സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്: കണ്ണൂരിലും തിരുവനന്തപുരത്തും പണം തട്ടി; അദ്ധ്യാപികയ്ക്കും പള്ളിപ്പുറം സ്വദേശിയ്ക്കും നഷ്ടമായത് ലക്ഷങ്ങൾ; ഫോണിൽ വിളിക്കാതെ ഒടിപി ചോദിക്കാതെ

സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്: കണ്ണൂരിലും തിരുവനന്തപുരത്തും പണം തട്ടി; അദ്ധ്യാപികയ്ക്കും പള്ളിപ്പുറം സ്വദേശിയ്ക്കും നഷ്ടമായത് ലക്ഷങ്ങൾ; ഫോണിൽ വിളിക്കാതെ ഒടിപി ചോദിക്കാതെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും എ.ടി.എം തട്ടിപ്പ് തിരുവന്തപുരത്തും, കണ്ണൂരിലുമായാണ് തട്ടിപ്പ് നടത്തിയത്. ബാങ്കിങ് തട്ടിപ്പ് വഴി ഒറ്റ രാത്രി കൊണ്ട് ലക്ഷങ്ങളാണ് തട്ടിപ്പുകാർ തട്ടിയെടുത്തത്.
എസ്ബിഐയുടെ തിരുവനന്തപുരം പള്ളിപ്പുറം ശാഖയിലെ അക്കൗണ്ടിൽ നിന്ന് എടിഎമ്മിലൂടെ 40,000 രൂപ നഷ്ടമായെന്നാണ് പരാതി. പള്ളിപ്പുറം പാച്ചിറ സ്വദേശി റഹ്മത്തുള്ളയാണ് പരാതി നൽകിയത്.

രണ്ട് തവണയായാണ് ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്. ഫോണിൽ മെസേജ് വന്നപ്പോഴാണ് പണം നഷ്ടമായത് അറിഞ്ഞതെന്നും ഉടൻ ബാങ്കുമായി ബന്ധപ്പെട്ടുവെന്നും റഹ്മത്തുള്ള പറയുന്നു. മുംബൈയിലുള്ള എടിഎം വഴി ആരോ പണം പിൻവലിച്ചതായാണ് മനസിലാക്കിയത് എന്നും ഒടിപിയോ പിൻ നമ്ബരോ ആവശ്യപ്പെട്ട് ആരും വിളിച്ചില്ലെന്നും റഹ്മത്തുള്ള പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൻഷൻ പണം എടിഎം വഴി പിൻവലിച്ചതല്ലാതെ മറ്റ് ഓൺലൈൻ ഇടപാടുകളൊന്നും ഈ മാസം നടത്തിയിട്ടില്ലെന്നും റഹ്മത്തുള്ള പറയുന്നു. സംഭവത്തെക്കുറിച്ച് മംഗലപുരം പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്. ബാങ്കിൽ നിന്ന് മാനേജർ എന്ന വ്യാജേനെ ഒരാൾ വിളിക്കുകയും അക്കൗണ്ട് നമ്പറും യൂസർനെയിമും പാസ്വേഡും ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഒരുമടിയും കൂടാതെ അക്കൗണ്ട്് വിവരങ്ങൾ നൽകിയ സ്ത്രീക്ക് നഷ്ടപ്പെട്ടത് ഒൻപതുലക്ഷം രൂപ. പള്ളിക്കുന്ന് സ്വദേശിയായ അധ്യാപികയുടെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.

ജൂൺ 26-നാണ് സംഭവം. പരാതിക്കാരിയുടെ മൊബൈലിലേക്ക് എസ്ബിഐയുടെ മാനേജരാണെന്നു പരിചയപ്പെടുത്തി ഒരാൾ വിളിച്ചു. പ്ലാറ്റിനം കാർഡ് അനുവദിച്ചിട്ടുണ്ടെന്നും യൂസർനെയിമും എടിഎം കാർഡ് നമ്ബറും പാസ്വേഡും ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ യുവതി സംശയമൊന്നും കൂടാതെ അക്കൗണ്ട് വിവരങ്ങൾ നൽകുകയായിരുന്നു. പിന്നീടാണ്, തൊട്ടടുത്ത ദിവസങ്ങളിലായി അക്കൗണ്ടിൽ നിന്ന് ഒൻപതു ലക്ഷം രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. ഉടൻ എസ്പിക്ക് പരാതി നൽകുകയായിരുന്നു.