play-sharp-fill

ടിക് ടോക്കും ഹെലോ ആപ്പും പൂട്ടാനൊരുങ്ങി കേന്ദ്ര ഐടി മന്ത്രാലയം; കമ്പനികൾക്ക് നോട്ടീസ് അയച്ചു

സ്വന്തം ലേഖകൻ ന്യൂ ഡൽഹി: ടിക് ടോക്കിനും ഹെലോ ആപ്ലിക്കേഷനും ഐ ടി മന്ത്രാലയത്തിന്റെ നോട്ടീസ്. നിയമപരമല്ലാത്ത പ്രവർത്തനങ്ങൾ ഇവ നടത്തുന്നുണ്ടോ എന്നറിയാൻ വേണ്ടിയുള്ള ചില ചോദ്യങ്ങൾ നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങൾ അമിതമായി ശേഖരിക്കുന്നുണ്ടോ എന്നും അത് അനധികൃതമായി പരസ്യപ്പെടുത്തുന്നുണ്ടോ എന്നുമുള്ള 21 ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിൽ ഹെലോയ്ക്കും ടിക് ടോകിനും നിയന്ത്രണം വരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐടി മന്ത്രാലയത്തിന്റെ സൈബർ നിയമ, ഇ- സുരക്ഷാ വിഭാഗമാണ് നോട്ടീസയച്ചത്. നിരവധി കുറ്റകൃത്യങ്ങളും അപകടങ്ങളും ടിക് ടോക്ക് പോലുള്ള ആപ്പുകൾ കാരണം […]

കർദിനാൾ ആലഞ്ചേരിക്കെതിരെ വിമത വൈദീകരുടെ പ്രത്യക്ഷ സമരം

സ്വന്തം ലേഖകൻ കൊച്ചി: സിറോ മലബാർ സഭാ ഭൂമി വിവാദത്തിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ബിഷപ് ഹൗസിൽ വിമത വൈദികരുടെ ഉപവാസം സമരം. ആലഞ്ചേരിയെ ചുമതലയിൽ നിന്ന് മാറ്റണെമെന്ന് ആവശ്യപ്പെട്ടാണ് സമരം. അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആർച്ച് ബിഷപ്പിനെ നിയമിക്കണമെന്നും വൈദികർ ആവശ്യമുന്നയിച്ചു. കർദ്ദിനാൾ ആലഞ്ചേരി 14 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് വിമത വൈദികർ ആരോപിക്കുന്നു. സിനഡ് അധ്യക്ഷ സ്ഥാനത്ത് നിന്നും ആലഞ്ചേരിയെ നീക്കണമെന്നും സ്ഥിരം സിനഡ് അംഗങ്ങൾ നേരിട്ട് എത്തി ചർച്ച നടത്തണമെന്നും ഇല്ലെങ്കിൽ പള്ളികളിലെ ചടങ്ങുകളിൽ […]

കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകളിൽ പരസ്യങ്ങൾ പതിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്

സ്വന്തം ലേഖകൻ കൊച്ചി: കെഎസ്ആർടിസി ഉൾപ്പെടെയുളള ബസുകളിൽ പരസ്യങ്ങൾ പതിക്കരുതെന്ന് ഹൈക്കോടതി. കെഎസ്ആർടിസി ഡ്രൈവർ കെ.എം സജി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധതിരിക്കുന്ന തരത്തിലുളള ഇത്തരം പരസ്യ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അദ്ധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ദേശീയ പാതകളുടെ സമീപത്തും ഇത്തരം പരസ്യ ബോർഡുകൾക്ക് നിയന്ത്രണമുണ്ടെന്നും എന്നാൽ പലയിടങ്ങളിലും ബോർഡ് നീക്കം ചെയ്യാത്തതിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ദേശീയ പാതകളിലൂടെ സർവീസ് നടത്തുന്നതിനാൽ കെഎസ്ആർടിസി ബസുകളിൽ പരസ്യം […]

മൂന്നാറില്‍ ചട്ടം ലംഘിച്ച്‌ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് പട്ടയം അനുവദിക്കാന്‍ സര്‍ക്കാര്‍ നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: മൂന്നാറിൽ ചട്ടം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾക്ക് പട്ടയം അനുവദിക്കാൻ സർക്കാർ നീക്കം. 1964 ലെ ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യാനാണ് സർക്കാർ തീരുമാനം. ഇതിനുള്ള നടപടികൾ തുടങ്ങിയതായാണ് വിവരം. ഫയൽ ലാന്റ് റവന്യു കമ്മീഷണറുടെ പരിഗണനയിലാണ്. അതേസമയം അനധികൃത നിർമ്മിതികൾക്ക് ഇളവനുവദിക്കാനുള്ള സർക്കാർ നീക്കം നിയമക്കുരുക്കുകൾക്ക് ഇടയാക്കുമെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തതായും സൂചനയുണ്ട്. മൂന്നാറിലെ അനധികൃത നിർമ്മാണങ്ങളും ഭൂമി കയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ തയ്യാറാകാത്തതിനെതിരെ ഹൈക്കോടതിയിൽ നിന്ന്  വലിയ വിമർശനമാണ് സർക്കാർ നേരിടുന്നത്. അതിനിടയാണ് ചട്ടലംഘനങ്ങൾ ക്രമപ്പെടുത്താനുള്ള സർക്കാർ നീക്കം. മൂന്നാറിലെ […]

അഞ്ചുവയസ്സുകാരനെ പെറ്റമ്മയും ബന്ധുക്കളും ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി

സ്വന്തം ലേഖിക കുമളി : അഞ്ചു വയസ്സുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കേരളതമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കോംബൈയിലാണ് കൊലപാതകം നടന്നത്. അമ്മയും രണ്ടാനച്ഛനും അമ്മയുടെ സഹോദരിയും സഹോദരീഭർത്താവും ചേർന്ന് അഞ്ചു വയസ്സുകാരനെ തലയ്ക്കടയിച്ച് ബോധം കെടുത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തിൽ അഞ്ചുവയസ്സുകാരന്റെ അമ്മ ഗീത (25), രണ്ടാനച്ഛൻ ഉദയകുമാർ (32), ഗീതയുടെ സഹോദരി ഭുവനേശ്വരി (23), അവരുടെ ഭർത്താവ് കാർത്തിക് (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഗീതയുടെ ആദ്യ ബന്ധത്തിലെ കുട്ടിയെ ആണ് കൊലപ്പെടുത്തിയത്. രണ്ടു വർഷം മുമ്പാണ് ഗീത ഭർത്താവ് മുരുകനെ […]

പച്ചവെളിച്ചം മുതൽ നീല പതാക വരെ ; പൊലീസിന്റെ രഹസ്യ ഗ്രൂപ്പുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിലെ പോലീസ് നടപടികളെ ചില ഉന്നതോദ്യോഗസ്ഥർ ഒറ്റിയെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തേത്തുടർന്ന്, സേനയിലെ പച്ചവെളിച്ചം, ചെമ്പട, നീലപ്പതാക, തത്വമസി തുടങ്ങിയ രഹസ്യ വാട്സ്ആപ് ഗ്രൂപ്പുകളെക്കുറിച്ച് ഇന്റലിജൻസ് അന്വേഷണം തുടങ്ങി. വിവിധ രാഷ്ട്രീയകക്ഷികളുമായും സംഘടനകളുമായും ബന്ധമുള്ള ഗ്രൂപ്പുകളാണിവ. ശബരിമലയിൽ സർക്കാർ നയം നടപ്പാക്കാൻ മുന്നിൽ നിന്നത് ഐ.ജിമാരായ വിജയ് സാഖറെ, എസ്. ശ്രീജിത്ത്, എസ്.പിമാരായ രാഹുൽ ആർ. നായർ, ഹരിശങ്കർ തുടങ്ങിയവരാണ്. ശബരിമല വിഷയത്തിൽ സർക്കാരിന്റെ പ്രതിഛായ തകർക്കാൻ ചില ഐ.പി.എസ്. ഉദ്യോഗസ്ഥർ ശ്രമിച്ചതായാണ് ഇന്റലിജൻസ് കണ്ടെത്തൽ. മുഖ്യമന്ത്രിക്ക് ഈ ഉദ്യോഗസ്ഥരുടെ പട്ടിക […]

ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഭിന്നശേഷിക്കാർ ലൈംഗിക ചൂഷണത്തിനിരയായി

സ്വന്തം ലേഖിക വയനാട്: ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന തൊഴിൽ പരിശീലനകേന്ദ്രത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ ലൈംഗികചൂഷണത്തിന് ഇരയായെന്ന് പരാതി. സ്ഥാപനത്തിലെ ജീവനക്കാരാണ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് പരാതി നൽകിയത്.ട്രസ്റ്റ് അധികൃതരിൽ നിന്ന് മോശം പെരുമാറ്റമുണ്ടായെന്ന് ഒൻപത് ജീവനക്കാരാണ് പരാതി നൽകിയത്. വിദ്യാർത്ഥികൾ ലൈംഗിക ചൂഷണത്തിനിരയായെന്ന പരാതി, ജില്ലാ ലീഗൽസർവീസ് അതോറിറ്റി ജില്ലാപോലീസ് മേധാവിക്ക് കൈമാറി. തൊഴിൽ പരിശീലന കേന്ദ്രത്തിൽ വിവിധ കോഴ്സുകളിലായി ഭിന്നശേഷിക്കാരായ 25 വിദ്യാർത്ഥികളാണ് പഠിച്ചിരുന്നത്. ടീച്ചർമാരടക്കം 15 ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്. സ്ഥാപനത്തിൻറെ പ്രവർത്തനങ്ങളെ കുറിച്ച് പഞ്ചായത്ത് നൽകിയ റിപ്പോർട്ടിൽ സ്ഥാപനത്തിന് നിയമപരമായി പ്രവർത്തനം […]

യൂണിവേഴ്‌സിറ്റി കോളെജിലെ കത്തികുത്ത് ; പ്രതികളെ ഇന്ന് ക്യാമ്പസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും

സ്വന്തം ലേഖിക തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളെജിൽ വിദ്യാർത്ഥിയെ കുത്തിയ കേസിലെ പ്രതികളുമായി പൊലീസ് ഇന്ന് ക്യാമ്പസിൽ തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം എന്നിവരെയാണ് കോളേജിൽ എത്തിക്കുന്നത്. മൂന്ന് ദിവസത്തേക്കാണ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അതേസമയം സംഘർഷത്തെ തുടർന്ന് അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും. എന്നാൽ കോളേജ് വീണ്ടും തുറക്കും മുൻപ് ക്യാമ്പസിൽ സമ്പൂർണ അഴിച്ചു പണി നടത്തുകയാണ് സർക്കാർ. കോളേജിലെ പുതിയ പ്രിൻസിപ്പളായി തൃശ്ശൂർ ഗവ. കോളജ് പ്രിൻസിപ്പലായിരുന്ന ഡോ സി.സി ബാബുവിനെ […]

ലുങ്കി ഉടുത്തു വന്നയാളെ ഹോട്ടലിൽ കയറ്റിയില്ല ; വ്യത്യസ്തമായ സമരം നടത്തി പകരംവീട്ടി നാട്ടുകാർ

സ്വന്തം ലേഖിക കോഴിക്കോട്: പതിറ്റാണ്ടുകളുടെ പഴക്കമുള്ള കോഴിക്കോട് സീ ക്വീൻ ഹോട്ടലിന് മുന്നിൽ ഇന്നലെ രാവിലെ പുതിയൊരു സമരം അരങ്ങേറി – ലുങ്കി മാർച്ച്.ലുങ്കി ഉടുത്ത് വന്നയാളെ ഹോട്ടലിൽ കയറ്റിയില്ലെന്ന് ആരോപിച്ചാണ് ഏതാനും പേർ ലുങ്കി ഉടുത്ത് പ്‌ളക്കാർഡും ബാനറുമായി മാർച്ച് നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സമരത്തിന് ആധാരമായ സംഭവമുണ്ടായത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കരീമിനെയും സംഘത്തെയും ലുങ്കി ഉടുത്തതിന്റെ പേരിൽ തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് ആരോപണം. ഇഷ്ടമുള്ള വസ്ത്രം ധരിക്കുക വ്യക്തിയുടെ മൗലികാവകാശമാണെന്നും അതിൽ ഇടപെട്ടാൽ പ്രതിഷേധിക്കുമെന്നും കരീം […]

രാജ്കുമാറിന്റെ ഭാര്യക്ക് സർക്കാർ ജോലി, കുടുംബത്തിന് ധനസഹായമായി പതിനാറുലക്ഷം

സ്വന്തം ലേഖകൻ കോട്ടയം: നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകും. കൂടാതെ കുടുംബത്തിലെ നാലുപേർക്ക് നാലുലക്ഷം രൂപ വീതവും നൽകും. ഇത്പ്രകാരം രാജ്കുമാറിന്റെ മാതാവിനും ഭാര്യയ്ക്കും മക്കൾക്കും നാല് ലക്ഷം രൂപ വീതവും(മൊത്തം 16ലക്ഷം രൂപ)നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.