ഗർഭിണിയായ യുവതിയെ മർദ്ദിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ അടൂർ: ഗർഭിണിയായ യുവതിയെ മർദിച്ച കേസിൽ രണ്ട്് 2 യുവാക്കൾ അറസ്റ്റിൽ. അടൂർ ജനറൽ ആശുപത്രിയിൽ വച്ചാണ് യുവതിയെ യുവാക്കൾ ആക്രമിച്ചത്. കുരമ്പാല ആരതി ഭവനത്തിൽ രാജേഷ് (34), കുരമ്പാല കളീക്കൽതുണ്ടിൽ വീട്ടിൽ രഞ്ജിത്ത് (23) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാളായ രാജേഷിന്റെ അമ്മയെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവരെ കാണാൻ എത്തിയ യുവാക്കൾ ആശുപത്രി വരാന്തയിൽനിന്ന യുവതിയെ ശല്യപ്പെടുത്തുകയായിരുന്നു. തുടർന്നുണ്ടായ തർക്കത്തിനിടയിൽ യുവതിയെ ഇവർ മർദിക്കുകയായിരുന്നു. യുവാക്കൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് […]