കിടങ്ങൂർ പീഡനം ; ഒളിവിലായിരുന്ന ഒന്നാംപ്രതി ബെന്നി പോലീസ് പിടിയിൽ

കിടങ്ങൂർ പീഡനം ; ഒളിവിലായിരുന്ന ഒന്നാംപ്രതി ബെന്നി പോലീസ് പിടിയിൽ

 

സ്വന്തം ലേഖിക

കോട്ടയം : കിടങ്ങൂരിൽ പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാംപ്രതി ബെന്നി അറസ്റ്റിലായി. ഇതോടെ കിടങ്ങൂർ പീഡനകേസിലെ അഞ്ചുപ്രതികളും പോലീസിന്റെ പിടിയിലായി. അറസ്റ്റിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോനിപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ നിന്നാണ് ബെന്നിയെ പോലീസ് പിടികൂടിയത്. ഈ കേസിലെ മറ്റ് പ്രതികളായ കിടങ്ങൂർ സ്വദേശികളായ ദേവസ്യ, റെജി, ജോബി, നാഗപ്പൻ എന്നിവരെ പോലീസ് ഇന്നലെ പിടികൂടിയിരുന്നു.

രണ്ട് വർഷമായി പ്രതികളായ അഞ്ചുപേരും കുട്ടിയെ പീഡിപ്പിച്ച് വരുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പീഡനത്തെ തുടർന്ന് മാനസികമായി തകർന്ന കുട്ടിയെ ബന്ധുക്കൾ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ജില്ല പൊലീസ് മേധവിക്ക് പരാതി നൽകുകയായിരുന്നു. പ്രതികൾക്കെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്. ക്രൂരമായ പീഡനത്തിന് ചുമത്തുന്ന വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ് എടുത്തിട്ടുള്ളത്.