കാമുകിയുമായി ഒളിച്ചോടവേ വാഹനാപകടം ; കാമുകനും കാമുകിയുമടക്കം നാല് പേർക്ക് പരിക്ക്; ഒളിച്ചോടിയത് കോട്ടയം സ്വദേശിനി

കാമുകിയുമായി ഒളിച്ചോടവേ വാഹനാപകടം ; കാമുകനും കാമുകിയുമടക്കം നാല് പേർക്ക് പരിക്ക്; ഒളിച്ചോടിയത് കോട്ടയം സ്വദേശിനി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വീട്ടുകാരറിയാതെ കാമുകിയുമായി മുങ്ങിയ യുവാവ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വാഹനാപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

തിരുവനന്തപുരം കോലിയക്കോടാണ് അപകടമുണ്ടായത്. അപകടശേഷം പെണ്‍കുട്ടിയുടെ വീടുമായി പോലീസ് ബന്ധപ്പെട്ടപ്പോളാണ് പെണ്‍കുട്ടി വീട്ടില്‍ ഇല്ലെന്ന് വീട്ടുകാര്‍പോലും അറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം കാഞ്ഞിരപ്പള്ളിയിലുള്ള 18 കാരി പെണ്‍കുട്ടിയുമായി വിഴിഞ്ഞം സ്വദേശിയായ ഷമീര്‍(24) ഫെയ്സ് ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്.

ഇരുവരും പ്രണയത്തിലായതോടെ ഒളിച്ചോടാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ഷമീറിന്റെ വാദം. കാഞ്ഞിരപ്പള്ളി പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയുമായി വിഴിഞ്ഞത്തേക്ക് പോകുന്ന വഴി കോലിയക്കോട് പുലന്തറയില്‍ വെച്ച്‌ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡിനോട് ചേര്‍ന്നുള്ള മതിലിലിടിക്കുകയായിരുന്നു.

അപകടത്തില്‍ ഷമീറിന്റെ ബന്ധുക്കളായ ഹക്കീം (24) സുബൈദ് (24) എന്നിവര്‍ക്കും പെണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.