സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു; വെയിലത്ത് തൊഴിലെടുക്കുന്നവർക്ക് 12 മുതൽ മൂന്ന് വരെ വിശ്രമസമയം: ഉത്തരവുമായി ലേബർ കമ്മീഷണർ
സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ചൂട് സർവ്വകാല റെക്കോർഡിലേക്ക്. ഇതോടെ വെയിലത്ത് തെഴിലെടുക്കുന്നവരുടെ സംസ്ഥാന ലേബർ കമ്മീഷൻ പുനഃക്രമീകരിച്ചു. ഫെബ്രുവരി 11 മുതൽ ഏപ്രിൽ 30 വരെ പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയ്ക്ക് എട്ടു മണിക്കൂറായി നിജപ്പെടുത്തിയതായി ലേബർ കമ്മീഷണർ പ്രണബ് ജ്യോതി നാഥ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, സമുദ്രനിരപ്പിൽനിന്ന് 3000 അടിയിലേറെ ഉയരമുള്ള, സൂര്യാഘാതത്തിനു സാധ്യതയില്ലാത്ത, മേഖലകളെ നിയന്ത്രണത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. […]