യൂണിവേഴ്‌സിറ്റി കോളെജിലെ കത്തികുത്ത് ; പ്രതികളെ ഇന്ന് ക്യാമ്പസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും

യൂണിവേഴ്‌സിറ്റി കോളെജിലെ കത്തികുത്ത് ; പ്രതികളെ ഇന്ന് ക്യാമ്പസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും

സ്വന്തം ലേഖിക

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളെജിൽ വിദ്യാർത്ഥിയെ കുത്തിയ കേസിലെ പ്രതികളുമായി പൊലീസ് ഇന്ന് ക്യാമ്പസിൽ തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം എന്നിവരെയാണ് കോളേജിൽ എത്തിക്കുന്നത്. മൂന്ന് ദിവസത്തേക്കാണ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

അതേസമയം സംഘർഷത്തെ തുടർന്ന് അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും. എന്നാൽ കോളേജ് വീണ്ടും തുറക്കും മുൻപ് ക്യാമ്പസിൽ സമ്പൂർണ അഴിച്ചു പണി നടത്തുകയാണ് സർക്കാർ. കോളേജിലെ പുതിയ പ്രിൻസിപ്പളായി തൃശ്ശൂർ ഗവ. കോളജ് പ്രിൻസിപ്പലായിരുന്ന ഡോ സി.സി ബാബുവിനെ നിയമിച്ചു. ആറ് സ്പെഷ്യൽ ഗ്രേഡ് കോളജുകളിൽ പുതിയ പ്രിൻസിപ്പലിനെ നിയമിച്ചതിന്റെ ഭാഗമാണിതെന്നാണ് സർക്കാർ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘർഷമുണ്ടായ സ്ഥലത്ത് പ്രതികളെ എത്തിച്ച് പൊലീസ് ഇവരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിയും. അഖിലിനെ കുത്താൻ ശിവരഞ്ജിത്ത് ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്. കേസിൽ പ്രതികളായ പതിനാറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേർ മാത്രമാണ് ഇതുവരെ പിടിയിലായത്. പത്ത് പേർക്കായുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ്.

ക്യാമ്പസിനകത്തെ കുപ്രസിദ്ധമായ ഇടിമുറി ക്ലാസ് റൂമാക്കി മാറ്റാനുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്. കത്തിക്കുത്ത് കേസിലെ പ്രതികൾ ഭാരവാഹികളായ യൂണിറ്റ് പിരിച്ചു വിട്ടതിന് പകരമായി പുതിയ അഡ്ഹോക്ക് കമ്മിറ്റി എസ്എഫ്ഐ രൂപീകരിച്ചിട്ടുണ്ട്. കുത്തേറ്റ അഖിലടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് പുതിയ കമ്മിറ്റി.