play-sharp-fill

ശ്രീറാമിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും: വാഹനാപകടം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ എസ്.ഐയ്ക്ക് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. അപകടം കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ മ്യൂസിയം സ്‌റ്റേഷനിലെ ക്രൈം എസ്.ഐ ജയപ്രകാശിനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തു. എസ്.ഐയ്ക്ക് വീഴ്ച സംഭവിച്ചതായുള്ള സ്‌പെഷ്യൽ ബ്രാ്ഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. അപകട വിവരം രേഖപ്പെടുത്തുകയും, പ്രതി തന്നെ നേരിട്ട് ഹാജരാകുകയും ചെയ്തിട്ടും പ്രഥമവിവര റിപ്പോർട്ടിൽ പ്രതിയുടെ പേരും വിശദാംശങ്ങളും ചേർത്തില്ലെന്നാണ് ഇദ്ദേഹത്തിനെതിരായ പ്രധാന കണ്ടെത്തൽ. നാലു മണിക്കൂറിലേറെ വൈകിയാണ് […]

ആ ക്രൂരൻ ഒടുവിൽ പിടിയിൽ: നടുറോഡിൽ ഭാര്യയെയും ഭർത്താവിനെയും അടിച്ചു വീഴ്ത്തിയ ഓട്ടോഡ്രൈവർ പിടിയിൽ; പിടിയിലായത് തോട്ടം തൊഴിലാളിയായി ഒളിവിൽ കഴിയുമ്പോൾ

സ്വന്തം ലേഖകൻ വയനാട്: നടുറോഡിൽ യുവാവിനെയും യുവതിയെയും അടിച്ചു വീഴ്ത്തിയ ക്രൂരനായ ഓട്ടോഡ്രൈവറെ ഒടുവിൽ പൊലീസ് പിടികൂടി. പ്രതിയും ഓട്ടോഡ്രൈവറുമായ സജീവാനന്ദനെ(47)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നടു റോഡിൽ ആളുകൾ നോക്കി നിൽക്കെ സജീവാനന്ദൻ യുവതിയെയും ഭർത്താവിനെയും ക്രൂരമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്നാണ് പൊലീസ് കേസ് എടുക്കുകയും, സജീവാനന്ദനായി അന്വേഷണം ആരംഭിക്കുകയും ചെയ്തത്. സജീവാനന്ദനെതിരെ ബലാത്സംഗ ശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. അക്രമം നടന്ന് 14 ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. കർണാടകയിലെ തോട്ടത്തിൽ തോട്ടം തൊഴിലാളി എന്ന പേരിൽ […]

എസ്.എഫ്.ഐക്കാർക്ക് ഇനി ജന്മത്ത് പി.എസ്.സി പരീക്ഷ എഴുതാനാവില്ല; ജീവിതകാലം വിലക്കുമായി പി.എസ്.സി; പരീക്ഷാ തട്ടിപ്പ് സംഘത്തിന് ഉത്തരം എസ്.എം.എസ് ആയി ലഭിച്ചെന്ന് പി.എസ്.സിയുടെ കണ്ടെത്തൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ സഹ സഖാവിനെ കത്തിക്ക് കുത്തി വീഴ്ത്തിയ കേസിലെ പ്രതികളായ എസ്.എഫ്.ഐക്കാർക്ക് ഇനി ജന്മത്ത് പി.എസ്.സി പരീക്ഷ എഴുതാൻ സാധിക്കില്ല. പരീക്ഷയിൽ ക്രമക്കേട് കാട്ടി പൊലീസ് റാങ്ക് ലിസ്റ്റിൽ പ്രതികൾ കടന്നു കൂടിയെന്ന് വ്യക്തമായതോടെ ഇരുവരെയും ആജീവനാന്തം പി.എസ്.സി പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കാൻ പബ്ലിക്ക് സർവീസ് കമ്മിഷൻ തീരുമാനിച്ചു. ്പ്രതികൾ പി.എസ്.സിയുടെ പൊലീസ് റാങ്ക് ലിസ്റ്റ്  പട്ടികയിൽ ഉൾപ്പെട്ടത് ക്രമക്കേടിലൂടെയെന്ന് വ്യക്തമായി. പരീക്ഷയിലാണ് ക്രമക്കേട് നടത്തിയത്. ഇവരെ റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതായി പി.എസ്.സി അറിയിച്ചു. ഇവർക്ക് […]

ആർട്ടിക്കിൾ 370ഉം, കാശ്മീർ വിഭജനവും പൂർത്തിയായി: ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും അറസ്റ്റിൽ; കാശ്മീരിൽ സ്ഥിതി അതീവ ഗുരുതരം; നിയന്ത്രണം പൂർണമായും ഏറ്റെടുത്ത് കേന്ദ്രം

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ നിർണ്ണായകമായ ആർട്ടിക്കിൾ 370 പിൻവലിക്കുകയും, കാശ്മീരിനെ വിഭജിക്കുകയും ചെയ്തതിനു പിന്നാലെ മുൻ മുഖ്യമന്ത്രിമാർ അടക്കമുള്ള കാശ്മീർ നേതാക്കളെ തടങ്കലിൽ പാർപ്പിച്ച് കേന്ദ്ര സർക്കാർ. കാശ്മീരിനെ വിഭദജിക്കാനുള്ള ബിൽ രാജ്യ സഭയും പാസാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ കർശന നടപടികൾക്ക് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. രാജ്യസഭയിൽ ബില്ലിനെ അനുകൂലിച്ച് 125 പേർ വോട്ട് ചെയതപ്പോൾ 61 പേർ എതിർത്ത് രംഗത്ത് എത്തി. ഇതിനിടെ കാശ്മീരിനുള്ള പ്രത്യേക പദവി പിൻവലിച്ചതിനെതിരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ അതിശക്തമായ പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. അതേസമയം […]

ഇതാണ് ഓസീസ്..! ആഷസിൽ ഓസീസിന്റെ ഉജ്വല തിരിച്ചുവരവ്; ഇംഗ്ലണ്ടിൽ ലോകചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് ആസ്‌ട്രേലിയക്ക് വൻ വിജയം

സ്‌പോട്‌സ് ഡെസ്‌ക് ബെർമിംങ്ഹാം: ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിൽ ഏകദിന ലോകചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് ഓസീസ്. ആദ്യ ഇന്നിംങ്‌സിലും രണ്ടാം ഇന്നിങ്‌സിലും നേരിട്ട തകർച്ചയെ അതിജീവിച്ച് വമ്പൻ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്.  ഏകദിന ലോകചാമ്പ്യന്മാരായ ഓസീസിനെ 251 റൺസിനാണ് ആസ്‌ട്രേലിയ മുട്ടുകുത്തിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഉൾപ്പെട്ട ആദ്യ മത്സരത്തിലെ ജയത്തോടെ ആസ്‌ട്രേലിയ 24 പോയൻറും നേടി. അഞ്ച് ടെസ്റ്റുകളാണ് ആഷസ് പരമ്പരയിലുള്ളത്. ഒന്നാം ദിനത്തിൽ 122ന് എട്ട് എന്ന നിലയിൽ തകർന്നിടത്ത് നിന്നാണ് ആസ്‌ട്രേലിയ പോരാടി തിരിച്ചുവന്നത്. രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ സ്റ്റീവ് […]

ബിജെപി ആഹ്ലാദ പ്രകടനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ചരിത്രപരമായ തീരുമാനം എടുത്ത നരേന്ദ്രമോദിസർക്കാരിന് അഭിവാദ്യം അർപ്പിച്ചുക്കൊണ്ട് കോട്ടയത്ത് ആഹ്ലാദപ്രകടനം നടത്തി. ഒരു രാജ്യം ഒരു കൊടി എന്ന ആശയം ഇനി കന്യാകുമാരി മുതൽ കാശ്മീർ വരെ രാജ്യത്തിന്റെ ത്രിവർണ്ണ പതാക പാറുമെന്നും, ചരിത്രപരമായ തീരുമാനം രാജ്യത്തിനായി സ്വീകരിച്ചപ്പോൾ കേരളത്തിലെ ഇടതുപക്ഷവും രാജ്യത്തെ കോൺഗ്രസ്സ് പ്രതിപക്ഷവും ഇതിനെ എതിർത്തത് തികച്ചും രാഷ്ട്രീയ വൈരാഗ്യമായ കാര്യമാണെന്ന് ജില്ലാ ജന:സെക്രട്ടറി ലിജിൻ ലാൽ അഭിപ്രായപ്പെട്ടു. ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡൻറ് നന്ദൻ നട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാനസമിതിഅംഗം ടി.എൻ ഹരികുമാർ, ബിജെപി […]

കോട്ടയം നഗര പരിധിയിൽ വൈദ്യുതി മുടങ്ങും

കോട്ടയം: കെ.എസ്.ഇബി സെൻട്രൽ വൈദ്യുതി സെക്ഷന്റെ പരിധിയിൽ വരുന്ന ആലുമ്മൂട്, ഗുരുമന്ദിരം, പള്ളിക്കോണം, മുഞ്ഞനാട്, വാഴേപ്പറമ്പ് എന്നിവിടങ്ങളിൽ ആഗസ്റ്റ് ആറ് ചൊവ്വാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചര വരെ വൈദ്യുതി മുടങ്ങും.

മൂലവട്ടത്ത് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

മൂലവട്ടം: കെ.എസ്.ഇ.ബി നാട്ടകം വൈദ്യുതി സെക്ഷന്റെ പരിധിയിൽ വരുന്ന മൂലവട്ടം പ്രദേശത്ത് ആഗസ്റ്റ് ആറ് ചൊവ്വാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറു വരെ വൈദ്യുതി മുടങ്ങും.

സമൂഹത്തെ ഒന്നിപ്പിക്കാനുള്ള ദൗത്യം ആചാര്യന്മാര്‍ ഏറ്റെടുക്കണം: സ്വാമി ചിദാനന്ദപുരി

സ്വന്തം ലേഖകൻ ഏറ്റുമാനൂര്‍: ഹൈന്ദവ ചേതന ഉണര്‍ത്തി സൂഹത്തെ ഒന്നിപ്പിക്കാനുള്ള ദൗത്യം ആചാര്യന്മാര്‍ ഏറ്റെടുക്കണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവിലില്‍ മാര്‍ഗ്ഗദര്‍ശക മണ്ഡലിന്റെ നേതൃത്വത്തില്‍ നടന്ന ധര്‍മ്മാചാര്യസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭൂമി, വ്യവസായം, വിദ്യാഭ്യാസം, വൈദ്യം എന്നി എല്ലാ മേഖലകളിലും ഹിന്ദുസമാജം പിന്തള്ളപ്പെട്ടു. രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സന്ദര്‍ഭമാണിത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുവാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ ഹൈന്ദവചേതനയില്‍ വലിയ ഉണര്‍വ്വുണ്ടാക്കി. കേരളം ആദ്ധ്യാത്മികരംഗത്ത് ഏറ്റവും മുന്നിലാണ്. പക്ഷെ ഇവിടെയാണ് വിഘടനവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമെന്നത് […]

ശ്രീരാമൻമാരെ തൊടാൻ മോട്ടോർ വാഹന വകുപ്പിന് ആകുമോ..! ഒരു മാസം നീണ്ടു നിൽക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധനാ നടപടിയ്ക്ക് തുടക്കമായി; ആദ്യ ദിനം പിഴയായി ഈടാക്കിയത് 1.95 ലക്ഷം രൂപ

സ്വന്തം ലേഖകൻ കോട്ടയം: ഗതാഗത നിയമം ലംഘിച്ച് റോഡിൽ അമിത വേഗത്തിൽ പായുന്ന വാഹനങ്ങൾക്കു മൂക്കുകയറിടാൻ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ് റോഡിലിറങ്ങിത്തുടങ്ങി. ശ്രീറാം വെങ്കിട്ടരാമൻ അടക്കമുള്ള വിവിഐപികളെ തൊടാൻ പൊലീസിനോ മോട്ടോർ വാഹന വകുപ്പിനോ സാധിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ആദ്യ ദിനമായ തിങ്കളാഴ്ച മോട്ടോർ വാഹന വകുപ്പിന്റെ ജില്ലയിലെ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 1.95 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. സീറ്റ് ബെൽറ്റ് ധരിക്കാതെ എത്തിയ 182 ഡ്രൈവർമാരിൽ നിന്നും പിഴയും, 212 പേർക്ക് ബോധവത്കരണവും നൽകി.  ജില്ലയിലെ […]