അനധികൃത കടകൾ അപകടത്തിനിടയാക്കി: മെഡിക്കൽ കോളേജ് പരിസരത്തെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിച്ചു നഗരസഭ
എ.കെ ശ്രീകുമാർ കോട്ടയം : റോഡിലേക്ക് ഇറക്കി വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകടകരമായ രീതിയിൽ പ്രവർത്തിച്ചിരുന്നു മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ അനധികൃത കടകൾ നീക്കം ചെയ്തു. റോഡിലേക്കിറങ്ങി പ്രവർത്തിച്ചിരുന്ന കച്ചവടസ്ഥാപനങ്ങൾ കാൽനടയാത്രക്കാർക്ക് അപകടക്കെണി ആയതോടെയാണ് നഗരസഭാധികൃതർ ഇടപെട്ട് ഇവ നീക്കം ചെയ്തത്. കടകൾ ഒഴിപ്പിക്കാൻ നഗരസഭാധികൃതർ എത്തിയതോടെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തി. ഇതോടെ പോലീസ് സഹായത്തോടെയാണ് നഗരസഭ കടകൾ ഒഴിപ്പിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തും , മെഡിക്കൽ കോളേജ് മുതൽ ഇ എസ് ഐ ആശുപത്രി വരെയുള്ള റോഡിലും അനധികൃതമായി കടകൾ […]