play-sharp-fill

ശ്രീറാം പ്രതിയായ വാഹനാപകടം: ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല; ബാധ്യത മുഴുവനും വാഹനത്തിന്റെ ഉടമയ്ക്ക്; ശ്രീറാമിന്റെ സസ്‌പെൻഷൻ ഇന്ന് പുറത്തിറങ്ങിയേക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനത്തിന് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല. മദ്യലഹരിയിൽ വാഹനം ഓടിച്ചതിനാലാണ് ശ്രീറാം ഓടിച്ച വാഹനത്തിന് ഇൻഷ്വറൻസ് പരിരക്ഷലഭിക്കാത്തത്. ഇതിനിടെ സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തുള്ള ഉത്തരവ് തിങ്കളാഴ്ച ഉച്ചയോടെ പുറത്തിറങ്ങിയേക്കും. നഷ്ടപരിഹാരമായി നൽകേണ്ടിവരുന്ന ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത തുറിച്ചുനോക്കുന്നതു കാറുടമയെയാണ്. ശ്രീറാം ഓടിച്ചിരുന്ന കാർ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റതാണെന്നാണു പോലീസ് പറയുന്നത്. മദ്യപിച്ചു വാഹനമോടിക്കുന്നയാൾ അപകടത്തിൽപ്പെട്ടാൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനികൾക്കു […]

കോട്ടയം സൂപ്പറാണ്..! തുടർച്ചയായ ആറാം തവണയും സംസ്ഥാന സീനിയർ ഫുട്‌ബോളിൽ കോട്ടയം ഫൈനലിൽ; കേരളത്തിന്റെ ഫുട്‌ബോൾ ഫാക്ടറിയായി കോട്ടയം

സ്‌പോട്സ് ഡെസ്‌ക് കൊച്ചി: സംസ്ഥാന സീനിയർ ഫുട്‌ബോൾ ടൂർണ്ണമെന്റിൽ മിന്നൽ പിണറായി കോട്ടയം. കേരളത്തിന്റെ പുതിയ ഫുട്‌ബോൾ ഫാക്ടറിയായ കേരളം തുടർച്ചയായ ആറാം വർഷമാണ് ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്. ഇടുക്കിയെ ഒന്നിനെതിരെ രണ്ടു ഗോളിന് തകർത്താണ് കോട്ടയം ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. അഖിൽ ജെ.ചന്ദ്രനും, മുഹമ്മദ് സലീമുമാണ് കോട്ടയത്തിനു വേണ്ടി ഗോളുകൾ നേടിയത്. കോട്ടയത്തിനു വേണ്ടി ഗോൾ കീപ്പർ കണ്ണൻ രാജു മിന്നുന്ന പ്രകടനമാണ് നടത്തിയത്. ആഗസ്റ്റ് ഏഴിനു പനമ്പള്ളി നഗറിലെ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ചൊവ്വാഴ്ച നടക്കുന്ന തൃശൂർ – പാലക്കാട് […]

വനിതാ പൊലീസുകാരിയ്ക്കും കേരളത്തിൽ രക്ഷയില്ല: പെൺകുട്ടികളെ രക്ഷിക്കാൻ ഡ്യൂട്ടി ചെയ്യുന്ന പിങ്ക് പൊലീസിന്റെ ചിത്രം മൊബൈലിൽ പകർത്തി; കടന്നു പിടിച്ചു; സംഭവം പാലാ ബസ് സ്റ്റാൻഡിൽ

സ്വന്തം ലേഖകൻ കോട്ടയം: പെൺകുട്ടികൾക്കു സംരക്ഷണം ഒരുക്കാൻ പൊലീസ് നിയോഗിച്ച പിങ്ക് പൊലീസുകാർക്കും രക്ഷയില്ലാത്ത സ്ഥിതി. മൊബൈൽ ഫോണിൽ പിങ്ക് പൊലീസുകാരിയുടെ ചിത്രം പകർത്തിയ യുവാവ്, ഇവരെ കടന്നു പിടിക്കുകയും ചെയ്തു. പാലാ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അക്രമ സംഭവങ്ങൾ അരങ്ങേറിയത്. മദ്യലഹരിയിൽ എത്തിയ യുവാവാണ് നൂറുകണക്കന് ആളുകൾ നോക്കി നിൽക്കെ വനിതാ പൊലീസുകാരിയെ കടന്നു പിടിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്. എ്ന്നാൽ, പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ നിസാര വകുപ്പ് ചുമത്തിയ ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു ഉണ്ടായത്. പാലാ ബസ് സ്റ്റാൻഡിൽ […]

എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത അന്തരിച്ചു

കൊച്ചി: എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു. 54 വയസ്സായിരുന്നു. എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കോന്തുരുത്തി സെന്‍റ് ജോണ്‍സ് പള്ളിയില്‍ നടക്കും. കൊച്ചിയിലെ സിനിമാ – ടി വി പ്രൊഡക്ഷന്‍ സ്റ്റുഡിയോ ആയ റിയാന്‍ സ്റ്റുഡിയോയുടെ എംഡിയായിരുന്നു അനിത തച്ചങ്കരി. സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു അവര്‍. ലണ്ടന്‍ സ്കൂള്‍ ഓഫ് മ്യൂസികില്‍ നിന്ന് 8th ഗ്രേഡില്‍ പിയാനോ കോഴ്‍സ് പാസ്സായ മികച്ച പിയാനോ വിദഗ്‍ധയുമായിരുന്നു. മക്കള്‍: മേഘ, കാവ്യ.

കെട്ടിയിട്ട പോത്തിന്റെ മുഖത്ത് ആസിഡൊഴിച്ചു: ക്രൂരമായ ആക്രമണം നടത്തിയത് സാമൂഹ്യവിരുദ്ധർ

ക്രൈം ഡെസ്ക് കൊച്ചി: കെട്ടിയിട്ട പോത്തിനോട് പോലും ക്രൂരത കാട്ടി സാമൂഹിക വിരുദ്ധ സംഘം.  നിര്‍ധന കുടുംബം വളര്‍ത്തിയിരുന്ന പോത്തിന് നേരെയാണ് ആസിഡ് ഒഴിച്ച് ആക്രമണം നടത്തിയത്.   കെട്ടിയിട്ടിരുന്ന പോത്തിന്റെ ശരീരത്തിലാണ് അജ്ഞാത സംഘം ക്രൂരമായ ആക്രമണം നടത്തിയത്. മുഖത്ത് ഉള്‍പ്പെടെ പൊള്ളലേറ്റ പോത്ത് അവശനിലയിലാണ്. നാടുകാണി നിരപ്പേല്‍ മോളി തങ്കച്ചന്റെ പോത്തിനുനേരെയാണ് അക്രമം. മൃഗഡോക്ടറെ അറിയിച്ചിട്ട് സേവനം ലഭ്യമായില്ലെന്ന് ഇവര്‍ പറയുന്നു. ആസിഡോ സമാനമായ മറ്റേതെങ്കിലും രാസവസ്തുവോ ആണ് പോത്തിന്റെമേല്‍ ഒഴിച്ചതെന്നാണ് വീട്ടുകാരുടെ സംശയം. പൊള്ളലേറ്റ് പോത്തിന്റെ മുഖത്തും തലയിലും കഴുത്തിലുമെല്ലാം തൊലി […]

ഹോസ്റ്റലിൽ കഞ്ചാവ് ഉപയോഗം: വാർഡൻ പിടിച്ച് വീട്ടിൽ അറിയിച്ചതോടെ യുവാവ് തൂങ്ങി മരിച്ചു: മരിച്ചത് ഇടുക്കി സ്വദേശി

സ്വന്തം ലേഖകൻ ഇടുക്കി: കോളജ് ഹോസ്റ്റലിലെ മുറിയിൽ നിന്നും കഞ്ചാവ് പിടിച്ച വിവരം അറിയിച്ചതോടെ യുവാവ് ആളില്ലാത്ത മുറിയിൽ കയറി തൂങ്ങി മരിച്ചു. തേനി ജില്ലയിലെ പെരിയകുളം – ദിണ്ടുക്കല്‍ റോഡിലുള്ള മേരിമാതാ സ്വകാര്യ കോളേജിലാണ്‌ സംഭവം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും വണ്ടിപ്പെരിയാര്‍ മഞ്ഞുമല സ്വദേശിയുമായ ഷൈജുവാണ് ആത്മഹത്യ ചെയ്തത്. ഹോസ്റ്ററിലെ ആളില്ലാത്ത 34 -ാം നമ്പർ  മുറിയില്‍ വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത് നിലയില്‍ കണ്ടെത്തുകയായിരുന്നു . മുറിയിലിരുന്ന് കഞ്ചാവ് ഉപയോഗിച്ചത് ഹോസ്റ്റല്‍ ജിവനക്കാര്‍ കണ്ടുപിടിക്കുകയും തുടര്‍ന്ന് വിവരം രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. ഹോസ്റ്റലില്‍ […]

ബൈക്കിൽ നിന്നു വീണു പരിക്കേറ്റ ഗുണ്ട കോട്ടയം ജനറൽ ആശുപത്രിയിൽ അഴിഞ്ഞാടി: അസഭ്യ വർഷവും പൊലീസുകാർക്ക് നേരെ ആക്രമണവും; ആക്രമണം നടത്തിയത് റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ ഗുണ്ടാ ആക്രമണം നടത്തിയ രഘുലാൽ

സ്വന്തം ലേഖകൻ കോട്ടയം:  ബൈക്കിൽ നിന്നു വീണ് പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ എത്തിയ ഗുണ്ട, ആശുപത്രിയിൽ നടത്തിയത് അഴിഞ്ഞാട്ടം. കഞ്ഞിക്കുഴിയിൽ കാൽനടയാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റ ഗുണ്ടയാണ് ജനറൽ ആശുപത്രിയിൽ അഴിഞ്ഞാടിയതും, അക്രമം നടത്തിയതും.  കഞ്ഞിക്കുഴി ജി മാർട്ടിലെ ജീവനക്കാരി മാലം കരോട്ട്‌പോത്താനിക്കലിൽ വത്സമ്മ (64)യെയാണ് ഞായറാഴ്ച രാത്രി എട്ടരയോടെ കഞ്ഞിക്കുഴിയിൽ വച്ച് ബൈക്ക് ഇടിച്ചത്. വടവാതൂർ ഭാഗത്തു നിന്നും  അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ വടവാതൂർ ശാന്തിഗ്രാം പുത്തന്പറമ്പിൽ രഘുലാലി(28)നെയാണ് വെസ്റ്റ് […]

അനന്ദുവിന്റെ ജീവൻ രക്ഷിക്കാൻ നാട് ഒന്നിക്കുന്നു: നാടിനൊപ്പം കൈ കോർത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും

സ്വന്തം ലേഖകൻ കോട്ടയം: തിരുവഞ്ചൂർ തെക്കേകുറ്റ് അനന്ദുവിന്റെ കിഡ്‌നി മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കായായി ജനകീയസമിതി ഒന്നിക്കുന്നു. നാട്ടുകാർക്കൊപ്പം ഫണ്ട് ശേഖരണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഒപ്പമുണ്ടായിരുന്നു. ഫണ്ട് ശേഖരം ഉമ്മൻചാണ്ടി തന്നെ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.  ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ നിസ കുഞ്ഞുമോൻ,പ്രകാശ് എൻ.എസ് സംഘാടക സമതി അംഗങ്ങളായ ഡായി തണ്ടാശ്ശേരിൽ,ജോസ് ചാക്കോ,കെ.സി ഐപ്പ്, ബിനോച്ചൻ,സുരേഷ്‌കുമാർ  തുടങ്ങിയവരാണ് ഫണ്ട് കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്. അനന്ദുവിന്റെ പിതാവ് രാജനാണ് ഒരു വൃക്ക നല്കുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയയിലൂടെ അനന്ദുവിന്  ജീവിതത്തിലേക്ക് […]

ശബരിമലയെ തകർക്കാൻ വീണ്ടും സർക്കാർ: കഴിഞ്ഞ തവണ പൊലീസെങ്കിൽ ഇത്തവണ വനം വകുപ്പ്; ജനകോടികൾ എത്തുന്ന സന്നിധാനത്ത് ഒരു ദിവസം പ്രവേശനം ആറായിരം പേർക്ക് മാത്രം; അതും മുൻകൂട്ടി പാസ് നൽകി

സ്വന്തം ലേഖകൻ പത്തനംതിട്ട: കഴിഞ്ഞ തവണ സുപ്രീം കോടതി വിധിയുടെ മറവിൽ പൊലീസിനെ അഴിച്ചു വിട്ട് ശബരിമലയെ തകർക്കാൻ ശ്രമിച്ച സംസ്ഥാന സർക്കാർ, ഇക്കുറി ഈ നിയോഗിച്ചിരിക്കുന്നത് വനം വകുപ്പിനെ. ശബരിമലയിൽ എത്തുന്ന ഭക്തരുടെ എണ്ണം നിയന്ത്രിച്ച് ശബരിമല സന്നിധാനത്തിന്റെ പവിത്രതയും പരിപാവനതയും വിശുദ്ധിയും കളങ്കപ്പെടുത്താനാണ് വനം വകുപ്പിന്റെ നീക്കം. ഇതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ശബരിമല തീർത്ഥാടകർക്ക് മല ചവിട്ടണമെങ്കിൽ ഇനി മുതൽ വനം വകുപ്പിന്റെ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശാനുസരണം തീർത്ഥാടകരുടെ എണ്ണം […]

കള്ളനെ പിടിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസ്: കള്ളനെ പിടികൂടിയവർക്കെതിരെ രജിസ്റ്റർ ചെയ്തത് 30 കേസുകൾ; അതും കള്ളന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി പറഞ്ഞിട്ട്..!

സ്വന്തം ലേഖകൻ കൊച്ചി: കള്ളനെ പിടിച്ചാൽ നാട്ടുകാർക്ക് എന്ത് കിട്ടും. നല്ല മുട്ടൻ കേസ് കിട്ടും..! കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസിനെ പിടികൂടിയ നാട്ടുകാർക്കാണ് ഇപ്പോൾ കേസും പൊല്ലാപ്പും പിന്നാലെ എത്തിയിരിക്കുന്നത്. ജോസിനെ മർദിച്ചതിന്റെ പേരിൽ 30 കേസുകളാണ് നാട്ടുകാർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മോഷ്ടിക്കാൻ കയറിയ വീട്ടിൽ ഒന്നുമില്ലാത്തതിനെ തുടർന്ന് എഴുതി വച്ചിട്ട് പോയ മൊട്ട ജോസിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയത്. ജോസിനെ പിടികൂടിയ സമയത്ത് മർദ്ദിച്ചതിനാണ് കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പരവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ദയാബ്ജി ജംഗ്ഷനിലെ […]