play-sharp-fill

എം.സി റോഡിൽ നീലിമംഗലം പാലത്തിൽ വാഹനാപകടം: കെ.എ്‌സ്.ആർ.ടി.സി ബസ് ഇടിച്ചു വീഴ്ത്തിയ ബൈക്ക് യാത്രക്കാരൻ ഗുരുതരാവസ്ഥയിൽ; അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാകാതെ കെ.എസ്.ആർ.ടി.സി ബസ് ഓടിച്ചു പോയി; മനുഷത്വമില്ലാതെ കടന്നത് ലോ ഫ്‌ളോർ ബസിലെ ജീവനക്കാർ; റൂട്ടിലോടുന്ന ബസ് തടഞ്ഞാൽ നിന്നെയൊക്കെ കേസിൽ കുടുക്കുമെന്ന് ഭീഷണി

തേർഡ് ഐ ബ്യൂറോ കോട്ടയം: എം.സി റോഡിൽ നീലിമംഗലം പാലത്തിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം കെ.എസ്.ആർ.ടി.സി ബസ് നിർത്താതെ പോയി. അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാനുള്ള മര്യാദ പോലും കാട്ടാതെ, സമയമില്ലെന്നും ട്രിപ്പ് കട്ടാമെന്നുമുള്ള ന്യായം നിരത്തിയാണ് കെ.എസ്.ആർ.ടി.സി ലോ ഫ്‌ളോർ എ.സി ബസ് സ്ഥലം വിട്ടത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ അലൻ ആന്റണി (29) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. ബസ് തടഞ്ഞു നിർത്തിയ നാട്ടുകാരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ സ്ഥലം വിട്ടത്. ചൊവ്വാഴ്ച വൈകിട്ട് […]

റിമാൻഡ് പ്രതിയുടെ മരണം ; സി ഐ ഉൾപ്പടെ 8 പേരെ സ്ഥലം മാറ്റി

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി പീരുമേട് സബ്ജയിലിൽ പ്രതി രാജ്കുമാർ മരിച്ച സംഭവത്തിൽ നെടുങ്കണ്ടം സി ഐ ഉൾപ്പടെ 8 പേരെ സ്ഥലം മാറ്റി. അവസാന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതിന് മുൻപേയാണ് സിഐയെ ഉൾപ്പടെ 8 പൊലീസുകാരെ സ്ഥലം മാറ്റിയിരിക്കുന്നത്.നെടുങ്കണ്ടം സി ഐയെ മുല്ലപ്പെരിയാർ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. ബാക്കി പൊലീസുകാരെ എ ആർ ക്യാമ്ബിലേക്കാണ് മാറ്റിയത്. നേരത്തെ ഡോക്ടർമാരുടെ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നത് രാജ് കുമാറിന്റെ മൃതദേഹത്തിൽ ചതവുണ്ടെന്നും ഇത് മർദ്ദനത്തെ തുടർന്നാണോ എന്ന് വ്യക്തമല്ലെന്നുമായിരുന്നു.നെടുങ്കണ്ടം തൂക്കുപാലത്ത് സ്വാശ്രയസംഘങ്ങൾക്ക് വായ്പ വാഗ്ദാനം ചെയ്ത് […]

മത്സ്യങ്ങൾ വാങ്ങുന്നവർ സൂക്ഷിക്കുക; രാസ വസ്തുക്കൾ കലർത്തിയ 1500 കിലോ പഴകിയ മത്സ്യങ്ങൾ പിടികൂടി

സ്വന്തം ലേഖകൻ കായംകുളം: ആന്ധ്രയിൽ നിന്ന് കായംകുളത്തേക്ക് കൊണ്ടു വന്ന 1500 കിലോ പഴകിയ മീൻ പിടിച്ചെടുത്തു. മൊത്ത വ്യാപാരികൾക്കായി കൊണ്ടു വന്ന മീനാണ് പിടിച്ചെടുത്തത്. റോഡരികിൽ നിർത്തിയിട്ട ലോറിയിൽ നിന്ന് രൂക്ഷ ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.ഇതേ തുടർന്ന് അധികൃതർ വന്ന് പരിശോധന നടത്തിയപ്പോഴാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ മത്സ്യത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ അധികൃതർ സാംപിളുകൾ ശേഖരിച്ചു. അതേസമയം കൊല്ലക്കടവിൽ നടത്തിയ പരിശോധനയിൽ 150 കിലോ പഴകിയ മത്തിയാണ് […]

ജയിൽ ഉദ്യോഗസ്ഥർക്ക് സന്തോഷവാർത്ത ‘ഒരു ഫോണിന്’ ഋഷിരാജ് സിങിന്റെ വക 2500 രൂപ!

സ്വന്തം ലേഖകൻ ആലപ്പുഴ: തടവുകാരിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുക്കുന്ന ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ്. 2500 രൂപ വീതമാണ് ഉദ്യോഗസ്ഥർക്ക് സമ്മാനമായി നൽകുക.തടവുകാരുടെ മൊബൈൽ ഫോൺ ഉപയോഗം പൂർണമായി ഇല്ലാതാക്കാനും ജയിൽ ഉദ്യോഗസ്ഥരുടെ തുടർ പ്രവർത്തനങ്ങൾക്ക് ശക്തി പകരാനുമാണ് ഇത്തരത്തിൽ ഒരു പ്രഖ്യാപനം നടത്തിയത്. ഒരു തടവുകാരനിൽ നിന്നും രണ്ടു തവണ ഫോൺ പിടിച്ചാൽ ജയിൽ സൂപ്രണ്ടിനെതിരെ നടപടിയെടുക്കാനും നിർദ്ദേശമുണ്ട്. പിടിക്കുന്ന മൊബൈലുകളുടെ എണ്ണമനുസരിച്ച് ജയിൽ ഉദ്യോഗസ്ഥർക്കുള്ള പാരിതോഷികവും വർദ്ധിക്കും.തടവുകാരെ സന്ദർശിക്കാൻ വരുന്നവർക്ക് യാതൊരു തരത്തിലുള്ള ഇളവും നൽകരുതെന്നും […]

‘സത്യം ചെരിപ്പിട്ടു വരുമ്പോഴേയ്ക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും’; പ്രതികരണവുമായി ബിനീഷ് കോടിയേരി

സ്വന്തംലേഖകൻ കോട്ടയം : ബിനോയ് കോടിയേരിക്കെതിരായ യുവതി നല്‍കിയ ലൈംഗിക പീഡനാരോപണ കേസ് വിവാദമായി തുടരുന്നതിനിടെ ഫെയ്സ്ബുക്ക് കുറിപ്പുമായി സഹോദരന്‍ ബിനീഷ് കോടിയേരി. നിലവിലെ സംഭവങ്ങളോടുള്ള പ്രതികരണമായാണ് ബിനീഷ് കോടിയേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.‘സത്യം ചെരിപ്പിട്ടു വരുമ്പോഴേക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും’ എന്നാണ് ബിനീഷിന്റെ കുറിപ്പ്. ആരോപണത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ നിലപാട് വ്യക്തമാക്കിയിരുന്നു.വാര്‍ത്ത വന്നപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നു താന്‍ പറഞ്ഞുവെന്നതു മാധ്യമങ്ങള്‍ തെറ്റായി നല്‍കുന്ന കാര്യമാണ്. കേസ് വന്നപ്പോഴാണ് അറിഞ്ഞത് എന്നാണു നേരത്തെ പറഞ്ഞത്. കേസിനെ കുറിച്ച് ആദ്യം മനസിലാക്കിയതു […]

സ്പീഡ് പോസ്റ്റിന് സൂപ്പർ ഫാസ്റ്റിന്റെ വേഗതയുണ്ടെന്ന് പോസ്റ്റ് ഓഫീസുകാർ ;ഇന്റർവ്യൂ 20 ന്, കത്ത് കിട്ടിയത് 24 ന്

സ്വന്തം ലേഖകൻ തേഞ്ഞിപ്പാലം: തപാൽ വകുപ്പിന്റെ നിരുത്തരവാദിത്വം മൂലം യുവതിയ്ക്ക് നഷ്ടമായത് ചെന്നൈയിലെ ഡോ. അംബേദ്കർ ലോ യൂണിവേഴ്സിറ്റിയിലെ അധ്യാപക ജോലി. കാലിക്കറ്റ് സർവകലാശാല സെക്ഷൻ ഓഫീസർ പി. അബ്ദുറഹിമാന്റെ മകൾ ഫാത്തിമ ഫർഹത്തിനാണ് ഈ ദുരനുഭവം.ഇന്നലെയാണ് 20ന് അഭിമുഖത്തിന് എത്താനുള്ള കാർഡ് ലഭിച്ചത്. ഫാത്തിമയുടെ പള്ളിക്കൽ കണ്ണന്തൊടി വീട്ടിലെ വിലാസത്തിലാണ് കത്ത് എത്തിയത്.15ന് യൂണിവേഴ്സിറ്റിയിൽ നിന്ന് സ്പീഡ് പോസ്റ്റിൽ അയച്ചതാണെന്ന് തപാൽ മുദ്രയിൽ നിന്ന് വ്യക്തമാണ്. കത്ത് 21ന് മലപ്പുറത്ത് എത്തിയെങ്കിലും പള്ളിക്കലെത്താൻ വീണ്ടും 3 ദിവസം കൂടിയെടുത്തു. അര ലക്ഷം രൂപ […]

ആ ലാപ് എനിക്ക് തിരികെ തരിക,അതെന്റെ ജീവിതമാണ് ;വീട്ടിൽ കയറിയ കള്ളന് ഗവേഷക വിദ്യാർത്ഥിനിയുടെ കണ്ണീർ കുറിപ്പ്

സ്വന്തം ലേഖിക തന്റെ വീട്ടിൽ കയറി മോഷ്ടിച്ച കള്ളന് ഗവേഷക വിദ്യാർത്ഥിയുടെ നോവിന്റെ കുറിപ്പ്.വീട്ടിൽ കയറി മോഷണം നടത്തിയയാളോട് ജിഷ എന്ന വിദ്യാർഥിനിയുടെ അപേക്ഷയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. വീട്ടിൽ മോഷണം നടത്തിയ കള്ളൻ കൊണ്ടുപോയ സാധനങ്ങളുടെ കൂട്ടത്തിൽ ഗവേഷക വിദ്യാർത്ഥിയായ ജിഷയുടെ ലാപ്പ്ടോപ്പും ഉണ്ടായിരുന്നു. ആ ലാപ്പെങ്കിലും തിരിച്ചുതരണമെന്നും ഇല്ലെങ്കിൽ അതെന്റെ പഠനത്തെ ബാധിക്കുമെന്നും ജിഷ അപേക്ഷിക്കുന്നു.ചില സങ്കടങ്ങൾ പറഞ്ഞറിയിക്കാൻ വയ്യ. വെള്ളിയാഴ്ച്ച സ്‌കൂൾ വിട്ട് മാടായിയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച്ചകളാണ് ഇത്. ഈ വീട്ടിലെ ആൾതാമസത്തിന് എന്നോളം പ്രായമുണ്ട്. ഈ […]

കുട്ടിഭായ് ആവോ ആവോ….അബ്ദുള്ളക്കുട്ടിയെ ഞെട്ടിച്ച് മോദി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ബി.ജെ.പിയിൽ ചേരുന്ന അഭ്യൂഹങ്ങൾക്കിടെ മുൻ സി.പി.എം പാർലമെന്റംഗവും മുൻ കോൺഗ്രസ് നിയമസഭാംഗവുമായ എ.പി.അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പാർലമെന്റിലെ തന്റെ ഓഫീസിൽ വച്ചാണ് മോദിയും അബ്ദുള്ളക്കുട്ടിയും കൂടിക്കാഴ്ച നടത്തിയത്. കുട്ടിഭായ് ആവോ എന്ന അഭിസംബോധനയോടെയാണ് അബ്ദുള്ളക്കുട്ടിയെ മോദി സ്വീകരിച്ചത്.പാർലമെന്റ് അംഗമായിരിക്കെ പരിചയമുള്ള മറ്റൊരു എം.പിയുടെ പ്രൈവറ്റ് സ്റ്റാഫ് വഴിയാണ് അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച തരപ്പെടുത്തിയത്. ഇതിനായി ദിവസങ്ങളോളമായി ഡൽഹിയിൽ തന്നെ തങ്ങുകയായിരുന്നു അബ്ദുള്ളക്കുട്ടി. എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാറുമായുള്ള […]

നിപ മനുഷ്യനിലേക്ക് പടരാൻ കാരണം കാവുകളും ആവാസവ്യവസ്ഥകളും ഇല്ലാതാക്കിയത് ;പഠനവിധേയമാക്കണമെന്ന് വിദഗ്ധര്‍

സ്വന്തം ലേഖകൻ കൊച്ചി: കാവുപോലെയുള്ള ആവാസവ്യവസ്ഥകളുടെ നാശം വവ്വാൽ അടക്കമുള്ള ജീവികളുടെ ജനിതകഘടനയിലുണ്ടാക്കിയ മാറ്റം നിപ വൈറസ് മനുഷ്യരിലേക്കു വ്യാപിക്കാനിടയാക്കിയോ എന്നു പഠനവിധേയമാക്കണമെന്നു വിദഗ്ധർ. പ്രകൃതിയിലെ മാറ്റങ്ങൾ വൈറസുകളുടെ ഘടനയിലുണ്ടാക്കുന്ന പരിണാമം സംബന്ധിച്ച് വിശദപഠനങ്ങൾ നടത്തിയാലേ ഇത്തരം വൈറസുകൾ മനുഷ്യനിൽ അപകടകാരിയായതിന്റെ കാരണം കണ്ടെത്താനാവു എന്നും പക്ഷിശാസ്ത്രജ്ഞനായ ഡോ. ആർ. സുഗതൻ പറഞ്ഞു.നിപ വൈറസിന് അനേകം രൂപഭേദങ്ങളുണ്ട്. മനുഷ്യരിലേക്കു പകരുന്നതും പകരാത്തതുമായ ഘട്ടങ്ങളുണ്ട്. ഏതു ഘട്ടത്തിലാണ് രോഗാണു ഈ വ്യക്തിയിലേക്കു പകർന്നതെന്ന അന്വേഷണമാണു വേണ്ടത്. കാവ് പോലെയുള്ള വിസ്തൃതമായ ആവാസവ്യവസ്ഥ നശിക്കുമ്പോൾ വവ്വാലുകൾ കൂട്ടത്തോടെ […]

ബാല്യം മാറാത്ത പതിമൂന്നുകാരികളായ രണ്ട് പെൺകുട്ടികൾക്കൂടി അമ്മയാകാൻ പോകുന്നു ; മലയാളികളേ ലജ്ജിക്കൂ..ഇതും കേരളത്തിലാണ്

സ്വന്തം ലേഖിക മലപ്പുറം: പുറംലോകവുമായി ബന്ധമില്ലാത്ത ചോലനായ്ക്കർ വസിക്കുന്ന നിലമ്പൂർ മാഞ്ചീരി ആദിവാസി കോളനിയിൽ ബാല്യം മാറാത്ത രണ്ടു പെൺകുട്ടികൾകൂടി അമ്മയാകാനൊരുങ്ങുന്നു. പോക്സോ പ്രകാരം കേസെടുക്കാനാവതെ അധികൃതർ. ചോലനായ്ക്കവിഭാഗത്തിലെ പെൺകുട്ടികൾ ലൈംഗികചൂഷണത്തിന് ഇരയാകുന്ന സംഭവങ്ങൾ ഗൗരവത്തോടെ കാണാൻ അധികൃതർ ഇപ്പോഴും തയാറല്ല. കുട്ടികൾ ഗർഭിണികളാണെന്നു സ്ഥിരീകരിച്ചെങ്കിലും നിയമനടപടി പ്രയാസമാണെന്നു നിലമ്പൂർ ഐ.ടി.ഡി.പി. ഓഫീസർ ടി. ശ്രീകുമാർ കൈമലർത്തുന്നു.ഇവർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ എത്തിക്കുന്നുണ്ട്. ആവശ്യമെങ്കിൽ മറ്റു സഹായങ്ങളും ലഭ്യമാക്കും. ഏഷ്യയിലെ ഏക പ്രാക്തനഗോത്രവും ഗുഹാവാസികളുമായ ചോലനായ്ക്കരുടെ ജീവിതം അത്യപൂർവ്വമാണ്. നിലവിൽ ഗർഭിണികളായ രണ്ടു പെൺകുട്ടികൾക്കും 13 […]