play-sharp-fill

വാവ സുരേഷ് പാമ്പു പിടുത്തം മതിയാക്കുന്നു;രാജവെമ്പാലയേക്കാൾ വിഷമുള്ളത് മനുഷ്യന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വാവ സുരേഷ് പാമ്പുപിടുത്തം അവസാനിപ്പിക്കുന്നു.ആളുകളുടെ വായിൽ ഇരിക്കുന്നതുകേട്ടു മടുത്തകൊണ്ടണ് ഈ തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള രൂക്ഷ വിമർശനങ്ങളാണ് എന്നെ തേടിയെത്തുന്നത്്.രാജവെമ്പാലയേക്കാൾ വിഷമുള്ളത് മനുഷ്യർക്കാണെന്ന് തോന്നാറുണ്ട് .ഇരുപത്തൊമ്പത് വർഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 165 രാജവെമ്പാലയുൾപ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പുകളെ രക്ഷിച്ച ശേഷമാണ് വാവ സുരേഷ് പാമ്പുപിടുത്തം മതിയാക്കുന്നത്.സമൂഹമാധ്യമങ്ങളിൽ വളഞ്ഞിട്ട് ആക്രമിക്കുന്ന രീതിയിലുള്ള ട്രോളുകൾ നേരിട്ടിരുന്നു, അന്ന് ഇത്ര വിഷമം തോന്നിയിരുന്നില്ല. പക്ഷേ ഇന്ന് അടിസ്ഥാനരഹിതമായ രൂക്ഷമായ വിമർശനങ്ങളാണ് നേരിടേണ്ടി വരുന്നത്. അപകടകരമായ രീതിയിൽ അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെ സുരേഷ് കൈകാര്യം ചെയ്യുന്നതെന്നും […]

പീരുമേട് കസ്റ്റഡി മരണം ; ആംബുലൻസിലും ജയിലിലും വച്ച് മർദ്ദിച്ചതായും മൂന്നു ദിവസം ഭക്ഷണം കൊടുത്തില്ലെന്നും സഹതടവുകാരന്റെ നിർണായക വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ പീരുമേട് : പീരുമേട് സബ്ജയിലിൽ റിമാൻഡിലിരുന്ന പ്രതി മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി സഹതടവുകാരൻ. ജയിലേക്ക് രാജ്കുമാറിനെ സ്ട്രക്ചറിലാണ് കൊണ്ടുവന്നത്. പ്രതിയുമായി ആശുപത്രിലേക്ക് പോയ ആംബുലസിൽ 13 പേർ ഉണ്ടായിരുന്നു.9 പോലീസുകാരും മൂന്ന് രോഗികളും ഡ്രൈവറും ആംബുലസിൽ ഉണ്ടായിരുന്നു. തീരെ അവശനായ രാജ്കുമാർ ഇരിക്കാൻ കഴിയില്ലെന്ന് പറഞ്ഞതോടെ പോലീസുകാർ ദേഷ്യപ്പെട്ടു. പണം തട്ടിയ നീ ഇരുന്നാൽ മതിയെന്ന് പോലീസുകാർ പറഞ്ഞു.വൈകുന്നേരം 7:30 മുതൽ നെഞ്ചുവേദന ഉണ്ടെന്ന് രാജ്കുമാർ പറഞ്ഞിരുന്നു. എന്നാൽ അടുത്ത ദിവസമാണ് ആശുപത്രിയിൽ എത്തിച്ചത്.അവശനായ പ്രതിയെ ജയിലിനുള്ളിൽ കൊണ്ടുവന്ന ശേഷം […]

അച്ഛന്റെ പീഡനം സഹിക്കവയ്യാതെ പത്തൊൻപതുകാരി അമ്മവീട്ടിലേക്ക് താമസം മാറ്റി ; അവിടെ ചിറ്റപ്പനും മക്കളും പീഡിപ്പിച്ചു:എട്ടാം ക്ലാസുമുതൽ പീഡിപ്പിച്ച അച്ഛനുൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക ഹരിപ്പാട്: മാതൃസഹോദരിയുടെ ഭർത്താവിന്റെ പീഡനത്തെത്തുടർന്ന് ഗർഭിണിയായ പത്തൊൻപതുകാരിയെ ചോദ്യംചെയ്തപ്പോൾ സ്വന്തം അച്ഛൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. ഇതേത്തുടർന്ന് അച്ഛനെയും മാതൃസഹോദരിയുടെ മൂന്നു മക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് മാതൃസഹോദരിയുടെ ഭർത്താവ് നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികൾക്കെതിരേ പോക്‌സോ നിയമപ്രകാരം തൃക്കുന്നപ്പുഴ പൊലീസാണ് കേസെടുത്തിരിക്കുന്നത്.എട്ടാം ക്ലാസ് മുതൽ അച്ഛൻ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. വയറുവേദനയ്ക്ക് ചികിത്സതേടി ജൂൺ 15 ന് യുവതിയെ അമ്മ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിയാണെന്ന് അറിയുന്നത്. ഇതോടെ ഡോക്ടർമാർ പൊലീസിൽ വിവരമറിയിച്ചു. […]

സ്‌കൂൾ കെട്ടിടം തകർന്നു വീണു ; പ്രയാർ ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ കൊല്ലം; സ്‌കൂൾ കെട്ടിടം തകർന്നു വീണ സംഭവത്തിൽ തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാല കൃഷ്ണനെതിരെ കേസ് എടുത്തു. കടയ്ക്കൽ ഐരക്കുഴി യുപി സ്‌കൂളിന്റെ കെട്ടിടം തകർന്നു വീണ സംഭവത്തിലാണ് സ്‌കൂൾ മാനേജർ പ്രയാർ ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്. അപകടാവസ്ഥയിലായിരുന്ന കെട്ടിടം യഥാസമയം പൊളിച്ചു നീക്കാത്തതിനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് കൂടിയായ പ്രയാർ ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.അപകടാവസ്ഥയിലായിരുന്ന പഴയ കെട്ടിടം കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് പൊളിഞ്ഞ് വീണത്. അപകടം നടന്നത് സ്‌കൂൾ പ്രവർത്തിസമയത്താവാത്തതിനാൽ വൻ ദുരന്തമാണ് […]

വരൻ വിവാഹത്തിനെത്തിയത് മദ്യപിച്ചു ലക്കുകെട്ട്‌ ;താലി കെട്ടാൻ നേരം കുഴഞ്ഞു വീണു,വിവാഹത്തിന് സമ്മതിക്കാതെ വധു: ഇരുപതുകാരിക്ക് പിന്തുണയുമായി ജില്ലാ കളക്ടറും

സ്വന്തം ലേഖിക ഒഡിഷ: വരൻ മദ്യപിച്ച് ലക്കുകെട്ട് വിവാഹപന്തലിലെത്തിയതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഒഡിഷയിലെ ഗോബർദൻ ബദ്മൽ ഗ്രാമത്തിലെ ആദിവാസി യുവതിയാണ് വിവാഹത്തിൽ നിന്ന് പിന്മാറിയത്.ഇരുപതുകാരിയായ മമത ഭോയിയെ ജില്ലാ കലക്ടർ നേരിട്ടെത്തിയാണ് ഉപഹാരം നൽകി ആദരിച്ചു.അഭിനന്ദനം അർപ്പിക്കാൻ ഭരണകൂടം വരെ മുന്നിട്ടെത്തി. മെയ് 12-നായിരുന്നു മമതയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. കല്യാണത്തിന് വരൻ മദ്യപിച്ചാണ് എത്തിയത്.താലി കെട്ടാൻ മണ്ഡപത്തിലേക്ക് വന്നപ്പോൾ വരൻ കാലുകുഴഞ്ഞു നിലത്തു വീണു.അപ്പോഴേക്കും മമത തന്റെ നയം വ്യക്തമാക്കി മദ്യപാനിയായ ഒരാൾക്കൊപ്പം ജീവിക്കാൻ സമ്മതമല്ലെന്നു അറിയിച്ചു. മമതയുടെ ഈ […]

രാഹുൽ ഗാന്ധിക്ക് രക്തംകൊണ്ടെഴുതിയ കത്ത് ; കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയരുതെന്നും പാർട്ടിയെ താഴെ തട്ടിൽ നിന്ന് പുനസംഘടിപ്പിക്കണമെന്നും ആവശ്യം

സ്വന്തം ലേഖകൻ ദില്ലി: അധ്യക്ഷ പദവിയിൽ രാഹുൽ ഗാന്ധി തുടരണമെന്ന സമ്മർദ്ദം ശക്തമാക്കി യൂത്ത് കോൺഗ്രസ്. നിലവിലെ സാഹചര്യത്തിൽ രാഹുൽ ഗാന്ധി അധ്യക്ഷ പദവി ഒഴിയരുതെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് രക്തം കൊണ്ടെഴുതിയ കത്തുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. യൂത്ത് കോൺഗ്രസ് ബീഹാർ ഘടകമാണ് രാഹുൽ ഗാന്ധി തീരുമാനം പുന പരിശോധിക്കണമെന്നാവശ്യപ്പെട്ട് രക്തം കൊണ്ട് കത്തെഴുതിയത്.ബീഹാറിലെ പാർട്ടി ആസ്ഥാനത്ത് ഒത്തുകൂടിയാണ് പ്രവർത്തകർ കത്തെഴുതിയത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ മദൻ ഝായ്ക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കത്ത് കൈമാറി. തങ്ങളുടെ വികാരം രാഹുൽ ഗാന്ധിയെ […]

കോട്ടയത്തെ തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ്: മൂന്നിടത്തും ഇടതിന് പരാജയം; സിറ്റിംങ് സീറ്റ് രണ്ടും നഷ്ടമായി; യുഡിഎഫിൻ വൻ വിജയം

തേർഡ് ഐ ബ്യൂറോ കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതു മുന്നണിയ്ക്ക് വൻ തിരിച്ചടി. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ നാലിടത്തും ഇടതു മുന്നണി വൻ പരാജയം നേരിട്ടു. രണ്ടു സിറ്റിംങ് സീറ്റുകൾ എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. തിരുവാർപ്പ് പഞ്ചായത്തിലെ ഒന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മായാ മുരളി 315 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. മായാ മുരളി 697 വോട്ടുകൾ നേടിയപ്പോൾ, തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിയായ എൽഡിഎഫിലെ രഞ്ജിനി സന്തോഷിന് 382 വോട്ട് […]

സിപിഎം സംസ്ഥാന കമ്മറ്റിയുടെ വിലക്കിന് പുല്ലുവില ; പിജെ ആർമിയുടെ പ്രവർത്തനം ശക്തം

സ്വന്തം ലേഖകൻ കണ്ണൂർ: ‘വിലക്കിന് പുല്ല് വില’ പാർട്ടി നിർദേശം വകവയ്ക്കാതെ ‘പിജെ ആർമി’ ഫെയ്സ്ബുക് പേജ് സിപിഎം നേതാവു പി.ജയരാജനെ വാഴ്ത്തുന്നതു തുടരുന്നു. പാർട്ടിക്ക് ഒപ്പമാണെന്നു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ജയരാജനെ വാഴ്ത്തുന്ന കാര്യത്തിൽ പേജിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.പാർട്ടി ഒരു കുടുംബമാണ്, ആ കുടുംബത്തിൽപെട്ട ഒരാളോട് അൽപം സ്നേഹം കൂടുതലാണ് ഞങ്ങൾക്ക്’ എന്ന പ്രഖ്യാപനവുമായാണ് പേജ് ഇപ്പോഴും തുടരുന്നത്. ജയരാജന്റെ ചിത്രമാണ് പ്രൊഫൈലായി ചേർത്തിരിക്കുന്നത്. ഈ പേജിന്റെ പേര് മാറ്റണമെന്നു പി.ജയരാജൻ സിപിഎം സംസ്ഥാന സമിതി യോഗത്തിനു ശേഷം ഫെയ്സ്ബുക് പോസ്റ്റിലൂടെ നിർദേശം നൽകിയിരുന്നു. പേജിന്റെ […]

പ്രതിയെ കസ്‌ററഡിയിലെടുത്തത് 12 നെന്ന് വാർഡ് മെമ്പർ ; തുടർന്നുള്ള നാല് ദിവസം എവിടെയെന്നുള്ളത് അജ്ഞാതം

സ്വന്തം ലേഖിക ഇടുക്കി: വായ്പാതട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് 12നാണെന്ന് നെടുങ്കണ്ടം ഒന്നാം വാർഡ് മെമ്പർ ആലീസ് തോമസ് പറഞ്ഞു. അന്ന് വൈകിട്ട് മൂന്നിന് പൊലീസിനെ ഏല്പിക്കുമ്പോൾ ആരോഗ്യവാനുമായിരുന്നു.പിന്നീടുള്ള നാല് ദിവസം രാജ് കുമാർ എവിടെയെന്നുള്ളത് അജ്ഞാതം. രാജ്കുമാറിന്റെ തൂക്കുപാലത്തുള്ള ഹരിത ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പ ലഭിക്കുന്നതിന് കോൺഗ്രസ് അംഗമായ ആലീസും പ്രാഥമിക ചെലവുകൾക്കായി 5,000 രൂപ നൽകിയിരുന്നു. വായ്പ ലഭിക്കാതെ വന്നപ്പോൾ നാട്ടുകാർ ഹരിത ഫിനാൻസിൽ തടിച്ചുകൂടി പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളംവച്ചു. […]

മകന്റെ വാഹന വായ്പ തിരിച്ചടവ് മുടങ്ങി; ബാങ്ക് ജിവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതിനിടയിൽ പിതാവ് കുഴഞ്ഞു വീണു മരിച്ചു

സ്വന്തം ലേഖകൻ ഏലൂർ: മകന്റെ വാഹനവായ്പ അടവ് മുടങ്ങി . ബാങ്ക് ജീവനക്കാർ വീട്ടിലെത്തി സംസാരിച്ചു കൊണ്ടിരിക്കെ പിതാവ് കുഴഞ്ഞുവീണു മരിച്ചു. കൊച്ചി ഏലൂരിലാണ് സംഭവം. പരിസ്ഥിതി പ്രവർത്തകനായ വി ജെ ജോസാണ് മരിച്ചത്.മകന്റെ പേരിലുള്ള വാഹനവായ്പ കുടിശികയ്ക്കായി ബാങ്കുകാർ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ വീട്ടിൽ എത്തി ജോസുമായി ചർച്ച നടത്തവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.വാഹന വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നുള്ള ബാങ്ക് ജീവനക്കാരുടെ ഭീഷണിയെ തുടർന്ന് ജോസ് സമ്മർദ്ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ജോസ് തിരിച്ചടവിന് സാവകാശം തേടിയെങ്കിലും […]