ഇതര സംസഥാന തൊഴിലാളികളെ പറ്റിച്ച് സിം വിൽപ്പന: ഇരുനൂറ് രൂപയുടെ സിമ്മിന് 700 രൂപ; നാലാം ദിവസം സിം ഡിം; കബളിപ്പിക്കലിനു കൂട്ടു നിൽക്കുന്നത് ചില ചെറുകിട മൊബൈൽകടക്കാർ; കോട്ടയം നഗരത്തിലെ പുതിയ മൊബൈൽ തട്ടിപ്പ് പുറത്ത്; ഓക്‌സിജൻ ഷോറൂമിലെ മോഷണത്തിന് ഉപയോഗിച്ചതും തട്ടിപ്പ് സിം എന്ന് സംശയം
തേർഡ് ഐ ബ്യൂറോ കോട്ടയം: തൊഴിലെടുക്കാൻ വന്നവരാണെങ്കിലും, ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിന്റെ അതിഥികളാണെന്നാണ് സർക്കാർ പറയുന്നത്. സംസ്ഥാനത്തിന്റെ അതിഥികളയി എത്തിയവർക്കു ഫ്‌ളാറ്റും, താമസ സൗകര്യവും ആരോഗ്യ ഇൻഷ്വറൻസ് കാർഡും അടക്കം നൽകിയാണ് സംസ്ഥാന സർക്കാർ ഇവരെ സ്വീകരിക്കുന്നത്. എന്നാൽ, ഇവരെ പറ്റിച്ച് ജീവിക്കുകയാണ് കോട്ടയം നഗരത്തിലെ ചില മൊബൈൽ സ്ഥാപനങ്ങൾ. ഇരുനൂറിലേറെ മൊബൈൽ ഫോൺ സ്ഥാപനങ്ങളുള്ള നഗരത്തിൽ അഞ്ചോ ആറോ സ്ഥാപനങ്ങൾ മാത്രമാണ് മാന്യമായി ജോലി ചെയ്യുന്നവർക്കു പോലും കളങ്കം സൃഷ്ടിക്കുന്നത്. ഇവരുടെ തട്ടിപ്പ് ഈ രീതിയിലാണ്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് വ്യാജ […]