play-sharp-fill

ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കും ; സത്യപ്രതിജ്ഞ 18 ന്

  സ്വന്തം ലേഖകൻ ന്യൂഡൽഹി: സുപ്രീം കോടതിയുടെ 47-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ നിയമിതനായി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ബോബ്ഡയെ പുതിയ ചീഫ് ജസ്റ്റിസായി നിയമിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് നിയമനം. നവംബർ 18ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസായിരുന്ന ബോബ്‌ഡെ 2021 ഏപ്രിലിലാണ് വിരമിക്കുക.മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 1956 ഏപ്രിൽ 24നാണ് ബോബ്‌ഡെ ജനിച്ചത്. നാഗ്പൂർ സർവകലാശാലയിൽ പഠനം. അഡീഷണൽ ജഡ്ജി ആയിട്ടാണ് […]

” ഒരു പക്കാ നാടൻ പ്രേമം” റിലീസിനു തയ്യാറായി

അജയ് തുണ്ടത്തിൽ മണിമല ഗ്രാമവാസിയായ കണ്ണൻ പല പെൺകുട്ടികളോടും പ്രണയാഭ്യർത്ഥന നടത്തുന്നുവെങ്കിലും അതൊക്കെ പരാജയത്തിൽ കലാശിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ആ ദൗത്യത്തിൽ നിന്നും പിൻമാറാൻ അയാൾ തയ്യാറാകുന്നില്ല. തുടർന്ന് അയാളുടെ ജീവിതത്തിലുണ്ടാകുന്ന രസകരങ്ങളായ മുഹൂർത്തങ്ങളിലൂടെയാണ് ” ഒരു പക്കാ നാടൻ പ്രേമം” സഞ്ചരിക്കുന്നത്. ” ബാനർ_ എ എം എസ് പ്രൊഡക്ഷൻസ്, സംവിധാനം – വിനോദ് നെട്ടത്താന്നി, നിർമ്മാണം – സജാദ് എം, രചന – വിൻസന്റ് പനങ്കൂടൻ, രാജു സി ചേന്നാട് , സോളമൻ ചങ്ങനാശ്ശേരി, ഛായാഗ്രഹണം – ഉണ്ണി കാരാത്ത്, എഡിറ്റിംഗ് […]

കൂടത്തിൽ ദുരൂഹമരണങ്ങൾ ; രവീന്ദ്രൻ നായരുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, നടപടി പോലീസ് നിർദ്ദേശത്തെ തുടർന്ന്

  സ്വന്തം ലേഖിക തിരുവനന്തപുരം: കരമന കൂടത്തിൽ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കാര്യസ്ഥൻ രവീന്ദ്രൻ നായരുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.പോലീസ് നിർദ്ദേശത്തെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ കൂടത്തിൽ കുടുംബത്തിൽ അവസാനം മരിച്ച ജയമാധവൻ നായരുടെ ആന്തരികായവങ്ങളുടെ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനുപുറമെ ഉമാ മന്ദിരത്തിലെ അവകാശികളുടെ ഭൂമിയുടെ എല്ലാ രേഖകളും ആവശ്യപ്പെട്ട് പുതിയ അന്വേഷണ സംഘം റവന്യൂ രജിസ്‌ട്രേഷൻ വകുപ്പുകൾക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതിൽ ജയമാധവന്റെ അസ്വാഭാവിക മരണത്തിലാണ് പോലീസ് ആദ്യ അന്വേഷണം നടത്തുക. മരണകാരണം വ്യക്തമാവണമെങ്കിൽ ആന്തരിവങ്ങളുടെ […]

പെരിയ ഇരട്ടക്കൊലപാതകം : സിബിഐയെ എതിർക്കാൻ ഡൽഹിയിൽ നിന്നും അഭിഭാഷകനെ ഇറക്കി സർക്കാർ ; ജിഐ പൈപ്പ് കൊണ്ട് അടിച്ചാൽ മുറിവേൽക്കുന്നത് എങ്ങനെ ; പെരിയ കേസിൽ സിബിഐ അന്വേഷണത്തിൽ സ്റ്റേ നൽകാൻ വിസ്സമ്മതിച്ച് ഹൈക്കോടതി

  സ്വന്തം ലേഖിക തിരുവനന്തപുരം : പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാരിന് വേണ്ടി വാദിക്കാൻ ഡൽഹിയിൽ നിന്നെത്തുന്ന അഭിഭാഷകന് ഒറ്റത്തവണ ഹാജരാകുന്നതിന് പ്രതിഫലം 25 ലക്ഷം രൂപ. മുൻ സോളിസിറ്റർ ജനറലും സീനിയർ അഭിഭാഷകനുമായ രഞ്ജിത്ത് കുമാറിനാണ് 25 ലക്ഷം രൂപ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഫീസ് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ അഡ്വക്കറ്റ് ജനറൽ ഹാജരാക്കിയ കത്ത് കണക്കിലെടുത്ത് ഇന്നലെത്തന്നെ ആഭ്യന്തര വകുപ്പ് (എം വിഭാഗം) ശരവേഗത്തിൽ പണം അനുവദിച്ച് ഉത്തരവ് […]

മാരക മയക്കുമരുന്നായ കാലിഫോർണിയ 61 മായി രണ്ട് പേർ പിടിയിൽ

  സ്വന്തം ലേഖിക മറയൂർ: കാലിഫോർണിയ- 61 എന്ന പേരിലറിയപ്പെടുന്ന മാരക മയക്കുമരുന്നായ 400 മില്ലിഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുകളുമായി എറണാകുളം സ്വദേശികളായ രണ്ട് യുവാക്കൾ മറയൂരിൽ പിടിയിൽ. എറണാകുളം തൃക്കാക്കര വില്ലേജിൽ ഇടപ്പള്ളി ടോൾ സ്‌കൂൾ പറമ്പ്് വീട്ടിൽ അഫ്‌നാസ് (21), എറണാകുളം നോർത്ത് വട്ടേക്കുന്ന ഭാഗത്ത് കുണ്ടം പറമ്പ്് വീട്ടിൽ സാഹിൽ (20) എന്നിവരാണ് അറസ്റ്റിലായത്. കൊട്ടാക്കമ്പൂർ തട്ടാംപാറയിൽ സംഘടിപ്പിച്ച നിശാപാർട്ടിയിൽ പങ്കെടുത്തവർക്ക് ഇവ നൽകിയ ശേഷം മടങ്ങി വരുമ്പോഴാണ് രഹസ്യ വിവരത്തെ തുടർന്ന് മറയൂർ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം മയക്കുമരുന്നുമായി […]

കിടങ്ങൂർ പീഡനം ; ഒളിവിലായിരുന്ന ഒന്നാംപ്രതി ബെന്നി പോലീസ് പിടിയിൽ

  സ്വന്തം ലേഖിക കോട്ടയം : കിടങ്ങൂരിൽ പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാംപ്രതി ബെന്നി അറസ്റ്റിലായി. ഇതോടെ കിടങ്ങൂർ പീഡനകേസിലെ അഞ്ചുപ്രതികളും പോലീസിന്റെ പിടിയിലായി. അറസ്റ്റിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോനിപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ നിന്നാണ് ബെന്നിയെ പോലീസ് പിടികൂടിയത്. ഈ കേസിലെ മറ്റ് പ്രതികളായ കിടങ്ങൂർ സ്വദേശികളായ ദേവസ്യ, റെജി, ജോബി, നാഗപ്പൻ എന്നിവരെ പോലീസ് ഇന്നലെ പിടികൂടിയിരുന്നു. രണ്ട് വർഷമായി പ്രതികളായ അഞ്ചുപേരും കുട്ടിയെ പീഡിപ്പിച്ച് വരുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പീഡനത്തെ തുടർന്ന് മാനസികമായി തകർന്ന കുട്ടിയെ ബന്ധുക്കൾ […]

ടിക് ടോക് പ്രണയം ; വീട്ടിൽ നിന്ന് വിനോദയാത്രയ്‌ക്കെന്നും പറഞ്ഞ് ഇറങ്ങിയ പെൺകുട്ടി തിരിച്ചുവന്നപ്പോൾ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ, കാമുകനും മുൻകാമുകനും സുഹൃത്തും അറസ്റ്റിൽ

  സ്വന്തം ലേഖകൻ കണ്ണൂർ: ടിക് ടോക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കാമുകനും മുൻകാമുകനും സൃഹൃത്തും പോലീസ് അറസ്റ്റിൽ. വിനോദയാത്രയ്ക്ക് പോയ മകളെതിരി കാണാനില്ലെന്ന മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് പീഡന വിവരം പുറത്തായത്. കേസിൽ ആലപ്പുഴ സ്വദേശി ഉൾപ്പെടെ മൂന്നുപേരെ കൂത്തുപറമ്പ്് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ നൂറനാട് സ്വദേശി എസ്. അരുൺ( 20), മട്ടന്നൂർ ശിവപുരം സ്വദേശി എം. ലിജിൽ (26), ശിവപുരം സ്വദേശിയായ കെ. സന്തോഷ് (21) എന്നിവരെയാണ് റിമാന്റ് ചെയ്തത്. ടിക് ടോകിലൂടെ […]

വാറ്റ്കാലത്തെ പിഴയ്ക്കുള്ള നോട്ടീസ്: വ്യാപാരികളോടുള്ള ദ്രോഹം അവസാനിപ്പിക്കുക; മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹം: സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ്

സ്വന്തം ലേഖകൻ കോട്ടയം : മൂല്യ വർധിത നികുതിക്കാലത്തെ (വാറ്റ്) വിറ്റുവരവ് കണക്കിലെ പൊരുത്തക്കേടിന്റെ പേരിൽ വ്യാപരികളെ ദ്രോഹിക്കാനുള്ള നടപടി അവസാനിപ്പിക്കണമെന്ന് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികൾ നടത്തുന്ന ഹർത്താലിന് സമിതി പൂർണ പിൻതുണയും പ്രഖ്യാപിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണ്. വാറ്റ് നിയമത്തിന്റെ പരിധിയിൽ വരുന്ന 2011 മുതലുള്ള കണക്ക് പരിശോധിച്ച ശേഷം, വ്യാപാരികൾ പിഴ അടയ്ക്കണമെന്നാണ് നികുതി വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. വർഷങ്ങളോളമുള്ള കുടിശിക […]

ഗൾഫിൽ നിന്ന് അവധിയ്ക്ക് നാട്ടിലെത്തി ; ഭാര്യയുമായി പിണങ്ങി യുവാവ് കായലിൽ ചാടി ; രക്ഷകരായത് നാവികസേന ഉദ്യോഗസ്ഥർ

  സ്വന്തം ലേഖകൻ കൊച്ചി: ഭാര്യയുമായി വഴക്കിട്ട് കായലിൽ ചാടിയ യുവാവിനെ നാവിക സേനാംഗങ്ങൾ രക്ഷപ്പെടുത്തി. പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശിയായ യുവാവ് തോപ്പുംപടി ഹാർബർ പാലത്തിൽനിന്ന് കായലിലേക്ക് ചാടിയത്. ഗൾഫിൽനിന്ന് അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു യുവാവ്. ഭാര്യയുമായി പിണങ്ങി സ്‌കൂട്ടറെടുത്ത് പോയ ഇയാൾ കായലിലേക്ക് ചാടുകയായിരുന്നു. ഇവിടെ മത്സ്യബന്ധനം നടത്തിയിരുന്നവരുടെ വലയിൽ പിടിച്ചുകിടന്നെങ്കിലും അടിയൊഴുക്ക് ശക്തമായതോടെ കൈവിട്ടുപോയി. അപ്പോഴാണ് ആ വഴി വന്ന നാവികരായ റിങ്കു, പ്രജാപതി എന്നിവർ കായലിലേക്ക് ചാടി ഇയാളെ രക്ഷപ്പെടുത്തിയത്. ബോധരഹിതനായിരുന്ന യുവാവിനെ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുടെ വഞ്ചിയിൽ കയറ്റിയാണ് കരയിലെത്തിച്ചത്. […]

കൂടത്തിൽ കൂട്ടക്കൊലപാതകം : ഭൂമിക്കച്ചവടം നടന്നത് 28 തവണയെന്ന് രേഖകൾ ; അന്വേഷണ ചുമതല സിബിഐയിൽ നിന്ന് മടങ്ങിയെത്തിയ ഹർഷിത അട്ടല്ലൂരിയ്ക്ക്

  സ്വന്തം ലേഖിക തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ (ഉമാമന്ദിരം) ഏഴു ദുരൂഹ മരണങ്ങളുടെ സത്യമറിയാൻ സി.ബി.ഐ മോഡലിൽ ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണത്തിന് പൊലീസ് തുടക്കമിട്ടു. സി.ബി.ഐയിൽ നിന്ന് മടങ്ങിയെത്തിയ തിരുവനന്തപുരം സിറ്റി അഡി. കമ്മിഷണർ ഹർഷിത അട്ടല്ലൂരിക്കാണ് മേൽനോട്ടം. ദുരൂഹ മരണങ്ങളിൽ സംശയ മുനയിലുള്ളവർ തലസ്ഥാന നഗരത്തിലെ കണ്ണായ സ്ഥലങ്ങളിൽ 28 തവണ ഭൂമിക്കച്ചവടം നടത്തിയത് പൊലീസ് കണ്ടെത്തി. 13 പേർക്കെങ്കിലും ഭൂമി വിറ്റിട്ടുണ്ട്. സ്വത്തിന്റെ അവകാശികളായിരുന്ന ജയപ്രകാശ്, ജയമാധവൻ എന്നിവർ ജീവിച്ചിരുന്നപ്പോഴും ഭൂമി വില്പന നടത്തി. മാനസികരോഗത്തിന് ചികിത്സയിലായിരുന്ന ഇവരുടെ അനുമതിയോടെയാണോ […]