play-sharp-fill
വനിതാ കോളജിൽ പ്രിൻസിപ്പളിന്റെ നേതൃത്വത്തിൽ ആർത്തവപരിശോധന : അപമാനിക്കപ്പെട്ടത് 68 വിദ്യാർത്ഥിനികൾ ; സംഭവം നടന്നത് പ്രധാനമന്ത്രിയുടെ സ്വന്തം നാട്ടിൽ

വനിതാ കോളജിൽ പ്രിൻസിപ്പളിന്റെ നേതൃത്വത്തിൽ ആർത്തവപരിശോധന : അപമാനിക്കപ്പെട്ടത് 68 വിദ്യാർത്ഥിനികൾ ; സംഭവം നടന്നത് പ്രധാനമന്ത്രിയുടെ സ്വന്തം നാട്ടിൽ

സ്വന്തം ലേഖകൻ

ഗാന്ധിനഗർ: വനിതാ കോളജിൽ പ്രിൻസിപ്പളിന്റെ നേതൃത്വത്തിൽ ആർത്തവപരിശോധന. അപമാനിക്കപ്പെട്ടത് 68 വിദ്യാർത്ഥിനികൾ. വനിതാ കോളജിൽ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിച്ചുമാറ്റി ആർത്തവ പരിശോധന നടത്തിയ സംഭവം നടന്നത് പ്രധാനമന്ത്രിയുടെ സ്വന്തം നാട്ടിൽ.
ഗുജറാത്തിലെ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റിയൂട്ടിലെ 68 പെൺകുട്ടികളാണ് ക്രൂരമായി അപമാനിക്കപ്പെട്ടത്. പരിശോധനക്ക് നേതൃത്വം നൽകിയത് സ്ഥാപനത്തിലെ പ്രിൻസിപ്പലാണെന്നാതാണ് ഗുരുതരമായ ആരോപണം.


അതേസമയം സംഭവത്തിനെതിരെ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്. അതേ സമയം വിഷയത്തിൽ പ്രതികരിക്കാൻ കോളജ് അധികൃതർ ഒരുക്കമായിട്ടില്ല. എന്നാൽ അധികൃതർക്കെതിരെ നടപടിയെടുക്കാൻ പൊലീസും ഒരുക്കമായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർത്തവമുള്ള ഏതോ പെൺകുട്ടി അടുക്കളയിൽ കയറി അശുദ്ധമാക്കിയെന്നാണ് പരിശോധനയ്ക്ക് ഇവർ പറയുന്ന ന്യായം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതാരാണെന്നറിയാൻ അടിവസ്ത്രം അഴിച്ച് പരിശോധ നടത്തിയതെന്നാണ് വിദ്യാർഥിനികൾ പറയുന്നത്. കോളജിലെ 68 വിദ്യാർഥിനികളെയും പരിശോധനക്ക് ഹാജരാക്കി. നാടിനെ നടുക്കിയ സംഭവത്തിൽ സ്ത്രീ സംഘടനകളും സാമൂഹിക പ്രവർത്തകരുമെല്ലാം രംഗത്ത് വന്നിട്ടുണ്ട്.

Tags :