സ്വന്തമായി പാസ്സ്പോർട്ടില്ല;  പ്ര​വാ​സി സം​ഘ​ട​ന ര​ക്ഷാ​ധി​കാ​രി​യാ​യ​ത് പാ​സ്പോ​ര്‍​ട്ടി​ല്ലാ​തെ;  സ്വന്തമായുള്ളത് ഒരു ബാങ്ക് അക്കൗണ്ട്; അക്കൗണ്ടിൽ ഉള്ളത് 176 രൂപ; അക്കൗണ്ട് ബാലൻസ് കണ്ട് അന്തംവിട്ട് ക്രൈംബ്രാഞ്ച്

സ്വന്തമായി പാസ്സ്പോർട്ടില്ല; പ്ര​വാ​സി സം​ഘ​ട​ന ര​ക്ഷാ​ധി​കാ​രി​യാ​യ​ത് പാ​സ്പോ​ര്‍​ട്ടി​ല്ലാ​തെ; സ്വന്തമായുള്ളത് ഒരു ബാങ്ക് അക്കൗണ്ട്; അക്കൗണ്ടിൽ ഉള്ളത് 176 രൂപ; അക്കൗണ്ട് ബാലൻസ് കണ്ട് അന്തംവിട്ട് ക്രൈംബ്രാഞ്ച്

സ്വന്തം ലേഖിക

കൊച്ചി: മോൻസൺ മാവുങ്കലിന്റെ ബാങ്ക് അക്കൗണ്ടുകൾ കാലിയെന്ന് സൂചന.

തനിക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണുള്ളതെന്നും, അക്കൗണ്ടിൽ 176 രൂപ മാത്രമേ ഉള്ളൂ എന്നും മോൻസൺ ക്രൈംബ്രാഞ്ചിന് മൊഴി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകളുടെ കല്യാണ ആവശ്യങ്ങൾക്കായി സുഹൃത്തായ ജോർജിൽ നിന്നും മൂന്നുലക്ഷം രൂപ കടംവാങ്ങിയെന്നും മോൻസൺ മൊഴി നല്കിയിട്ടുണ്ട്. അതേസമയം മോ​ന്‍​സ​ൺ മാ​വു​ങ്ക​ലി​ന് പാ​സ്പോ​ര്‍​ട്ടി​ല്ലെ​ന്നും ക്രൈം​ബ്രാ​ഞ്ച് അറിയിച്ചു.

പ്ര​വാ​സി സം​ഘ​ട​ന ര​ക്ഷാ​ധി​കാ​രി​യാ​യ​ത് പാ​സ്പോ​ര്‍​ട്ടി​ല്ലാ​തെ​യാ​ണ്. ഇ​ന്ത്യ​യ്ക്ക് പു​റ​ത്തേ​ക്ക് ഇ​തു​വ​രെ സ​ഞ്ച​രി​ച്ചി​ട്ടി​ല്ല.

100 രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചെ​ന്ന് പ​റ​ഞ്ഞ​ത് വെ​റു​തെ​യാ​ണെ​ന്നും മോ​ന്‍​സൺ ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ല്‍​കി. പു​രാ​വ​സ്തു​വെ​ന്ന് പ​റ​ഞ്ഞ് ക​ള്ള​ത്ത​ര​ത്തി​ല്‍ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത​താ​ണ് ഓ​രോ സാ​ധ​ന​ങ്ങ​ളെ​ന്നും മോ​ന്‍​സ​ൺ പ​റ​ഞ്ഞു. ഇ​തി​ലും വ​ലി​യ ക​ള്ളം പ​റ​യു​ന്ന രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്കെ​തി​രേ എ​ന്തു​കൊ​ണ്ട് കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്നും മോ​ന്‍​സ​ണ്‍ ക്രൈം​ബ്രാ​ഞ്ചി​നോ​ട് ചോ​ദി​ച്ചു.

അ​തേ​സ​മ​യം ത​ട്ടി​പ്പ് കേ​സി​ല്‍ മോ​ന്‍​സ​നെ​തി​രേ ക്രൈം​ബ്രാ​ഞ്ച് കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചു. പു​രാ​വ​സ്തു​ക്ക​ള്‍ വ്യാ​ജ​മെ​ങ്കി​ല്‍ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​നും കേ​സെ​ടു​ക്കും. വ്യാ​ജ ചി​കി​ത്സ​യ്ക്ക് പ​രാ​തി ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ല​വി​ല്‍ കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ജീവനക്കാർക്ക് ആറു മാസമായി ശമ്പളം നല്കിയിട്ടില്ലെന്നും മോൻസൺ പൊലീസിനോട് പറഞ്ഞു. അതേസമയം മോൻസന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ട് രേഖകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഭാര്യയുടേയും മക്കളുടേയും ബാങ്ക് രേഖകളാണ് പിടിച്ചെടുത്തത്.

ഇവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. അതിനിടെ, മോൻസൺ നാലു കോടി രൂപ വാങ്ങിയതിന് തെളിവുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. വാങ്ങിയതിലേറെയും പണമായിട്ടാണ്. സഹായികളുടെ അക്കൗണ്ടുകളിലും നിക്ഷേപിച്ചു.

സഹായികളുടെ ബാങ്ക് അക്കൗണ്ടുകളും കൂടി പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. മോൻസന്റെ ശബ്ദം സാംപിളുകൾ പരിശോധിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. പുറത്തുവന്ന ഓഡിയോ ക്ലിപ്പുകളിലുള്ളത് മോൻസന്റെ ശബ്ദം തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാണിത്.
ചിത്രാഞ്ജലി സ്റ്റുഡിയോയിലാകും ശബ്ദം പരിശോധിക്കുക.