‘കളളന്മാരാണ്, മോഷ്ടിക്കാന്‍ വന്നതാണ്, സഹകരിക്കണം’: വീട്ടുകാരെ വിളിച്ചുണർത്തി സഹായം അഭ്യർത്ഥിച്ച് കള്ളന്മാർ ; അമ്പരന്ന് പൊലീസ്
സ്വന്തം ലേഖകൻ തൃശൂർ :വീട്ടുകാരെ വിളിച്ചുണര്‍ത്തി മോഷ്ടിക്കാന്‍ എത്തിയതാണെന്ന് സ്വയം പരിചയപ്പെടുത്തി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മോഷ്ടാക്കൾ . തൃശൂര്‍ മുല്ലക്കരയില്‍ പാലക്കാട് ഹൈവേയോട് ചേര്‍ന്നുളള ഡോ. ക്രിസ്റ്റോയുടെ വീട്ടിലാണ് വ്യത്യസ്ത രീതിയിലുളള മോഷണം അരങ്ങേറിയത്. മുഖംമൂടിയിട്ട നാലുയുവാക്കളാണ് രാത്രി മോഷണത്തിനായി ഇവരുടെ വീട്ടില്‍ കടന്നുകയറിയത്. ഉറങ്ങിക്കിടന്ന അമ്മയെയും മകനെയും വിളിച്ചുണര്‍ത്തി മോഷ്ടിക്കാന്‍ കയറിയതാണെന്നും സഹകരിക്കുന്നതാണ് നിങ്ങള്‍ക്കും നല്ലതെന്ന് പറഞ്ഞാണ് കളളന്‍മാര്‍ പരിപാടി തുടങ്ങിയത്. പൊലീസ് മോഷണത്തെ പറ്റി പറയുന്നത് ഇങ്ങനെ വീടിനോട് ചേര്‍ന്നാണ് ഡോ. ക്രിസ്റ്റിയുടെ ക്ലിനിക്കും.ക്ലിനിക്കിന്റെ ബലക്കുറവുളള വാതില്‍ തുറന്നാണ് മോഷ്ടാക്കള്‍ […]