തന്നെ പ്രതിയാക്കാൻ പോലീസ് നീക്കം നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രഹ്ന ഹൈക്കോടതിയെ സമീപിച്ചത്. കെവിനും നീനുവും തമ്മിലുള്ള വിവാഹം അവരെ ആക്രമിക്കുന്നതിനുള്ള കാരണമല്ല. കേസിൽ തന്നെ തെറ്റായി പ്രതി ചേർക്കാനുള്ള സാധ്യതയുണ്ട്. ഉചിതമായ വേദിയിൽ നിരപരാധിത്വം തെളിയിക്കാൻ തയ്യാറാണ്. കോടതി നിർദ്ദേശിക്കുന്ന ഏതു നിബന്ധനകളും പാലിക്കുമെന്നും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ തയ്യാറാണെന്നും രഹ്നയുടെ […]

ജസ്‌നക്കായി വനങ്ങളും അഗാധമായ കൊക്കകളും അരിച്ചുപെറുക്കി പോലീസ്.

ശ്രീകുമാർ പത്തനംതിട്ട: മുക്കൂട്ടുതറയിൽ നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ ബിരുദ വിദ്യാർഥിനി ജെസ്‌നയ്ക്കായി ഇടുക്കി ജില്ലയിലെ വനമേഖലയിൽ തിരച്ചിൽ. ഇടുക്കി ജില്ലയിൽ പരുന്തുംപാറ, മത്തായിക്കൊക്ക, പാഞ്ചാലിമേട് ഉൾപ്പെടെ ഏഴു സ്ഥലത്തും കോട്ടയം ജില്ലയിലെ പൊന്തൻപുഴ, 27ാം മൈൽ, മുണ്ടക്കയം എന്നിവിടങ്ങളിലുമാണു തിരച്ചിൽ. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തെരച്ചിൽ നടത്തുക. 10 പൊലീസുകാർ വീതമുള്ള 10 സംഘങ്ങളാണു തിരച്ചിൽ നടത്തുന്നത്. എരുമേലി, മുണ്ടക്കയം, പീരുമേട്, കുട്ടിക്കാനം വനമേഖലകളിൽ സ്‌ക്വാഡുകളായി തിരിഞ്ഞാണു തിരച്ചിൽ. ബന്ധുക്കളുടെ ആവശ്യപ്രകാരമാണിത്. ഒരു എസ്ഐയുടെ നേതൃത്വത്തിൽ […]

സുനന്ദയുടെ മരണം; കേസ് റദ്ദാക്കാനാവില്ല, തരൂർ വിചാരണ നേരിടണം.

സ്വന്തം ലേഖകൻ ഡൽഹി: സുനന്ദ പുഷ്‌കർ മരിച്ച കേസിൽ ശശി തരൂർ എം.പിക്ക് ഡൽഹി കോടതി സമൻസ് അയച്ചു. ജൂലൈ ഏഴിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് തരൂരിന് സമൻസ് അയച്ചത്. കേസിൽ തരൂരിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. ആത്മഹത്യാ പ്രേരണ (ഐപിസി 306), ഗാർഹിക പീഡനം (498 എ) എന്നീ വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകമെന്ന നിഗമനത്തിലാണ് അന്വേഷണം തുടങ്ങിയതെങ്കിലും നാല് വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ സുനന്ദയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത്. കേസിൽ കഴിഞ്ഞ മാസമാണ് അന്വേഷണ സംഘം ഡൽഹി […]