ഡൽഹിയിൽ തലയിൽ മുണ്ടിട്ട് ഇന്ത്യൻ ടീം: ആദ്യ ട്വന്റി ട്വന്റിയില് ബംഗ്ലാ കടുവകൾ പിച്ചിച്ചീന്തി; ഇന്ത്യൻ കനത്ത തോൽവി
സ്‌പോട്‌സ് ഡെസ്‌ക് ഡൽഹി: ബംഗ്ലാദേശിനെതിരായ ആദ്യ ട്വിന്റി ട്വന്റിയിൽ ഇന്ത്യയ്ക്ക് എന്തു സംഭവിച്ചു എന്നറിയാൻ ബാറ്റ്‌സ്മാൻമാരുടെ റൺ നോക്കിയാൽ മതി. തട്ടിയും മുട്ടിയും വിക്കറ്റ് വലിച്ചെറിഞ്ഞും മത്സരിച്ചു കളിച്ച ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ റണ്ണെടുക്കാൻ വിഷമിച്ച വിക്കറ്റിൽ അടിച്ചു കളിച്ച് തകർപ്പൻ ജയം നേടി ബംഗ്ലാ കടുവകൾ. നിർണായക ഘട്ടത്തിൽ ഇന്ത്യൻ താരം ക്രുണാൽ പാണ്ഡ്യ നഷ്ടപ്പെടുത്തിയ ക്യാച്ച് ബംഗ്ലാദേശിന്റെ വിജയത്തിന് ചവിട്ടുപടിയായി. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മുഷ്ഫിക്കുർ റഹീമിന്റെ തകർപ്പൻ പ്രകടനമാണ് ബംഗ്ലാദേശിന് അട്ടിമറി ജയം നേടാൻ സഹായമായത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത […]