video
play-sharp-fill

താൻ തന്നെയാണ് കൊല നടത്തിയത്, അവൾക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നു ; അവിഹിത ബന്ധം ആരോപിച്ച് ദുബായിൽ യുവതിയെ മലയാളി കൊലപ്പെടുത്തി

സ്വന്തം ലേഖകൻ ന്യൂഡൽഹി: താൻ തന്നെയാണ് കൊലപ്പെടുത്തിയത്, അവൾക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നു.അത് മനസിലാക്കിയ ഞാൻ അവളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അവിഹിതബന്ധം ആരോപിച്ച് ദുബായിൽ യുവതിയെ മലയാളി കുത്തിക്കൊലപ്പെടുത്തി. ദുബായിൽ ജോലി ചെയ്തിരുന്ന വിദ്യ ചന്ദ്രൻ (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ഭർത്താവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പാർക്കിംഗ് സ്ഥലത്തുവച്ച് പട്ടാപകലായിരുന്നു സംഭവം നടന്നത്. ആക്രമണം നടന്ന് അരമണിക്കൂറിന് ശേഷം സഹപ്രവർത്തകരാണ് മൃതദേഹം കണ്ടത്. സംഭവ റുകൾക്കകം തന്നെ പ്രതിയെ പിടികൂടാനായി. ഭാര്യയ്ക്കുണ്ടായിരുന്ന അവിഹിതബന്ധമാണ് കൊലപാതകത്തിന് പിന്നലെന്ന് […]

സമാന്തര ലോട്ടറി തട്ടിപ്പ് ; രണ്ടര മാസത്തിനുള്ളിൽ പിടിയിലായത് അഞ്ചുപേർ

സ്വന്തം ലേഖകൻ കോഴിക്കോട്: സമാന്തര ലോട്ടറി തട്ടിപ്പ് നടത്തി ഓരോ ദിവസവും ലക്ഷങ്ങളാണ് തട്ടിയെടുക്കുന്നത്.സമാന്തര ലോട്ടറി വിൽപനയും തട്ടിപ്പും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടര മാസത്തിനിടെ സമാന്തര ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് പന്നിയങ്കര, കുന്ദമംഗലം, ചേവായൂർ പൊലീസ് കല്ലായി സ്വദേശി മേലാങ്കിപറമ്പിൽ പ്രകാശൻ, കണ്ണാടിക്കൽ കൊളേശ്ശരി പ്രശോഭ്, വാസു, രാജീവ്, ചേനോത്ത് സനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് ആറര ലക്ഷത്തോളം രൂപ പിടിച്ചെടുത്തിരുന്നു. ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ റാക്കറ്റിലെ കണ്ണികളാണ് പിടിയിലായവർ എന്നാണ് പൊലീസ് പറയുന്നത്. ചില ലോട്ടറി […]

ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 1ന് കൊടിയേറും ഉദ്ഘാടകയായി അനു സിത്താര

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ചെയ്യുന്നത് നടി അനു സിത്താര. ഉത്സവം കൊടിയേറുന്ന മാർച്ച് 1ന് വൈകിട്ട് ആറ്റുകാൽ ദേവീ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന സമ്മേളനത്തിലാണ് അനു സിത്താര ഉദ്ഘാടകയായി എത്തുന്നത്. കഴിഞ്ഞ വർഷം പൊങ്കാലയോടനുബന്ധിച്ചുള്ള കലാപരിപാടികൾ ഉദ്ഘാടനം ചെയ്തത് നടൻ മമ്മൂട്ടിയായിരുന്നു. മാർച്ച് ഒമ്പതിനാണ് പൊങ്കാല.

പൊലീസിലെ അഴിമതി: സിഎജി പറയുന്നത് ചെന്നിത്തലയുടെ കാലത്തെ വെട്ടിപ്പെന്ന് സിപിഎം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കെതിരെ തയാറാക്കിയ സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിലപാടറിയിച്ച് സിപിഎം. വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. യുഡിഎഫ് ഭരണകാലത്താണ് വീഴ്ചകൾ ഉണ്ടായതെന്നു നിരീക്ഷിച്ച യോഗം വിവാദങ്ങൾ അവഗണിച്ച് പാർട്ടിയും സംസ്ഥാന സർക്കാരും മുന്നോട്ട് പോകും. കുപ്രചരണങ്ങളെ മുഖ്യമന്ത്രി തന്നെ നേരിടുമെന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചു.യോഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരാനിരിക്കുന്നതേയുള്ളു.

വനിതാ കോളജിൽ പ്രിൻസിപ്പളിന്റെ നേതൃത്വത്തിൽ ആർത്തവപരിശോധന : അപമാനിക്കപ്പെട്ടത് 68 വിദ്യാർത്ഥിനികൾ ; സംഭവം നടന്നത് പ്രധാനമന്ത്രിയുടെ സ്വന്തം നാട്ടിൽ

സ്വന്തം ലേഖകൻ ഗാന്ധിനഗർ: വനിതാ കോളജിൽ പ്രിൻസിപ്പളിന്റെ നേതൃത്വത്തിൽ ആർത്തവപരിശോധന. അപമാനിക്കപ്പെട്ടത് 68 വിദ്യാർത്ഥിനികൾ. വനിതാ കോളജിൽ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിച്ചുമാറ്റി ആർത്തവ പരിശോധന നടത്തിയ സംഭവം നടന്നത് പ്രധാനമന്ത്രിയുടെ സ്വന്തം നാട്ടിൽ. ഗുജറാത്തിലെ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റിയൂട്ടിലെ 68 പെൺകുട്ടികളാണ് ക്രൂരമായി അപമാനിക്കപ്പെട്ടത്. പരിശോധനക്ക് നേതൃത്വം നൽകിയത് സ്ഥാപനത്തിലെ പ്രിൻസിപ്പലാണെന്നാതാണ് ഗുരുതരമായ ആരോപണം. അതേസമയം സംഭവത്തിനെതിരെ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്. അതേ സമയം വിഷയത്തിൽ പ്രതികരിക്കാൻ കോളജ് അധികൃതർ ഒരുക്കമായിട്ടില്ല. എന്നാൽ അധികൃതർക്കെതിരെ നടപടിയെടുക്കാൻ പൊലീസും ഒരുക്കമായിട്ടില്ല. ആർത്തവമുള്ള ഏതോ പെൺകുട്ടി അടുക്കളയിൽ കയറി […]

ദേ പിന്നേം ആഭ്യന്തര വകുപ്പിൽ ക്രമക്കേട് : ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനമുപയോഗിക്കുന്നത് ചീഫ് സെക്രട്ടറി ; പ്രതികരിക്കാതെ ബെഹ്‌റയും ടോം ജോസും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദേം പിന്നേം ആഭ്യന്തരവകുപ്പിൽ ക്രമക്കേട്. സംസ്ഥാന പൊലീസ് മേധാവിയുടെ ആഡംബര വാഹനമുപയോഗിക്കുന്നത് ചീഫ് സെക്രട്ടറി. സംഭവത്തെ കുറിച്ച് പ്രതികരിക്കാതെ ബെഹ്‌റയും ടോം ജോസും. സംസ്ഥാന പൊലീസ് സേനയിലെ അഴിമതി സംബന്ധിച്ച സിഎജി റിപ്പോർട്ടിന് പിന്നാലെ കൂടുതൽ ക്രമവിരുദ്ധ നടപടികളുടെ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ടോം ജോസിന് വാഹനം വാങ്ങിയത് പൊലീസ് നവീകരണ ഫണ്ട് ഉപയോഗിച്ചാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ചീഫ് സെക്രട്ടറി ഉപയോഗിക്കുന്ന KL 1 CL-9663 എന്ന വാഹനം ഡിജിപിയുടെ പേരിലാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ രേഖകളി ൽ നിന്നാണ് […]

യു.ഡി.എഫിന് വീണ്ടും തലവേദന ; ജേക്കബ് ഗ്രൂപ്പും പിളർപ്പിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാണി ഗ്രൂപ്പിന് പിന്നാലെ ജേക്കബ് ഗ്രൂപ്പും പിളർപ്പിലേക്ക്. ലീഡർ മുൻമന്ത്രി അനൂപ് ജേക്കബിനെ അനുകൂലിക്കുന്നവരും ചെയർമാൻ ജോണി നെല്ലൂരിനെ പിന്തുണക്കുന്നവരും വെവ്വേറെ നേതൃയോഗം വിളിച്ചു.അനൂപ്-നെല്ലൂർ വിഭാഗങ്ങൾ തമ്മിൽ ഏറെക്കാലമായി കടുത്ത അകൽച്ചയിലായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ഈ അകൽച്ച പൊട്ടിത്തെറിയിലെത്തിയെങ്കിലും കോൺഗ്രസ് ഇടപെട്ട് പിളർപ്പ് ഒഴിവാക്കി. ജോണി നെല്ലൂരിന് നിയമസഭ സീറ്റ് കൂടി ഉറപ്പാക്കാൻ ശ്രമിക്കാതെ കോൺഗ്രസുമായി അനൂപ് ഒത്തുകളിച്ചെന്നായിരുന്നു അന്നത്തെ ആക്ഷേപം. നെല്ലൂരിനെ ഒടുവിൽ യു.ഡി.എഫ് സെക്രട്ടറിയാക്കിയാണ് പ്രശ്‌നം പരിഹരിച്ചത്. പി.ജെ. ജോസഫ്, ജോസ്‌ െക. മാണി വിഭാഗങ്ങളുടെ […]

അഴിമതിക്കെതിരെ പരാതി നൽകി ; യൂത്ത് കോൺഗ്രസ് നേതാവിന്റെ തല ബാറ്റ്‌കൊണ്ട് തല്ലിച്ചതച്ചു ; ഡിസിസി സെക്രട്ടറിയുടെ ക്രൂര മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം : മാരായമുട്ടത്ത് യൂത്ത് കോൺഗ്രസുകാരന് ഡിസിസി ജനറൽ സെക്രട്ടറിയുടെ ക്രൂരമർദനം. ബാറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയും കാലു കൊണ്ട് തുടർച്ചയായി ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവരാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാവിനെ ഡി.സി.സി സെക്രട്ടറി ബാറ്റ് കൊണ്ട് തലയടിച്ചു മർദ്ദിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സുരേഷിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസിനെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നാം തീയതി മാരായ മുട്ടം സഹകരണ ബാങ്കിന് സമീപത്ത് […]

അന്തിമയങ്ങിയാൽ വീടിന്റെ ടെറസിന് മുകളിൽ കാൽപ്പെരുമാറ്റവും ആളനക്കവും, ലൈറ്റിട്ട് പുറത്തിറങ്ങിയാൽ അപ്രത്യക്ഷമാകും : മായാവി കളിക്കുന്ന അജ്ഞാത സംഘത്തെ തേടി പൊലീസ്

സ്വന്തം ലേഖകൻ ചാവക്കാട്: അന്തിമയങ്ങിയാൽ വീടിന്റെ ടെറസിന് മുകളിൽ കാൽപ്പെരുമാറ്റവും ആളനക്കവും, ലൈറ്റിട്ട് പുറത്തിറങ്ങിയാൽ അപ്രത്യക്ഷമാകും. രാത്രി ആയാൽ മാത്രം ഒരു ഗ്രാമത്തിന്റെ ഉറക്കം കെടുത്തുന്ന അജ്ഞാത സംഘത്തെ തേടി പൊലീസ്. ചാവക്കാട് അനു ഗ്യാസിന് കിഴക്ക് പൂക്കുളംകണ്ണിക്കുത്തി റോഡിലെ കാരുണ്യ സ്ട്രീറ്റിലും സമീപ പ്രദേശങ്ങളിലുമായി അൻപതോളം വീട്ടുകാരാണ് മൂന്നുപേർ ഉൾപ്പെട്ട സംഘത്തിെന്റ കാൽ പെരുമാറ്റം കാതോർത്ത് ഉറക്കം നഷ്ടപ്പെട്ട് ഭീതിയിൽ കഴിയുന്നത്. ഒറ്റക്കും കൂട്ടായും ആണുങ്ങളില്ലാത്തതും ആൾ താമസമില്ലാത്തതുമായ എട്ടോളം വീടുകളുടെ ടെറസിന് മുകളിലും പരിസരത്തുമായി ഒരു മാസത്തിലേറെയായി അജ്ഞാതസംഘതത്തിന്റെ സാമീപ്യമുണ്ട്.അതിനിടയിൽ ഒരുവീട്ടിൽ […]

ബിജെപി സംസ്ഥാന അധ്യക്ഷനെ അഞ്ചു ദിവസത്തിനുള്ളിൽ പ്രഖ്യാപിച്ചേക്കും ; ശോഭാ സുരേന്ദ്രൻ പ്രസിഡന്റാകുമെന്ന് സൂചന

സ്വന്തം ലേഖകൻ ഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷനെ അഞ്ചു ദിവസത്തിനുള്ളിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ എത്തുന്നതിനു മുമ്പ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കും. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയായിരിക്കും പ്രഖ്യാപനം. സംസ്ഥാന അധ്യക്ഷന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ മുരളീധര-കൃഷ്ണദാസ് പക്ഷങ്ങൾ ഉറച്ചു നിന്നതോടെയാണ് പുനഃസംഘടനാ ചർച്ചകൾ താമസം നേരിട്ടത്. അഖിലേന്ത്യാ അധ്യക്ഷ തിരഞ്ഞെടുപ്പിലും കേരള ഘടകത്തിനു പങ്കാളത്തമില്ലാതായത് ഈ തർക്കം മൂലമാണ്. എന്നാൽ അമിത് ഷാ ഈ മാസം 26 […]