play-sharp-fill
മുംബൈയിൽ ആഡംബര കപ്പലിൽ റെയ്ഡ്; ഷാരൂഖ് ഖാൻ്റെ മകനും സംഘത്തിൽ

മുംബൈയിൽ ആഡംബര കപ്പലിൽ റെയ്ഡ്; ഷാരൂഖ് ഖാൻ്റെ മകനും സംഘത്തിൽ

സ്വന്തം ലേഖകൻ

മുംബൈ: ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ബോളിവുഡ് താരത്തിൻ്റെ മകന്‍ ഉള്‍പ്പെടെ 10 പേര്‍ പിടിയില്‍.

പിടിയിലായവരില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉണ്ടെന്നാണ് സൂചന.
ആര്യന്‍ ഖാനെതിരെ നിലവില്‍ കേസുകള്‍ ചാര്‍ജ് ചെയ്തിട്ടില്ലന്നും ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരില്‍ നിന്ന് കൊക്കെയ്ന്‍, ഹാഷിഷ്, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ കപ്പലില്‍ 100 പേരോളം ഉണ്ടായിരുന്നു.

രണ്ടാഴ്ച മുമ്ബ് ഉദ്ഘാടനം ചെയ്ത കോര്‍ഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്.