play-sharp-fill

കൈക്കൂലിക്കാരനെ പതിമൂന്നു വർഷത്തിന് ശേഷം വിജിലൻസ് കോടതി ശിക്ഷിച്ചു

സ്വന്തം ലേഖിക മലപ്പുറം: കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന് 13 വർഷങ്ങൾക്കു ശേഷം ശിക്ഷ വിധിച്ചു. തിരുനാവായ ഗ്രാമപഞ്ചായത്ത് മുൻ അസിസ്റ്റൻഡ് എൻജിനീയർ ഇ.ടി രാജപ്പനെയാണ് ശിക്ഷിച്ചത്. നിർമാണ പ്രവർത്തിയുടെ വർക്ക് ഓർഡർ നൽകുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങിയ കുറ്റത്തിന് നാല് വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് കോഴിക്കോട് വിജിലൻസ് കോടതി വിധിച്ചത്.2006 നവംബർ 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.തിരുനാവായ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിന്റെ പുനർനിർണമാണ പ്രവർത്തനങ്ങൾക്കുള്ള ഓർഡർ നൽകുന്നതിന് കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങി. അഴിമതി നിരോധന നിയമത്തിലെ […]

സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്: കണ്ണൂരിലും തിരുവനന്തപുരത്തും പണം തട്ടി; അദ്ധ്യാപികയ്ക്കും പള്ളിപ്പുറം സ്വദേശിയ്ക്കും നഷ്ടമായത് ലക്ഷങ്ങൾ; ഫോണിൽ വിളിക്കാതെ ഒടിപി ചോദിക്കാതെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും എ.ടി.എം തട്ടിപ്പ് തിരുവന്തപുരത്തും, കണ്ണൂരിലുമായാണ് തട്ടിപ്പ് നടത്തിയത്. ബാങ്കിങ് തട്ടിപ്പ് വഴി ഒറ്റ രാത്രി കൊണ്ട് ലക്ഷങ്ങളാണ് തട്ടിപ്പുകാർ തട്ടിയെടുത്തത്. എസ്ബിഐയുടെ തിരുവനന്തപുരം പള്ളിപ്പുറം ശാഖയിലെ അക്കൗണ്ടിൽ നിന്ന് എടിഎമ്മിലൂടെ 40,000 രൂപ നഷ്ടമായെന്നാണ് പരാതി. പള്ളിപ്പുറം പാച്ചിറ സ്വദേശി റഹ്മത്തുള്ളയാണ് പരാതി നൽകിയത്. രണ്ട് തവണയായാണ് ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്. ഫോണിൽ മെസേജ് വന്നപ്പോഴാണ് പണം നഷ്ടമായത് അറിഞ്ഞതെന്നും ഉടൻ ബാങ്കുമായി ബന്ധപ്പെട്ടുവെന്നും റഹ്മത്തുള്ള പറയുന്നു. മുംബൈയിലുള്ള എടിഎം വഴി […]

അമൃതാനന്ദമയി മഠത്തിലേയ്‌ക്കെത്തിയ ജർമ്മൻ സ്വദേശിയുടെ തിരോധാനം: ലിസ വെയ്‌സിന് ഐ.എസ് തീവ്രവാദി ബന്ധമെന്ന് സംശയം; അന്വേഷണം ശക്തമാക്കി പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: അമൃതാനന്ദമയീ മഠത്തിലേയ്ക്ക് പോകാനായി സംസ്ഥാനത്ത് എത്തിയ ജർമ്മൻ സ്വദേശിയുടെ തിരോധാനത്തിൽ ദുരൂഹത ഇപ്പോഴും തുടരുന്നു. ജർമ്മൻ സ്വദേശിയായ യുവതിയ്ക്ക് ഐ.എസ് തീവ്രവാദി ബന്ധമുണ്ടെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. മാർച്ചിൽ കേരളത്തിലെത്തിയ ലിസ വെയ്‌സിനെ കാണാതായതു സംബന്ധിച്ച് മാതാവ് ജർമൻ കോൺസുലേറ്റിൽ പരാതി നൽകിയിരുന്നു. മാർച്ച് അഞ്ചിനു ജർമനിയിൽനിന്നു പുറപ്പെട്ട ലിസ മാർച്ച് ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് എവിടെയെന്നു വിവരമില്ല. ലിസയെ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുപോയ ടാക്‌സി ഡ്രൈവറെയും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ബ്രിട്ടീഷ് […]

കേരളത്തിൽ ബി.ജെ.പിയ്ക്ക് വളം വച്ചു നൽകുന്നത് സി.പി.എം തന്നെ: അമ്പലത്തിൽ പോയ ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തു; മറ്റു മതങ്ങളിൽപ്പെട്ടവർക്കെതിരെ എന്ത് നടപടിയെന്ന് ബി.ജെ.പിയും ആർ.എസ്.എസും

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പിയെ പരമാവധി വളർത്താനുള്ള ക്വട്ടേഷൻ ഏറ്റെടുത്ത രീതിയിലാണ് സംസ്ഥാനത്ത് സിപിഎമ്മിന്റെ പ്രവർത്തനങ്ങൾ. മറ്റു മതങ്ങളിൽപ്പെട്ട പാർട്ടി പ്രവർത്തകർക്ക് പാർട്ടിയുടെ യാതൊരു അനുമതിയുമില്ലാതെ സ്വന്തം വിശ്വാസം പുലർത്താൻ സാധിക്കുമ്പോൾ ഹിന്ദുക്കൾക്ക് മാത്രം വിലക്ക് നേരിടേണ്ടി വരുന്നു എന്നാണ് ബി.ജെ.പിയുടെ പ്രചാരണം. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് ഇപ്പോൾ തിരുവനന്തപുരത്തു നിന്നും പുറത്തു വരുന്ന വാർത്തകൾ. അനുമതി വാങ്ങാതെ ക്ഷേത്രദർശനത്തിന് പോയതിന് സിപിഎം ലോക്കൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തതാണ് ഇപ്പോൾ ബി.ജെ.പി ആയുധമാക്കിയിരിക്കുന്നത്. വെള്ളറട ലോക്കൽ സെക്രട്ടറി പി കെ ബേബിയെയാണ് പാർട്ടി […]

നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി മരണം: തെളിവ് നശിപ്പിച്ച പൊലീസുകാരും കേസിൽ പ്രതിയാകും; എസ്.പിയെ കുടുക്കുന്ന തെളിവുകൾ ശേഖരിച്ച് ക്രൈംബ്രാഞ്ച് സംഘം; നെടുങ്കണ്ടം സ്റ്റേഷനിൽ നിന്നും കുരുമുളക് സ്‌പ്രേയും കണ്ടെത്തി

സ്വന്തം ലേഖകൻ തൊടുപുഴ: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ഹരിത ഫിനാൻസ് ഉടമ രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും. മുൻ ജില്ലാ പൊലീസ് മേധാവി വേണുഗോപാൽ അടക്കമുള്ളവർക്കെതിരെ ക്രൈംബ്രാഞ്ച് ന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചു തുടങ്ങി. കേസിൽ അറസ്റ്റിലായവർക്കു പിന്നാലെ തെളിവുകൾ നശിപ്പിക്കാൻ കൂട്ടു നിന്ന പൊലീസുകാർക്കെതിരെയും ക്രൈംബ്രാഞ്ച് തെളിവ് ശേഖരിക്കുന്നുണ്ട്. ഇതിനിടെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നിന്നും ക്രൈംബ്രാ്ഞ്ച് സംഘം കുരുമുളക് സ്‌പ്രേയും കണ്ടെടുത്തു. ഇതോടെ സംഭവത്തിൽ മർദ്ദിച്ച പോലീസുകാർക്കൊപ്പം തെളിവ് നശിപ്പിച്ചവരും കുടുങ്ങും. തെളിവ് നശിപ്പിച്ചവരെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യാനാണ് […]

പൊലീസിൽ വീണ്ടും അഴിച്ചു പണി: സംസ്ഥാനത്ത് 47 സിഐമാർക്ക് മാറ്റം; തൃക്കൊടിത്താനത്ത് സാജു വർഗീസ്; പള്ളിക്കത്തോട്ടിൽ ടി.ആർ ജിജു; കോട്ടയത്തും സിഐമാർ മാറും

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തെ പൊലീസ് സേനയിലെ 47 സിഐമാർക്ക് സ്ഥലം മാറ്റം. കോട്ടയം ജില്ലയിലെ നാല് സിഐമാർക്ക് ഫലത്തിൽ സ്ഥാനമാറ്റമുണ്ടായിട്ടുണ്ട്. പള്ളിക്കത്തോട്, തൃക്കൊടിത്താനം, കുമരകം സ്‌റ്റേഷനുകളിലെ സിഐമാരാണ് മാറിയിരിക്കുന്നത്. ഇടുക്കി ക്രൈംബ്രാഞ്ചിൽ നിന്നും സാജു വർഗീസിനെ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലേയ്ക്ക് നിയമിച്ചിട്ടുണ്ട്. നിലവിൽ തൃക്കൊടിത്താനം സി.ഐ ആയ ടി.ആർ ജിജുവിനെ പള്ളിക്കത്തോട് പൊലീസ് സറ്റേഷനിലേയ്ക്ക് മാറ്റി നിയമിച്ചപ്പോൾ, പള്ളിക്കത്തോട് സ്‌റ്റേഷനിലെ സി.ഐ പി.ജെ നോബിളിന് എറണാകുളം റൂറലിലെ എടത്തല പൊലീസ് സ്റ്റേഷനിലേയ്ക്കാണ് നിയമനം നൽകിയിരിക്കുന്നത്. കുമരകം സ്റ്റേഷനിലെ  സി.ഐ ആയിരുന്ന ടി.എസ് ശിവകുമാറിനെ […]

ചപ്പാത്തിയുണ്ടാക്കി നൽകിയില്ല: ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തി; സംഭവം മണിമല ചാരുവേലിയിൽ; തീയിൽ തീരുന്ന കലഹങ്ങൾ കോട്ടയത്തും

സ്വന്തം ലേഖകൻ മണിമല: ഭർത്താവ് ആവശ്യപ്പെട്ടത് അനുസരിച്ച് ചപ്പാത്തിയുണ്ടാക്കി നൽകാതിരുന്ന ഭാര്യയെ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി.  കുടുംബവഴക്കിനെ തുടർന്ന് ഒരേ വീട്ടിൽ തന്നെ പിണങ്ങിക്കഴിയുന്ന ഭർത്താവാണ് ഭാര്യയെ വീടിനുള്ളിൽ വച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. മണിമല ചാരുവേലിൽ കാവുങ്കൽ വീട്ടിൽ ശോശാമ്മ (78)യെയാണ് ഭർത്താവ് വർഗീസ് തീ കൊളുത്തി കൊലപ്പെടുത്തി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയ്ക്ക് തീ കൊളുത്തി പൊള്ളലേറ്റ ശോശാമ്മ ഉച്ചയ്ക്ക് രണ്ടരയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊല്ലപ്പെട്ടു. തന്റെ പേരിലുണ്ടായിരുന്ന ഏഴു സെന്റ് സ്ഥലം നേരത്തെ […]

മുസ്ലീം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കണമെന്ന അഖിലഭാരത ഹിന്ദു മഹാസഭയുടെ ഹർജി സുപ്രീംകോടതി തള്ളി

സ്വന്തം ലേഖിക ന്യൂഡൽഹി: മുസ്ലിം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കണമെന്ന ഹിന്ദു മഹാസഭ കേരള ഘടകത്തിൻറെ ആവശ്യം സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിൻറെതാണ് നടപടി. ആവശ്യവുമായി മുസ്ലീം സ്ത്രീകൾ വരട്ടെ അപ്പോൾ പ്രതികരിക്കാമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.നേരത്തെ ഹൈക്കോടതിയും ഇതേ ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഹർജി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. അഖിലഭാരത ഹിന്ദുമഹാസഭ സംസ്ഥാന അധ്യക്ഷൻ സ്വാമി ദെത്താത്രേയ സായ് സ്വരൂപ് നാഥ് ആണ് ഹർജി സമർപ്പിച്ചത്.പർദ്ദ നിരോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ […]

ഡാം തുറന്നു വിട്ട് പ്രളയമുണ്ടാക്കിയതിന്റെ ഒന്നാം വാർഷികത്തിൽ ജനത്തിന് സർക്കാരിന്റെ ഇരുട്ടടി: വൈദ്യുതി നിരക്കിൽ വൻ വർധനവ്; വൻ തിരിച്ചടിയിൽ തരിച്ച് ജനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനം നേരിട്ട കൊടിയ പ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ സാധാരണക്കാരെ കാത്തിരിക്കുന്നത് വൈദ്യുതി നിരക്കിലെ കൊടിയ വർധനവ്. കഴിഞ്ഞ വർഷം പ്രളയ ജലത്തിൽ മുങ്ങിയ സാധാരണക്കാരായ ആളുകൾ ഇക്കുറി പൊരിവെയിലിൽ പൊള്ളുമ്പോഴാണ് ഇരുട്ടടിയായി വൈദ്യുതി നിരക്കിലെ അപ്രതീക്ഷിത വർധനവ് എത്തിയിരിക്കുന്നത്. വൈദ്യുതി  നിരക്കിൽ 6.8 ശതമാനം വർധനയാണ് വരുത്തിയിരിക്കുന്നത്. ബിപിഎൽ പട്ടികയിലുള്ളവർക്ക് നിരക്ക് വർധന ബാധകമല്ലെന്നും റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. പുതുക്കിയ വൈദ്യുതി നിരക്ക് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പ്രതിമാസം 40 […]

ഖാദർ കമ്മറ്റി റിപ്പോർട്ട് പിൻവലിക്കണം: ജോസ് കെ മാണി

കോട്ടയം : കോട്ടയം ഖാദർ കമ്മറ്റി റിപ്പോർട്ട് അപൂർവമാണെന്നും വിദ്യാഭ്യാസ മേഖല കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കരുത് എന്നും,  അന്തിമ റിപ്പോർട്ട് വരുന്നതിനു മുമ്പേ നടപടി കൈക്കൊള്ളുന്നത് അപക്വവും വിവേകശൂന്യവും ആണെന്ന് ശ്രീ ജോസ് കെ മാണി എംപി പറഞ്ഞു കെ എസ് സി എം സംസ്ഥാന കമ്മിറ്റി കോട്ടയത്ത് സംഘടിപ്പിച്ച കാദർ കമ്മിറ്റി റിപ്പോർട്ടിനെതിരായ സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്തുത യോഗത്തിൽ കേരള കോൺഗ്രസ (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം   ഉന്നതാധികാര സമിതി അംഗം ജോബ് മൈക്കിൾ […]