ഓലപാമ്പിനെ കാണിച്ച് പേടിപ്പിക്കണ്ട ; വിമർശകന് മറുപടിയുമായി ഷെയ്ൻ നിഗം

ഓലപാമ്പിനെ കാണിച്ച് പേടിപ്പിക്കണ്ട ; വിമർശകന് മറുപടിയുമായി ഷെയ്ൻ നിഗം

സ്വന്തം ലേഖകൻ

കൊച്ചി : സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിച്ച പ്രേക്ഷകന് മറുപടിയുമായി  ഷെയ്ന്‍ നിഗം രംഗത്ത്.  തന്നെ വിമർശിച്ച  പ്രേക്ഷകനെ അസഭ്യം പറയുന്ന ഓഡിയോ സന്ദേശം ഷെയ്ന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവെച്ചത്. ഓലപ്പാമ്പിനെ കാണിച്ച്‌ പേടിപ്പിക്കല്ലെ മക്കളെ എന്ന അടിക്കുറിപ്പോടുകൂടിയാണ് ഓഡിയോ  താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധി ആളുകള്‍  സംഭവത്തിൽ പ്രതികരണവുമായി എത്തിയിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ അടിപൊളിയായി സൂപ്പര്‍ ചിത്രങ്ങള്‍ ചെയ്യു എന്നാണ് നടന്‍ ആന്റണി വര്‍ഗീസിന്റെ പ്രതികരണം.

വെയില്‍ സിനിമയുമായി ബന്ധപ്പെട്ട് ഷെയ്‌ന്റെ ചില നിലപാടുകളാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അതേസമയം സിനിമയില്‍ നിന്നും താന്‍ ഇറങ്ങി പോകേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു ഈ സംഭവത്തില്‍ ഷെയ്‌ന് പിന്തുണയുമായി വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഷെയ്‌നും ഒരു പച്ച മനുഷ്യനാണെന്നും  ഒരു വ്യക്തിയുടെ സ്വകാര്യതയില്‍ കയറാന്‍ ആര്‍ക്കും അവകാശമില്ലെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ ഇത്തരം മോശം ഭാഷ കൊണ്ടല്ല ഇതിനു മറുപടി നല്‍കേണ്ടതെന്നും ഷെയ്‌നിന്റെ പ്രവര്‍ത്തി വളരെ പരിതാപകരമാണെന്നും ചില വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

Tags :