കൈക്കൂലിക്കാരനെ പതിമൂന്നു വർഷത്തിന് ശേഷം വിജിലൻസ് കോടതി ശിക്ഷിച്ചു

കൈക്കൂലിക്കാരനെ പതിമൂന്നു വർഷത്തിന് ശേഷം വിജിലൻസ് കോടതി ശിക്ഷിച്ചു

സ്വന്തം ലേഖിക

മലപ്പുറം: കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന് 13 വർഷങ്ങൾക്കു ശേഷം ശിക്ഷ വിധിച്ചു. തിരുനാവായ ഗ്രാമപഞ്ചായത്ത് മുൻ അസിസ്റ്റൻഡ് എൻജിനീയർ ഇ.ടി രാജപ്പനെയാണ് ശിക്ഷിച്ചത്. നിർമാണ പ്രവർത്തിയുടെ വർക്ക് ഓർഡർ നൽകുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങിയ കുറ്റത്തിന് നാല് വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് കോഴിക്കോട് വിജിലൻസ് കോടതി വിധിച്ചത്.2006 നവംബർ 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.തിരുനാവായ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിന്റെ പുനർനിർണമാണ പ്രവർത്തനങ്ങൾക്കുള്ള ഓർഡർ നൽകുന്നതിന് കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങി. അഴിമതി നിരോധന നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. ഓരോ വകുപ്പിനും രണ്ട് വർഷം വീതം കഠിന തടവും, 25,000 രൂപ വീതം പിഴക്കുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയാകും. രാജപ്പൻ കോട്ടയം പിറവം സ്വദേശിയാണ്.