video
play-sharp-fill

മാർച്ച് 06, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :വർക്കി-11.00am, 2.00PM,2 STATES- (malayalam)  5.15Pm,8.45pm * അഭിലാഷ് :ട്രാൻസ് – 10.15am, അയ്യപ്പനും കോശിയും – 1.45 AM ,5.15 PM,8.15pm. * ആഷ :കോഴിപ്പോര് -11.00AM, വരനെ ആവശ്യമുണ്ട് -2.00,5.45pm, 9.15pm * ആനന്ദ് :FORENSIC – 10.45am, 02.00 PM, 05.45 PM , 9.00 Pm. *ധന്യ :BAAGHI 3 (hindi)  -11.00pm,2.00pm,5.45,9.00 *അനുപമ :കപ്പേള- 10.45 AM,  2.00pm, 6.00pm, 9.00pm *രമ്യ – കണ്ണും കണ്ണും കൊള്ളയടിത്താൽ – 11.00am, 2.00pm, 5.45pm, […]

കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യയ്‌ക്കൊരുങ്ങി യുവാവ് ; രക്ഷപ്പെടുത്താനെത്തിയ പൊലീസുകാർക്ക് നേരെ കുരച്ചുചാടി നായകൾ ; യുവാവിനെ രക്ഷിക്കാൻ പൊലീസുകാർ അർദ്ധരാത്രിയിൽ നടത്തിയ രക്ഷാപ്രവർത്തനം ഇങ്ങനെ

സ്വന്തം ലേഖകൻ തൃശ്ശൂർ: ജീവനൊടുക്കാൻ കഴുത്തിൽ കുരുക്കിട്ട് തൂങ്ങിയ യുവാവിനെ യുവാവിനെ പൊലീസുകാർ രക്ഷപ്പെടുത്തിയത് അതിസാഹസികമായി. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷിക്കാനെത്തിയ നായകൾ കുരച്ചുചാടുകയായിരുന്നു. കുരച്ചുചാടിയ വമ്പൻ പട്ടികളെ മറികടന്നാണ് വിയ്യൂർ പൊലീസ് അർദ്ധരാത്രി ഈ രക്ഷാപ്രവർത്തനം നടത്തിയത്. പട്ടികളെ പേടിച്ച് ടെറസിൽനിന്ന് അടുത്ത പറമ്പിന്റെ മതിൽ വഴി യുവാവിനെ ഇറക്കേണ്ടിയും വന്നു. കഴിഞ്ഞ ദിവസം രാത്രി 11.20 ഓടെയാണ് ഒരാൾ ആത്മഹത്യയ്ക്കു ശ്രമിക്കുന്ന കാര്യം ഒരാൾ പൊലീസിനെ അറിയിച്ചത്. വിവരങ്ങളനുസരിച്ച് തൃശൂർ കുറ്റുമുക്ക് അമ്പലത്തിന് സമീപമുള്ള വീട് പൊലീസ് കണ്ടുപിടിച്ചു. പക്ഷേ ഗേറ്റ് […]

ദേവനന്ദയുടെ ദുരൂഹ മരണത്തിൽ വഴിത്തിരിവ് : വീടിനടുത്തുള്ള കുളക്കടവിൽ നിന്നുമാണ് കുട്ടി ആറ്റിൽ വീണതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതായി സൂചന

സ്വന്തം ലേഖകൻ കൊല്ലം : ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറുവയസുകാരി ദേവനന്ദയുടെ ദുരൂഹ മരണത്തിൽ സുപ്രധാന വഴിത്തിരിവ്. ദേവനന്ദ ആറ്റിൽ വീണത് തടയിണയിൽ നിന്നല്ല വീടിനടുത്തെ കുളക്കടവിൽ നിന്നെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതായി സൂചന. കുട്ടിയുടെ വയറ്റിൽ ചെളിയുടെ അംശം വളരെ കൂടുതലായിരുന്നു, തടയിണയിൽ വെച്ചാണ് കുട്ടി ആറ്റിൽ വീണതെങ്കിൽ വയറ്റിൽ ഇത്രയോളം ചെളി ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ നിഗമനം. ആറ്റിൽ അടിയൊഴുക്ക് ശക്തമായിരുന്നു. അതിനാൽ മൃതദേഹം ഒഴുകിപ്പോയതാണെന്നാണ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. തടയിണയുടെ അടിയിലൂടെ ഒഴുകിയ മൃതദേഹം മുന്നൂറ് മീറ്ററോളം ഒഴുകിയാണ് മൃതദേഹം […]

തിരുനക്കര മഹാദേവക്ഷേത്രത്തിൽ മോഷണം: സെക്യൂരിറ്റി ജീവനക്കാരന്റെ മുറി പുറത്തു നിന്നും പൂട്ടിയ ശേഷം അഞ്ചു കാണിക്കവഞ്ചി കവർന്നു; മോഷണം നടത്തിയത് മുഖത്ത് മങ്കിക്യാപ്പ് ധരിച്ച പ്രതി; സിസിടിവി ക്യാമറ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

എ.കെ ജനാർദനൻ കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിൽ വൻ മോഷണം. സെക്യൂരിറ്റി ജീവനക്കാരനെ മുറിയ്ക്കുള്ളിൽ പൂട്ടിയിട്ട ശേഷം അഞ്ചു കാണിക്കവഞ്ചി കവർന്നു. സംഭവത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. വ്യാഴാഴ്ച രാത്രി 1.30 നായിരുന്നു മോഷണം. ക്ഷേത്രത്തിലെ ചുറ്റുമതിലിനുള്ളിൽ ശിവന്റെ ശ്രീകോവിലിനു മുന്നിലെ രണ്ടു കാണിക്കവഞ്ചിയും, അയ്യപ്പന്റെ ശ്രീകോവിലിനു മുന്നിലെ കാണിക്കവഞ്ചിയുമാണ് മോഷ്ടാവ് കവർന്നത്. മങ്കിക്യാമ്പ് ധരിച്ച്, ബെർമ്മൂഡയിട്ട് ഷർട്ടിടാതെ ക്ഷേത്രത്തിനുള്ളിൽ കയറിയാണ് മോഷ്ടാവ് മോഷണം നടത്തിയിരിക്കുന്നത്. ക്ഷേത്രത്തിനുള്ളിൽ കയറിയ മോഷ്ടാവ് സെക്യൂരിറ്റി ജീവനക്കാരന്റെ മുറി പുറത്തു നിന്നും പൂട്ടി. […]

കാള പെറ്റെന്ന് കേട്ടപ്പഴേ കയറെടുത്ത് ചാടിയതാണ് പ്രശ്‌നമായത് ; നാടക സമിതിയുടെ വാഹനത്തിന് ചുമത്തിയ 24000 രൂപ പിഴയല്ല , സ്‌ക്വയർ സെന്റി മീറ്ററാണ് ; വിവാദങ്ങൾക്ക് മറുപടിയുമായി വാഹന വകുപ്പ് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ തൃശൂർ: കഴിഞ്ഞ ദിവസം നാടക സമിതിയുടെ വാഹനത്തിലെ ബോർഡ് അളന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 24,000 രൂപ പിഴ ഈടാക്കിയെന്ന സംഭവം വൻവിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ വിവാദങ്ങൾക്ക് വിശദീകരണവുമായി മോട്ടോർ വാഹനവകുപ്പ് അധികൃതർ രംഗത്ത് വന്നിരിക്കുകയാണ്. നാടകസമിതി വാഹനത്തിന് ഈടക്കിയ 24,000 എന്നത് പിഴ തുകയല്ല, മറിച്ച് ബോർഡിെന്റ വലുപ്പമായ 24,000 ചതുരശ്ര സെന്റി മീറ്ററാെണന്ന് ഉദ്യോഗസ്ഥർ പറയുന്നു. വാഹനത്തിന് ഇത്രയധികം പിഴ ഈടക്കിയത് സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേതുടർന്ന് സംഭവത്തെകുറിച്ച് അന്വേഷിക്കാൻ ഗതാഗത മന്ത്രി […]

മൈക്ക് താഴേക്ക് ഇടുന്നത് അത്രവലിയ കുഴപ്പമാണോ സാറേ;  നടി ഊർമിള ഉണ്ണി കാണികൾക്കു നേരെ മൈക്ക് വലിച്ചെറിഞ്ഞു; നടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴാം ഉത്സവദിനമായ ഇന്നലെ നൃത്ത പരിപാടി ആരംഭിക്കുന്നതിനിടയിൽ നടി ഊർമിള ഉണ്ണി കാണികൾക്കു നേരെ മൈക്ക് വലിച്ചെറിഞ്ഞു. ഇതേ തുടർന്ന് നടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നത്. ഊർമിളയും മകൾ ഉത്തരയും പരിപാടി അവതരിപ്പിക്കാനെത്തിയപ്പോഴാണ് ഇന്നലെ പൊലീസിനുപോലും ഇടപെടേണ്ട സംഭവങ്ങൾ നടന്നത്.     പതിനായിരക്കണക്കിന് ജനങ്ങളാണ് ഉത്തരയുടെ പ്രകടനം കാണാനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയത്. നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് ഊർമ്മിള സംസാരിച്ചിരുന്നു. എന്നാൽ ഇതിനിടയ്ക്ക് മൈക്ക് ഓഫായി പോകുകയായിരുന്നു. ഇതോടെ കലിപ്പിലായ ഊർമ്മിള […]

നടിയെ ആക്രമിച്ച കേസിൽ നടി ഭാമയെ ഇന്നു വിസ്തരിക്കും

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി ഭാമയെ ഇന്നു വിസ്തരിക്കും. മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, റിമി ടോമി എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ കോടതിയിൽ സാക്ഷി പറയാനെത്തിയിരുന്നു. പ്രത്യേക കോടതിയിൽ അടച്ചിട്ട മുറിയിലാണ് കേസിന്റെ വിസ്താരം നടക്കുന്നത്.     കേസിൽ ഇന്നലെ സാക്ഷിപറഞ്ഞ നടനും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹിയുമായ ഇടവേള ബാബു കൂറുമാറിയിരുന്നു. കേസിൽ പ്രതിയായ നടൻ ദിലീപ് അവസരങ്ങൾ ഇല്ലാതാക്കുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതി ഉന്നയിച്ചിരുന്നുവെന്ന മൊഴിയാണ് ഇടവേള ബാബു മാറ്റിയത്.   കേസിലെ എട്ടാം പ്രതിയായ […]

‘രവി പൂജാരിയുടെ ക്വട്ടേഷന് ഇട നിലക്കാരായത് കേരള പൊലീസിലെ ഉദ്യോഗസ്ഥർ’; രണ്ട് കോടി രൂപ തട്ടിയതായി രവി പൂജാരി: മൊഴി സ്ഥിരീകരിച്ച് എഡിജിപി

സ്വന്തം ലേഖകൻ കാസർകോട്: ക്വട്ടേഷനിൽ കേരള പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന അധോലോക കുറ്റവാളി രവി പൂജാരിയുടെ മൊഴി. പുറത്തു വന്ന ഈ ശരിയാണ് എന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി. കാസർഗോഡ് വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ടോമിൻ ജെ.തച്ചങ്കരി ഈ വിഷയത്തിൽ സ്ഥിരീകരണം നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട്് കൂടുതൽ വിവരങ്ങൾ എഡിജിപി പുറത്ത് വിട്ടില്ല. പത്ത് വർഷം മുമ്പാണ് ക്വട്ടേഷനിൽ ഇടനിലക്കാരായി നിന്നുകൊണ്ട് കേരള പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ രണ്ട് കോടി രൂപ തട്ടിയതായാണ് രവി പൂജാരി […]

പെങ്ങളൂട്ടി ഇനി വേറെ ലെവലിലേയ്ക്ക്: യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിച്ചു

സ്വന്തം ലേഖകൻ ഡൽഹി: ആലത്തൂർ എംപി രമ്യാ ഹരിദാസിനെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിച്ചു. കോൺഗ്രസ്സ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ പട്ടികയിൽ രമ്യാ ഹരിദാസും ഇടം പിടിച്ചിരിക്കുന്നത്. അഞ്ച് ജനറൽ സെക്രട്ടറിമാർ,40 സെക്രട്ടറിമാർ,അഞ്ച് ജോയിന്റ് സെക്രട്ടറിമാർ എന്നിവരെ ഉൾപെടുത്തിയാണ് യൂത്ത് കോൺഗ്രസ് ദേശീയ സമിതി പുന:സംഘടിപ്പിച്ചത്.     സംസ്ഥാന കോൺഗ്രസിലെ യുവനേതാക്കളിൽ ജനപിന്തുണയിൽ മുന്നിലുള്ളവരിൽ ഒരാളാണ് രമ്യാ ഹരിദാസ്,വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് വന്ന രമ്യഹരിദാസ് കെ.എസ്.യു വിൽ നിന്നും യൂത്ത്‌കോൺഗ്രസ് നേതൃനിരയിലേക്ക് എത്തുകയായിരുന്നു.നിലവിൽ […]

പൗരത്വ നിയമഭേദഗതി: മുഖ്യന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നിൽ മുട്ടുകുത്തും : സിപിഎം സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ ഫണ്ടിനെ പണം സമ്പാദിക്കാനുള്ള മാർഗമായാണ് കാണുന്നതെന്ന ബിജെപി വക്താവ് സന്ദീപ് വാര്യർ

സ്വന്തം ലേഖകൻ കൊച്ചി:പൗരത്വ നിയമഭേദഗതിയ്ക്ക് മുന്നിൽ മുഖ്യന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നിൽ മുട്ടുകുത്തുമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. പ്രധാനമന്ത്രി എയ്ത അസ്ത്രമാണ് പൗരത്വനിയമമെന്നും പ്രളയ ഫണ്ട് തട്ടിപ്പ് കേസിലും സംസ്ഥാന സർക്കാരിനെ സന്ദീപ് വാര്യർ രൂക്ഷമായി വിമർശിച്ചു. സിപിഎം സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ ഫണ്ടിനെ പണം സമ്പാദിക്കാനുള്ള മാർഗമായാണ് കാണുന്നതെന്ന് അദ്ദേഹം വിമർശിച്ചു. കൊച്ചി പൊന്നുരുന്നിയിൽ നടന്ന സി.എ എ അനുകൂല ജന ജാഗരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ സംരക്ഷിക്കുമെന്ന ഉറപ്പുള്ളതിനാലാണ്ട് സർക്കാർ ജീവനക്കാർ […]